വിൻഡ്‌സർ ഇവിയും നെക്സോൺ ഇവിയുമല്ല, ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇലക്‌ട്രിക് കാറായി ടാറ്റയുടെ കുഞ്ഞൻ

ഇന്ധന വില സർവകാല റെക്കോർഡിൽ ഉയർന്ന് നിൽക്കുമ്പോൾ ഭാഗ്യം കൈവന്നത് രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങൾക്കാണ്. പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയ്ക്ക് ബദൽ മാർഗങ്ങൾ തേടിയിറങ്ങിയവർക്കെല്ലാം ഇവി വലിയൊരു അനുഗ്രഹമായിരുന്നു. ഈ വർഷം മെയ് മാസം ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പനയ്ക്ക് വളരെ നല്ല മാസമായിരുന്നു. കാരണം പോയ 31 ദിവസത്തിൽ മൊത്തം 26,620 ഇലക്ട്രിക് കാറുകളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്. ഇത് 2026 ഏപ്രിലിൽ വിറ്റ 24,592 യൂണിറ്റുകളേക്കാൾ കൂടുതലാണെന്നതും നിർമാതാക്കൾക്ക് മൈലേജായി. ഇലക്ട്രിക് വാഹന വിപണി പ്രതിമാസക്കണക്കുകളിൽ 8.2 ശതമാനം വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായി 2026 മെയ്‌ മാസത്തിൽ മാറിയത് ടാറ്റ മോട്ടോർസിന്റെ പുതിയ പഞ്ച് ഇവിയായിരുന്നു. മഹീന്ദ്രയുടെ XEV 9S, ടാറ്റ നെക്സോൺ ഇവി എന്നിവയെ മറികടന്നാണ് മൈക്രോ ഇലക്ട്രിക് എസ്‌യുവി പോയമാസത്തെ ടോപ്പ് സെല്ലിംഗ് മോഡലായി മാറിയത്. കഴിഞ്ഞ മാസം ടാറ്റ പഞ്ച്.ഇവിയുടെ മൊത്തം വിൽപ്പന 3,681 യൂണിറ്റായിരുന്നു നിരത്തിലെത്തിയത്.

tata punch ev facelift

2026 ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 14 ശതമാനം വളർച്ചയാണ് നേടിയത്. 3,502 യൂണിറ്റ് വിൽപ്പനയുമായി മഹീന്ദ്ര XEV 9S, 2,649 യൂണിറ്റുമായി ടാറ്റ നെക്സോൺ ഇവി, 2,032 യൂണിറ്റുമായി എംജി വിൻഡ്‌സർ ഇവി എന്നിവയാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയത്. പഞ്ച് ഇവിയുടെ ജനപ്രീതി വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ എസ്‌യുവി സ്റ്റൈലിംഗ്, ഒതുക്കമുള്ള രൂപം, താങ്ങാനാവുന്ന വില എന്നിവയുടെ സംയോജനമാണ്.

ടാറ്റ മോട്ടോർസ് അടുത്തിടെ പുതിയ മാറ്റങ്ങളോടെ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയതും വിൽപ്പന കൂടാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ ഇത് വലിയ 40 kWh ബാറ്ററി പായ്ക്ക്, പുതിയ സവിശേഷതകൾ, കൂടുതൽ ആധുനിക രൂപകൽപ്പന എന്നിവയോടെയാണ് മൈക്രോ ഇലക്‌ട്രിക് എസ്‌യുവി വരുന്നത്. 30 kWh, 40 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് മുഖംമിനുക്കിയിരിക്കുന്ന എസ്‌യുവിയിൽ ടാറ്റ ഉപയോഗിച്ചിരിക്കുന്നത്.

tata punch ev facelift interior

ഇതിൽ ചെറിയ യൂണിറ്റ് ഫുൾ ചാർജിൽ 365 കിലോമീറ്റർ റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം ടാറ്റ പഞ്ച് ഇവിയിലെ വലിയ ബാറ്ററി മോഡലുകൾ സിംഗിൾ ചാർജിൽ 468 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യുന്നുണ്ട്. ചാർജിംഗിൻ്റെ കാര്യത്തിലേക്ക് വന്നാൽ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ രണ്ട് ബാറ്ററി പായ്ക്കുകളും 65 kW ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോർട്ടുമായാണ് വരുന്നത എന്നതിനാൽ വെറും 26 മിനിറ്റിനുള്ളില്‍ 20-80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും 15 മിനിറ്റിനുള്ളില്‍ 135 കിലോമീറ്റര്‍ റേഞ്ച് ടോപ്പ്-അപ്പ് ചെയ്യാനും സാധിക്കുന്നതാണ്.

സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ് എന്നീ 5 വേരിയൻ്റുകളിലാണ് പുതിയ ടാറ്റ പഞ്ച് ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 9.69 ലക്ഷം രൂപ മുതൽ 12.59 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതുകൂടാതെ ബാറ്ററി ആസ്-എ സർവീസ് പ്രോഗ്രാം (BaaS) വഴിയും കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവി ഇപ്പോൾ സ്വന്തമാക്കാനാവും.

tata punch ev facelift airbags

ഇതുവഴി 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി മുറ്റത്തെത്തിക്കാനാവും. എസ്‌യുവിയുടെ ബേസ് സ്മാർട്ട് വേരിയന്റ് മാത്രമാണ് ഇപ്പോൾ BaaS സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി വാടക കിലോമീറ്ററിന് 2.60 രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ടാറ്റയുടെ കുഞ്ഞൻ ഇവി എസ്‌യുവിയിൽ ആകര്‍ഷകമായ ബൈബാക്ക് അഷ്വറന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 വര്‍ഷത്തെ ഓണര്‍ഷിപ്പിന് ശേഷം 60 ശതമാനം തുകയോ അല്ലെങ്കില്‍ 5 വര്‍ഷത്തിന് ശേഷം 40 ശതമാനം തുകയോ നല്‍കി വാഹനം തിരിച്ചെടുക്കുമെന്ന് ഇതിലൂടെ കമ്പനി ഉറപ്പുനല്‍കുന്നു.

മറ്റ് ടാറ്റ കാറുകളെ പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ പഞ്ച് ഇവി ഫെയ്‌സ‌ലിഫ്റ്റും നിസാരക്കാരനല്ലെന്നതും ആളുകൾക്കിടയിൽ ഇഷ്ടം കൂടാൻ കാരണമായിട്ടുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ഒന്നിച്ച് എത്തിയപ്പോൾ ഏവരും പഞ്ച് ഇവി സ്വന്തമാക്കുവാനായി മുമ്പോട്ട് വന്നുവെന്ന് പറയാം. ഇക്കാര്യങ്ങളെല്ലാം തന്നെയാണ് വാഹനത്തിന് ടോപ്പ് സെല്ലിംഗ് പദവി നേടിക്കൊടുത്തതും. വരുന്ന മാസങ്ങളിലും ഇതേ ഫോം നിലനിർത്താനായാൽ ടാറ്റ മോട്ടോർസിനും അതൊരു നേട്ടവുമാവുമെന്നതിൽ സംശയമൊന്നും വേണ്ട.

Article Published On: Saturday, June 27, 2026, 17:43 [IST]
English summary
Tata punch ev becomes best selling electric car in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X