ഫുൾ ചാർജിൽ കാസർഗോട്ടുന്ന് തിരുവനന്തപുരത്തേക്ക് പോവാം, 593 KM റേഞ്ചുള്ള ഇവിയുമായി ടാറ്റ നാളെ എത്തും

മാരുതി ഇ വിറ്റാരയുടെ വരവോടെ ഇലക്ട്രിക് വാഹന വിപണിയിലെ മത്സരം കൂടുതൽ കനത്തിരിക്കുകയാണ്. 10.99 ലക്ഷത്തിന് അത്രയും വലിയൊരു എസ്‌യുവി പുറത്തിറക്കിയതോടെ ടാറ്റ മോട്ടോർസ് പോലുള്ള ഇവി നിർമാതാക്കൾക്ക് വലിയ തിരിച്ചടിയാവുമെന്നാണ് പലരും കരുതിയിരിക്കുന്നത്. ഇതേ വില നിലവാരത്തിൽ എത്തുന്ന ടാറ്റ പഞ്ച് ഇവി പോലുള്ള കുഞ്ഞൻ മോഡലുകൾക്ക് മാരുതി മോഡൽ ഭീഷണി തന്നെയാണെന്നതിൽ സംശയമൊന്നും വേണ്ട. Baas സംവിധാനത്തിലൂടെ പ്രാരംഭ വില കുറച്ച് വാങ്ങാനാവുമെങ്കിലും ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 3.50 രൂപ അധികം വാടകയായി നൽകേണ്ടി വരുമെന്നത് പലർക്കും കല്ലുകടിയായി തോന്നിയേക്കാം.

അവിടെയാണ് ബാറ്ററി ഉൾപ്പെടെ 9.99 ലക്ഷത്തിന് വാങ്ങാനാവുന്ന പഞ്ച് ഇവി പോലുള്ള ടാറ്റ കാറുകൾ വ്യത്യസ്‌തരാവുന്നത്. സിറ്റി ഉപയോഗങ്ങൾക്ക് പറ്റിയ രൂപവും മികച്ച റേഞ്ചുമെല്ലാം വാഗ്‌ദാനം ചെയ്യുന്ന മോഡൽ ഇ വിറ്റാരയേക്കാൾ പ്രായോഗികമാണെന്ന് വേണമെങ്കിൽ പറയാം. അതുമാത്രമല്ല, മുമ്പത്തേതിനേക്കാൾ കൂടുതൽ ഗ്ലാമറിൽ ആശാൻ വിപണിയിലേക്ക് എത്തിനിരിക്കുകയാണ്.

Tata Punch EV Facelift Launch Tomorrow With Bigger Battery More Range

ഫെബ്രുവരി 20-ന് അതായത് നാളെ പുതിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിനെ ടാറ്റ ഇന്ത്യക്കാർക്കായി അവതരിപ്പിക്കും. ഡിസൈനിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും ഇത്തവണ കാണാനായേക്കില്ലെങ്കിലും പഞ്ചിനെ കൂടുതൽ മൂല്യവത്താക്കുന്ന നവീകരണങ്ങളിലാണ് കമ്പനി ശ്രദ്ധ കൊടുത്തിരിക്കുന്നത്. അതായത് വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ റേഞ്ച് എന്നിവ പോലുള്ള മാറ്റങ്ങളാവും ഇവിയിലേക്ക് എത്തുകയെന്ന് ചുരുക്കം. നെക്‌സോൺഇവിയിൽ നിന്നുള്ള വലിയ 45 kWh ബാറ്ററി പായ്ക്ക് പഞ്ച് ഇവി കടമെടുക്കും.

