ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടി, കൂടുതൽ റേഞ്ച്, പഴയ വില! ഒരു കലക്ക്കലക്കാൻ ടാറ്റയുടെ കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവി

ഇന്ത്യൻ വിപണിക്കായി പുതിയൊരു ഇലക്‌ട്രിക് എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. നിലവിലെ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായിട്ടാണ് കമ്പനിയുടെ വരവ്. 2026 ഫെബ്രുവരി 20-ന് വാഹനം ഔദ്യോഗികമായി വിപണിയിലെത്തും. അതിന് മുന്നോടിയായി മുഖംമിനുക്കിയെത്തുന്ന പഞ്ച് ഇവിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഹൈപ്പ് കേറ്റാനും ടാറ്റ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. ഒപ്പം നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന രണ്ട് പുതിയ സവിശേഷതകളെക്കുറിച്ച് സൂചന നൽകുന്ന ടീസർ ചിത്രങ്ങളും കമ്പനി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ ആദ്യ മാറ്റം ബാറ്ററി വാറണ്ടിയിൽ ആയിരിക്കും. പുതിയ കാർ വാങ്ങുമ്പോൾ പല ഇവി ഉടമകൾക്കും ഉണ്ടാകുന്ന ആശങ്ക അകറ്റാനുള്ള മാർഗമാണ് ഇത്തവണ ടാറ്റ മോട്ടോർസ് സ്വീകരിച്ചിരിക്കുന്നത്. ബ്രാൻഡിൻ്റെ 45 kWh ബാറ്ററി പായ്ക്കുകൾക്ക് ലൈഫ് ടൈം വാറണ്ടി വാഗ്ദാനം ചെയ്തുകൊണ്ട് ടാറ്റ നേരത്തെ ഈ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പഞ്ച് ഇവിയുടെ നിലവിലെ പതിപ്പിന് ഈ വാറണ്ടി ലഭിക്കുന്നില്ലെന്നത് പലരേയും നിരാശപ്പെടുത്തിയിരുന്നു.

Tata Punch EV Facelift To Offer Lifetime Battery Warranty And More Range

എന്നാൽ ഇത്തവണ ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പുതുതായി പുറത്തുവിട്ട ടീസർ ചിത്രത്തിൽ "ആജീവനാന്ത ആത്മവിശ്വാസം ഉറപ്പ്" എന്ന ടാഗ്‌ലൈനാണ് ടാറ്റ ഉപയോഗിച്ചിരിക്കുന്നത്. മുഖംമുനുക്കിയെത്തുന്ന ഇലക്ട്രിക് എസ്‌യുവിക്ക് ലൈഫ് ടൈം ബാറ്ററി വാറണ്ടി ലഭിക്കുമെന്നതിൻ്റെ സൂചനയാണ് ഈ വാക്കുകൾ. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് തികച്ചും ആശ്വാസകരമാവുന്ന നടപടിയാണിത്.

മറ്റ് എല്ലാ ടാറ്റ ഇവി മോഡലുകളെയും പോലെ ബ്രാൻഡ് ആദ്യ ഉടമയ്ക്ക് പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള 15 വർഷത്തെ വാറണ്ടി വാഗ്ദാനം ചെയ്തേക്കാം. രണ്ടാമത്തെ ഉടമ മുതൽ, വാറണ്ടി 8 വർഷമോ 1.6 ലക്ഷം കിലോമീറ്ററോ ആയി കുറയാം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. വരാനിരിക്കുന്ന പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിന് വലിയ ബാറ്ററി പായ്ക്ക് ലഭിക്കുമെന്നതിൻ്റെ മറ്റൊരു സൂചനയും നിർമാതാക്കൾ ടീസറിലൂടെ നൽകുന്നുണ്ട്.

