ഡീസൽ അടിച്ച് മുടിയേണ്ട! 211 കി.മീ. റേഞ്ചുമായി ടാറ്റയുടെ പുത്തൻ ഇലക്‌ട്രിക് പിക്കപ്പ്; വിലയും സൂപ്പർ

പാസഞ്ചർ കാർ വിപണിയെ വൈദ്യുതീകരിച്ച ടാറ്റ മോട്ടോർസ് ഇപ്പോൾ വാണിജ്യ വാഹന വിപണിയിലും ഇലക്ട്രിക് തരംഗം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഏയ്‌സ് ഇവി പോലുള്ള വമ്പൻ ഹിറ്റുകൾക്ക് ശേഷം പുത്തനൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. സർപ്രൈസായി ഇൻട്രാ ഇവി പിക്കപ്പാണ് ടാറ്റ മോട്ടോർസ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് (TMCV) ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 11.95 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഈ പുതിയ ഇലക്ട്രിക് പിക്കപ്പ് ബ്രാൻഡിന്റെ ഇലക്ട്രിക് വാഹന നിരയിലെ ഏയ്‌സ് ഇവി 1000, ഏയ്‌സ് പ്രോ ഇവി എന്നിവയ്ക്കൊപ്പം സേവനം അനുഷ്ഠിക്കും.

ടാറ്റ ഇൻട്രാ ഇവി പിക്കപ്പിന് 10 അടി 2 ഇഞ്ച് വരെ നീളമുള്ള ലോംഗ് ലോഡ് ബോഡിയുണ്ടെന്നതാണ് വലിയൊരു സവിശേഷത. ഒപ്പം പരമാവധി 1,750 കിലോഗ്രാം പേലോഡ് ശേഷിയും ബാറ്ററി വാഹനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. എൽപിജി, ഡയറി ഡിസ്ട്രിബ്യൂഷൻ, എഫ്എംസിജി, ഇ-കൊമേഴ്‌സ്, കോൾഡ് ചെയിൻ, മാലിന്യ സംസ്‌കരണം എന്നിവയുൾപ്പെടെ വിവിധ ആപ്ലിക്കേഷനുകൾക്ക് ഈ മോഡൽ അനുയോജ്യമാണെന്നാണ് കമ്പനി പറയുന്നത്.

Tata Intra EV Pickup Launched In India

ടാറ്റ ഇൻട്രാ ഇവി പിക്കപ്പിന് കരുത്ത് പകരുന്നത് 72 kW അതായത് 97 bhp പവറിൽ 230 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന ഒരു സിംഗിൾ മോട്ടോറാണ്. ഇലക്ട്രിക് പിക്കപ്പിന് 23 ശതമാവം വരെ ഗ്രേഡുകൾ ഉയർത്താൻ കഴിയും. IP67 റേറ്റുചെയ്ത 28.2 kWh ബാറ്ററി പായ്ക്കാണ് വൈദ്യുത വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് കേട്ടോ. ഫുൾ ചാർജിൽ ഇലക്ട്രിക് പിക്കപ്പിന് 211 കിലോമീറ്റർ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.

ടാറ്റ മോട്ടോർസ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന സെൽ കെമിസ്ട്രി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് LFP ആയിരിക്കുമെന്നാണ് നിഗമനം. 10-80 ശതമാനം ചാർജിംഗ് സെഷന് കുറഞ്ഞത് 55 മിനിറ്റെങ്കിലും എടുക്കുമെന്നാണ് വിവരം. ടാറ്റ ഇൻട്രാ ഇവി പിക്കപ്പിൽ വാക്ക്‌ത്രൂ ക്യാബിൻ, ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്, കാർ പോലുള്ള യാത്ര സൌകര്യം എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

Tata Intra EV Pickup Launched In India

ഫ്ലീറ്റ് മാനേജ്‌മെന്റ് സിസ്റ്റമായ ടാറ്റ മോട്ടോർസ് ഫ്ലീറ്റ് എഡ്‌ജ് വഴി വാഹനം തത്സമയം ട്രാക്ക് ചെയ്യാനും അതിന്റെ ഹെൽത്ത് നിരീക്ഷിക്കാനും പ്രവചനാത്മക അറ്റകുറ്റപ്പണി സ്ഥിതിവിവരക്കണക്കുകൾ നേടാനും ഉടമകളെ അനുവദിക്കുന്നു. ഇത് പ്രവർത്തന സമയം മെച്ചപ്പെടുത്തുമെന്നും ചെലവുകളും പ്രവർത്തനങ്ങളും കൂടുതൽ സുതാര്യമാക്കുമെന്നും ടാറ്റ മോട്ടോർസ് പറയുന്നു. ഇതോടൊപ്പം ക്രമീകരിക്കാവുന്ന റീജനറേറ്റീവ് ബ്രേക്കിംഗും ഇൻട്രായിലുണ്ട്.

പരമാവധി ഊർജ്ജക്ഷമതയും ദൂരപരിധിയും നേടണോ അതോ ഏറ്റവും സുഗമമായ ഡ്രൈവിംഗ് അനുഭവം നേടണോ എന്നതിനെ ആശ്രയിച്ച് ടാറ്റ ഇൻട്രാ ഇവി പിക്കപ്പിൽ ഡ്രൈവർമാർക്ക് മൂന്ന് തലത്തിലുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് തെരഞ്ഞെടുക്കാം. മെച്ചപ്പെട്ട സ്ഥിരതയ്ക്കും ബ്രേക്കിംഗ് കാര്യക്ഷമതയ്ക്കുമായി ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഇലക്ട്രിക് പിക്കപ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നെന്നതും സവിശേഷതയാണ്.

ടാറ്റ ഇൻട്രാ ഇവി പിക്കപ്പിന്റെ ട്രാക്ഷൻ ബാറ്ററി പായ്ക്കിന് കമ്പനി 6 വർഷത്തെ അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ വാഹന വാറണ്ടിയുടെ പ്രത്യേകതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് രാജ്യത്തെ 25,000-ത്തിലധികം ചാർജിംഗ് പോയിന്റുകളിലേക്ക് പ്രവേശനം ലഭിക്കുമെന്നും കമ്പനി പറയുന്നു. മാത്രമല്ല, ഇന്ത്യയിലുടനീളം 200-ലധികം ഇവി-നിർദ്ദിഷ്ട സർവീസ് സെന്ററുകളുടെ ശൃംഖലയും ടാറ്റയുടെ വാണിജ്യ വാഹന വിഭാഗത്തിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 7, 2026, 17:01 [IST]
English summary
Tata intra ev pickup launched in india price battery range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X