അങ്ങനെ എൽഎഫ്‌പി ബാറ്ററി പായ്ക്ക് എത്തുന്നതോടെ ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഫുൾ ചാർജിൽ 593 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. അടുത്തിടെ കമ്പനി പുറത്തിറക്കിയ പുതിയ പരസ്യ വീഡിയോയിൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റ ചാർജിൽ സഞ്ചരിച്ചെത്തുന്നത് കമ്പനി വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. മാത്രമല്ല, ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള സമാനമായ മറ്റൊരു യാത്രയും ടാറ്റ പങ്കുവെച്ചിട്ടുണ്ട്.

Tata Punch EV Facelift Launch Tomorrow With Bigger Battery More Range

നിലവിൽ, ടാറ്റ പഞ്ച് ഇവി രണ്ട് ബാറ്ററി പായ്ക്കുകളുമായി ലഭ്യമാണ്. ആദ്യത്തേത് 25 kWh ആണ്. ഇത് സിംഗിൾ ചാർജിൽ 265 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ രണ്ടാമത്തെ 35 kWh ബാറ്ററി 365 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്. പുതിയ വലിയ ബാറ്ററി എത്തുന്നതോടെ വാഹനം കൂടുതൽ പ്രായോഗികമാവും. റേഞ്ച് ഉത്കണ്ഠയുള്ളവരെ ചാക്കിലാക്കുകയാണ് ഇതിലൂടെ ടാറ്റ മോട്ടോർസ് ഉന്നംവെക്കുന്നത്.

കൂടാതെ, വലിയ ബാറ്ററി ഉപയോഗിച്ച് ഈ എസ്‌യുവിയുടെ ഇലക്ട്രിക് മോട്ടോറിൽ നിന്നുള്ള പവർ വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ നെക്‌സോൺ.ഇവിയിലേതിന് സമാനമായി ഇത് ഏകദേശം 142 bhp പവറും 215 Nm ടോർക്കും ഉത്പാദിപ്പിക്കാൻ പുതിയ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് സാധിച്ചേക്കും. എക്സ്റ്റീരിയർ ഡിസൈൻ മുമ്പത്തേതിന് ഏതാണ്ട് സമാനമായിരിക്കുമെങ്കിലും ചെറിയ മാറ്റങ്ങൾ കാണാനായേക്കും.

Tata Punch EV Facelift Launch Tomorrow With Bigger Battery More Range

അതേ ക്ലോസ്ഡ് ഗ്രില്ലും പുതിയതും മെലിഞ്ഞതുമായ എൽഇഡി ഡിആർഎല്ലുകളും മുഖംമിനുക്കിയ കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി ഹെഡ്‌ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിച്ചിരുന്ന ബ്ലാക്ക് ട്രിം പീസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡിആർഎല്ലുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറും നീക്കം ചെയ്‌തിട്ടുണ്ട്.

അങ്ങനെ കൂടുതൽ മിനിമലിസ്റ്റിക് രൂപത്തിലേക്ക് ഇലക്ട്രിക് എസ്‌യുവി മാറുകയാണ്. പഞ്ച് ഇവിയിൽ പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യും. നിലവിലുള്ള പ്യുവർ ബ്ലാക്ക് മജസ്റ്റിക്, പ്രിസ്റ്റൈൻ വൈറ്റ്, എംപവേർഡ് ഓക്‌സൈഡ്, ഡേസ് ബ്രൗൺ എന്നിവയ്ക്ക് പുറമെ പുതിയ നിയോൺ യെല്ലോ, ബംഗാൾ റൂഷ് കളർ ഓപ്ഷനുകളാവും ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കുക.

എക്സ്റ്റീരിയർ പോലെ തന്നെ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറും മാറ്റങ്ങൾക്ക് വിധേയമാവുന്നതായിരിക്കും. വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഗേജ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ എന്നിവ പോലുള്ള അപ്‌ഗ്രേഡുകൾ കാണാനായേക്കും. 11 ലക്ഷം മുതലാണ് പുത്തൻ പഞ്ച് ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Thursday, February 19, 2026, 9:51 [IST]
English summary
Tata punch ev facelift launch tomorrow with bigger battery more range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X