ഇവിടെ ടാറ്റയെ തൊടാൻ മാരുതിക്ക് പോലും കഴിയില്ല, കഴിഞ്ഞ മാസത്തെ ടോപ്പ് 10 ഇലക്‌ട്രിക് കാറുകൾ

ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് കാറുകളോടുള്ള സ്നേഹം കൂടി വരികയാണിപ്പോൾ. മുമ്പത്തേതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം നൽകി നിർമാതാക്കളും കൈയയഞ്ഞ് സഹായിക്കുന്നുണ്ട്. ഇന്ധനച്ചെലവിനോട് ഗുഡ്ബൈ പറയാൻ കിട്ടുന്ന അവസരം ഇന്ത്യക്കാർ പരമാവധി ഉപയോഗിക്കുന്നുമുണ്ട്. ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ലാഘവത്തോടെയാണ് ഇവികൾ ചാർജ് ചെയ്‌ത് കൊണ്ടുനടക്കാനാവുന്നത്. പോരാത്തതിന് പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളും ഇപ്പോൾ കാര്യമായി തന്നെ പ്രവർത്തിക്കുന്നതിനാൽ റേഞ്ചുമായി സംബന്ധിച്ച ആശങ്കകളൊന്നും വേണ്ടവേണ്ട. 2026 കലണ്ടർ വർഷത്തിലെ ആദ്യ മാസത്തെ വിൽപ്പന കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ടോപ്പ് 10 ഇവികൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?

ഗാഡിവാഡി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 2026 ജനുവരിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയത് ടാറ്റ മോട്ടോർസാണ്. കഴിഞ്ഞ മാസം 3,098 യൂണിറ്റുകൾ വിറ്റഴിച്ച് നെക്‌സോൺ ഇവി ഇന്ത്യയിലെ നമ്പർ 1 വൈദ്യുത വാഹനമായി മാറി. അതേസമയം 2,567 യൂണിറ്റ് വിൽപ്പനയുമായി എംജി വിൻഡ്‌സർ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയുണ്ടായി. 1,995 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഹാരിയർ ഇവി മൂന്നാമനായി.

tata nexon ev

മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ XEV 9e ഇലക്‌ട്രിക് എസ്‌യുവി 1,945 യൂണിറ്റുകൾ വിൽപ്പന നടത്തി നാലാം സ്ഥാനം നേടി. പട്ടികയിൽ തൊട്ടുതാഴെയായി ടാറ്റ ടിയാഗോ ഇവി 1,223 യൂണിറ്റുകളും കർവ് ഇവി 1,100 യൂണിറ്റുകളും വിൽപ്പന നടത്തി അഞ്ചും ആറും സ്ഥാനങ്ങൾ കൈയടക്കി. മഹീന്ദ്രയുടെ BE6 1,028 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്ത് എത്തുകയുണ്ടായി. ടാറ്റ പഞ്ച് ഇവി 980 യൂണിറ്റുകളുമായി തൊട്ടുപിന്നിൽ ഫിനിഷ് ചെയ്‌തു.

766 യൂണിറ്റുകളുമായി എംജി കോമെറ്റ് ഇവി ഒമ്പതാം സ്ഥാനത്തെത്തിയപ്പോൾ പത്താമനായി 612 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര XEV 9S സെവൻ സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ് ഫിനിഷ് ചെയ്‌തത്. നിർമാതാക്കളുടെ പ്രകടനം നോക്കുമ്പോൾ 52.4 ശതമാനം വിപണി വിഹിതവുമായി മൊത്തം 8,616 ഇലക്ട്രിക് കാറുകൾ വിറ്റഴിച്ച് ടാറ്റയാണ് വിൽപ്പനയിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 3,731 യൂണിറ്റുകളും 22.7 ശതമാനം വിഹിതവുമായി എംജി മോട്ടോർ രണ്ടാം സ്ഥാനത്തെത്തി.

mg windsor ev

ബ്രാൻഡിൻ്റെ മൊത്തം ഇവി വിൽപ്പനയുടെ 69 ശതമാനവും വിൻഡ്‌സർ ഇവിയാണെന്നത് ശ്രദ്ധേയമാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 3,660 യൂണിറ്റുകളുമായി തൊട്ടുപിന്നിലായി മൂന്നാം സ്ഥാനം കൈവരിച്ചു. വിപണിയുടെ 22.2 ശതമാനം വിപണി വിഹിതമാണ് ഇന്ത്യൻ ബ്രാൻഡിന് നേടാനായിരിക്കുന്നത്. തദ്ദേശീയ നിർമ്മാതാക്കൾ അടുത്തിടെ അവതരിപ്പിച്ച ബോൺ ഇലക്ട്രിക് മോഡലുകളെല്ലാം വമ്പൻ ഹിറ്റായതോടെയാണ് മഹീന്ദ്രയുടെ രാശി തെളിഞ്ഞത്.

ജനുവരിയിൽ ഹ്യുണ്ടായി 247 യൂണിറ്റുകളുടെ വിൽപ്പന മാത്രമാണ് സ്വന്തമാക്കിയത്. ഇലക്ട്രിക് വാഹന വിപണിയിൽ 1.5 ശതമാനം വിപണി വിഹിതം മാത്രമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് നേടാനായിരിക്കുന്നത്. ക്രെറ്റ ഇവി പോലുള്ള മോഡലുകൾ എത്തിയിട്ടും ഹ്യുണ്ടായിക്ക് തിളങ്ങാനാവാതെ പോവുന്നത് നിരാശയാണ്. ഇവരുടെ കസിനായ കിയ 178 യൂണിറ്റുകൾ നിരത്തിലെത്തിച്ച് 1.1 ശതമാനം വിഹിതം നേടിയപ്പോൾ സിട്രൺ 0.1 ശതമാനം വിപണി വിഹിതത്തോടെ 24 യൂണിറ്റുകൾ വിറ്റഴിച്ചു.

tata harrier ev

പുതിയ മോഡലുകളും വിപുലീകരിച്ച ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും രാജ്യത്തേക്ക് കടന്നുവരുമ്പോൾ പ്രത്യേകിച്ച് കോം‌പാക്‌ട്, മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗങ്ങളിൽ മത്സരം കൂടുതൽ ശക്തമാകും. അധികം വൈകാതെ ടൊയോട്ട, ഹോണ്ട തുടങ്ങിയ മറ്റ് വാഹന നിർമ്മാതാക്കളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങൾ അധികം വൈകാതെ നിരത്തിലെത്തുന്നതോടെ മത്സരം കൂടുതൽ കളറാവും. ഇ വിറ്റാരയുടെ വിൽപ്പന ആരംഭിച്ച് മാരുതിയും കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 27, 2026, 17:31 [IST]
English summary
Tata nexon ev becomes indias best selling electric car in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X