നെക്സോൺ ഇവിയുടെ സേഫ്റ്റി വീണ്ടും കൂട്ടി, ഇൻഡിക്കേറ്റർ ഇട്ടാൽ ബ്ലൈൻഡ് സ്പോട്ടിലെ വണ്ടി സ്ക്രീനിൽ തെളിയും

ഇന്ധനവില അടിക്കടി കൂടുന്നതിനാൽ ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് വാഹനങ്ങളോടുള്ള (Electric Vehicles) സ്നേഹം കൂടിവരികയാണ്. ഇവി വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ആളുകളുടെ മനസിലേക്ക് ടാറ്റ മോട്ടോർസും (Tata Motors) നെക്സോൺ ഇവിയുമാവും (Tata Nexon EV) ആദ്യം കടന്നുവരിക. ഇലക്‌ട്രിക് കാറുകളെ സാധാരണക്കാരിലേക്ക് അടുപ്പിക്കാൻ ടാറ്റ ചുമതലപ്പെടുത്തിയ മോഡലിന് ഇന്ന് 1 ലക്ഷത്തിലധികം ഉടകളുടെ വലിയ അകമ്പടി യുമുണ്ട്. പല വൈദ്യുത കാറുകൾ വന്നിട്ടും രാജ്യത്തെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായി നെക്സോൺ ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ കുതിക്കുകയാണ്.

സേഫ്റ്റി പ്രധാന മുഖമുദ്രയായി കൊണ്ടുനടക്കുന്ന ടാറ്റ നെക്സോൺ ഇവി മറ്റ് കാര്യങ്ങളിലും ആളുകളെ തൃപ്ത്തിപ്പെടുത്താൻ പാകമാണ്. ഉപഭോക്താക്കളുടെ ആവശ്യം കൃത്യമായി മനസിലാക്കുന്ന കമ്പനി മോഡലിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാറുമുണ്ട്. അത്തരത്തിൽ നെക്സോൺ ഇലക്ട്രിക് എസ്‌യുവിയിലേക്ക് സേഫ്റ്റി ഉയർത്തുന്ന പുതിയൊരു നവീകരണം കൊണ്ടുവന്നിരിക്കുകയാണ് നമ്മുടെ ടാറ്റ മോട്ടോർസ്.

Tata Nexon EV Gets Blind Spot Monitoring System Feature Via OTA Update

നെക്സോൺ ഇവി എസ്‌യുവി കാലികമായി നിലനിർത്തുന്നതിനായി ടാറ്റ ഇതിന് OTA അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി വാഹനത്തിലേക്ക് ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം വന്നെത്തിയിരിക്കുകയാണ്. നെക്സോണിന്റെ 45 kWh ശേഷിയുള്ള വേരിയന്റുകളിലാണ് ഈയൊരു സവിശേഷത വന്നിരിക്കുന്നതെന്ന് മാത്രം. കൂടാതെ പുതിയ അപ്‌ഡേറ്റിലൂടെ ഉടമകൾക്ക് ഇപ്പോൾ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് പകരം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ പ്രദർശിപ്പിക്കേണ്ട ORVM ക്യാമറയുടെ ഫീഡ് തിരഞ്ഞെടുക്കാൻ കഴിയുകയും ചെയ്യും.

OTA എന്നാൽ ഓവർ ദി എയർ അപ്‌ഡേറ്റുകളെയാണ് സൂചിപ്പിക്കുന്നത്. മിക്ക പ്രമുഖ വാഹന നിർമാതാക്കളും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും OTA അപ്‌ഡേറ്റ് ശേഷിയും അവരുടെ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പെർഫോമൻസ്, ബഗ് സൊല്യൂഷനുകൾ, പുതിയ ഡ്രൈവിംഗ് മോഡുകൾ, മികച്ച നാവിഗേഷൻ, മെച്ചപ്പെട്ട വോയ്‌സ് അസിസ്റ്റന്റ്, അധിക കണക്റ്റഡ് കാർ ഫീച്ചറുകൾ, പുതിയ UI തീമുകൾ എന്നിവ പോലുള്ള പുതിയ സവിശേഷതകൾ ചേർക്കാനാണ് ഇത് കൂടുതലായും കമ്പനികൾ ഉപയോഗിക്കുന്നത്.

Tata Nexon EV Gets Blind Spot Monitoring System Feature Via OTA Update

ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ, നിർമ്മാതാക്കൾ ബാറ്ററിയും ചാർജിംഗ് ഒപ്റ്റിമൈസേഷനും മെച്ചപ്പെടുത്താനും ഓവർ ദി എയർ അപ്‌ഡേറ്റുകളെ ആശ്രയിക്കാറുണ്ട്. നിലവിലെ ടാറ്റ നെക്‌സോൺ ഇവി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-കോംപാക്‌ട് ഇവി എസ്‌യുവികളിൽ ഒന്നാണ്. 12.49 ലക്ഷം രൂപയിൽ ആരംഭിച്ച് 17.49 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. 30 കിലോവാട്ട്, 45 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും.

ടാറ്റ നെക്സോൺ ഇവിയിലെ 30 kWh ബാറ്ററി പായ്ക്ക് മോഡലുകൾ ഫുൾ ചാർജിൽ 325 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ നെക്സോൺ ഇവിയിലെ 45 kWh പതിപ്പുകൾ ഫുൾ ചാർജിൽ 489 കിലോമീറ്റർ വരെ റേഞ്ചും നൽകാൻ യോഗ്യമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെർമനെന്റ് മാഗ്നറ്റ് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവുമായി വരുന്ന 45 വേരിയൻ്റിന് 142 bhp കരുത്തിൽ പരമാവധി 215 Nm ടോർക്ക് വികസിപ്പിക്കാനാവുന്ന വിധത്തിലാണ് വരുന്നത്.

Tata Nexon EV Gets Blind Spot Monitoring System Feature Via OTA Update

അതേസമയം ഇലക്‌ട്രിക് എസ്‌യുവിയുടെ മീഡിയം റേഞ്ച് പതിപ്പുകൾ 129 bhp കരുത്തിൽ പരമാവധി 215 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുകയും ചെയ്യും. ചാർജിംഗിന്റെ കാര്യത്തിലായാലും തലവേദനയൊന്നുമില്ല. ചാർജിംഗ് ഓപ്ഷനുകളിൽ 7.2kW AC ഹോം വാൾബോക്സ് ചാർജറാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ചാർജിംനിട്ടാൽ 6 മണിക്കൂർ 36 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഇവിയുടെ ഏറ്റവും ഉയർന്ന വകഭേദങ്ങളിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് കസ്റ്റമൈസബിൾ ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, ADAS എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും. 5-സ്റ്റാർ സുരക്ഷായുള്ള വാഹനമായതിനാൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങി നിരവധി സവിശേഷതകളും സ്റ്റാൻഡേർഡായി വരുന്നുണ്ട്.

Article Published On: Saturday, May 23, 2026, 12:01 [IST]
English summary
Tata nexon ev gets blind spot monitoring system feature via ota update
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X