Tata Punch EV Facelift To Offer Lifetime Battery Warranty And More Range

പഞ്ച് ഇവിയിൽ നിലവിൽ 35 kWh ബാറ്ററി പായ്ക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പതിപ്പ് 120 PS പവറിൽ പരമാവധി 190 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫുൾ ചാർജിൽ 421 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് എസ്‌യുവിയിൽ കമ്പനി അവകാശപ്പെടുന്നതും. നെക്‌സോൺ ഇവിയിൽ നിലവിൽ വാഗ്ദാനം ചെയ്യുന്ന വലിയ 45 kWh ബാറ്ററി പായ്ക്ക് അപ്‌ഡേറ്റ് ചെയ്‌ത പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിൽ എത്തിയാൽ കാര്യങ്ങൾ കൂടുതൽ ഉഷാറാവും.

നെക്‌സോൺ ഇവിയിൽ 45 kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയിരിക്കുന്ന മോട്ടോറിന് 142 bhp പവറിൽ പരമാവധി 215 Nm ടോർക്ക് വരെ നിർമിക്കാൻ കഴിവുള്ളതാണ്. പഞ്ച് ഇവിക്ക് അതേ ബാറ്ററി പായ്ക്ക് ലഭിക്കുകയാണെങ്കിൽ അത് സമാനമായ പവറും ടോർക്കും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 45 kWh ബാറ്ററി പായ്ക്ക് വേരിയൻ്റുകൾ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യണം. ഇത് നിലവിലെ പതിപ്പിനേക്കാൾ വളരെ കൂടുതലാണ്.

Tata Punch EV Facelift To Offer Lifetime Battery Warranty And More Range

അതിനാൽ കൂടുതൽ ആളുകളെ പഞ്ച് ഇവിയിലേക്ക് ആകർഷിക്കാനും സാധിക്കും. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ ലോവർ വേരിയൻ്റുകളിൽ ചെറിയ 35 kWh ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നത് തുടരും. അങ്ങനെയാണെങ്കിൽ മുകളിൽ സൂചിപ്പിച്ച ലൈഫ് ടൈം വാറണ്ടി വലിയ 45 kWh ബാറ്ററി പായ്ക്കിന് മാത്രമേ ബാധകമാകാൻ സാധ്യതയുള്ളൂ. ഈ അപ്‌ഡേറ്റോടെ പഞ്ച് ഇവിയുടെ ചാർജിംഗ് സ്പീഡ് 50 kW ൽ നിന്ന് 60 kW ആയി ഉയരുമെന്നും കരുതാം.

ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം മുൻവശത്താണ് കാണാനാവുക. വൃത്തിയുള്ളതും അടച്ചതുമായ ഗ്രില്ലാണ് ഇത്തവണ വാഹനത്തിൽ അവതരിപ്പിക്കുന്നത്. നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി ഹെഡ്‌ലാമ്പ് യൂണിറ്റുകളെ ബന്ധിപ്പിച്ചിരുന്ന ബ്ലാക്ക് ട്രിം പീസ് ഫെയ്‌സ്‌ലിഫ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡിആർഎല്ലുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറും നീക്കം ചെയ്‌തിട്ടുണ്ട്.

അങ്ങനെ കൂടുതൽ മിനിമലിസ്റ്റിക് രൂപത്തിലേക്ക് ഇലക്ട്രിക് എസ്‌യുവി മാറുകയാണ്. മുൻ ബമ്പറിലും സൂക്ഷ്മമായ പരിഷ്‌ക്കരണങ്ങൾ ലഭിച്ചിരിക്കുന്നത് കാണാം. വലിയ നെക്‌സോൺ ഇവിയിൽ കാണുന്നവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുതിയ എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകളും അവതരിപ്പിക്കുന്നു. പഞ്ച് ഇവിയിൽ പുതിയ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യും. എന്തായാലും ഫെബ്രുവരി 20-ന് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നതായിരിക്കും.

More from DriveSpark

Article Published On: Wednesday, February 11, 2026, 6:00 [IST]
English summary
Tata punch ev facelift to offer lifetime battery warranty and more range details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X