കണ്ടാൽ ബേസിക്കായി തോന്നും, പക്ഷേ 5.59 ലക്ഷത്തിൻ്റെ ബേസ് മോഡൽ സേഫ്റ്റിയിൽ പോലും ഭീകരൻ തന്നെ

ബജറ്റ് ഹാച്ച്ബാക്കുകളെ വരെ നാണിപ്പിച്ചുകൊണ്ട് ടാറ്റയുടെ പുതിയ കുഞ്ഞൻ എസ്‌യുവി ഇക്കഴിഞ്ഞ ദിവസം വിപണിയിൽ എത്തുകയുണ്ടായി. 6 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്ന ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തും അകത്തും നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് വിപണത്തിന് എത്തിയിരിക്കുന്നത്. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ പതിപ്പുകൾക്ക് 5.59 ലക്ഷം രൂപ മുതൽ 8.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിഎൻജി മോഡലുകൾക്ക് 6.69 ലക്ഷം രൂപ മുതൽ 9.29 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വില നൽകേണ്ടി വരും.

അതായത് മുമ്പത്തെ പോലെ തന്നെ താങ്ങാനാവുന്ന വിലയിൽ തന്നെ എസ്‌യുവി വാങ്ങിക്കാനാവുമെന്ന് സാരം. ബംഗാൾ റൂഷ്, കാരമൽ, കൂർഗ് ക്ലൗഡ്‌സ്, സയാൻ്റഫിക്, ഡേറ്റോണ ഗ്രേ, പ്രിസ്റ്റൈൻ വൈറ്റ് എന്നീ പുതിയ കളർ ഓപ്ഷനുകളും പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ തെരഞ്ഞെടുക്കാനാവും. 5.59 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വാങ്ങാൻ കിട്ടുന്ന എസ്‌യുവിയുടെ ബേസ് മോഡൽ എങ്ങനെയുണ്ടെന്ന് നോക്കിയാലോ?

Tata Punch Facelift Base Smart Variant Features Explained

വില കേട്ട് പലരും കണ്ണുവെച്ചിരിക്കുന്നതും പഞ്ച് ഫെയ്‌ലിഫ്റ്റിൻ്റെ ബേസ് മോഡലിലായിരിക്കുമല്ലോ. മാരുതിയുടെ ബജറ്റ് ഹാച്ച്ബാക്കുകളായ സെലേറിയോ, വാഗൺആർ, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയെ വെല്ലുന്നവിധത്തിലാണ് ബേസ് വേരിയൻ്റിനെ പോലും ടാറ്റ മോട്ടോർസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്മാർട്ട് എന്ന് വിളിക്കപ്പെടുന്ന 2026 ടാറ്റ പഞ്ച് ബേസ് മോഡലിൻ്റെ എക്സ്റ്റീരിയറിലക്ക് നോക്കിയാൽ ഭംഗി നൽകുന്ന പല ആടയാഭരണങ്ങളും അഴിച്ചുവെച്ച നവവധുവിനെ പോലെ തോന്നിയേക്കാം.

ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, പുതിയ ഫോക്സ് സ്‌കിഡ് പ്ലേറ്റുകൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ, ഹെഡ്‌ലൈറ്റുകൾക്കായുള്ള ഫോളോ-മീ-ഹോം ഫംഗ്‌ഷൻ, കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ഡോർ ഹാൻഡിലുകൾ, ഒആർവിഎമ്മുകൾ, നവീകരിച്ച പുത്തൻ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ, പുതിയ ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാമാണ് ടാറ്റ പഞ്ച് സ്മാർട്ട് ബേസ് വേരിയൻ്റിൻ്റെ എക്സ്റ്റീരിയറിൽ ലഭിക്കുന്ന കാര്യങ്ങൾ.

Tata Punch Facelift Base Smart Variant Features Explained

ഇൻ്റീരിയറിലേക്ക് കയറിയാലും ആഡംബര പൂർണമായ അകത്തളമല്ലെങ്കിലും ഒരു ബേസ് മോഡലിൽ പ്രതീക്ഷിക്കാവുന്ന കാര്യങ്ങളെല്ലാം പഞ്ച് സമ്മാനിക്കുന്നുണ്ട്. പുതുക്കിയ ബി-സെഗ്മെൻ്റ് എസ്‌യുവിയിൽ 4 ഇഞ്ച് MID, ഇക്കോ, സിറ്റി ഡ്രൈവ് മോഡുകൾ, കീലെസ് എൻട്രി, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, TPMS, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, 6 എയർബാഗുകൾ, അഡ്‌ജസ്റ്റബിൾ ഫ്രണ്ട് ഹെഡ്‌റെസ്റ്റുകൾ, ഫ്രണ്ട് പവർ വിൻഡോകൾ, പുതിയ സ്റ്റിയറിംഗ് വീൽ, പഞ്ചർ റിപ്പയർ കിറ്റ് എന്നിവയെല്ലാമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.

ബേസ് മോഡൽ മുതൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ബാധകമാണെന്നതും ആശ്വാസം നൽകുന്ന കാര്യമാണ്. മൈക്രോ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പുതിയ ടർബോ പെട്രോൾ എഞ്ചിൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബേസ് വേരിയൻ്റിൽ ഇത് ലഭ്യമല്ല. പകരം പുതിയ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ എൻട്രി ലെവൽ സ്മാർട്ട് വേരിയൻ്റിൽ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ.

Tata Punch Facelift Base Smart Variant Features Explained

ഈ എഞ്ചിൻ 87 bhp കരുത്തിൽ പരമാവധി 115 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ ടോപ്പ് വേരിയൻ്റുകളിലാണ് പുതിയ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുക. 120 bhp പവറിൽ പരമാവധി 170 Nm ടോർക്ക് നൽകാൻ ശേഷിയുള്ള നെക്സോണിലെ അതേ പെട്രോൾ യൂണിറ്റാണിത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ടർബോ മോഡലുകൾക്ക് വെറും 11.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും കൈവരിക്കാനാവും.

ഇതിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഇല്ലെന്നത് നിരാശാജനകമായിരിക്കും. കൂടാതെ പഴയ 1.2 ലിറ്റർ NA പെട്രോളിനൊപ്പം സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനുകളും പുതിയ ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിൽ തിരഞ്ഞെടുക്കാനാവുന്നതാണ്. ഇത്രേം കുറഞ്ഞ വിലയിൽ കിടിലൻ എസ്‌യുവി വന്നതിനാൽ ഇനി ടാറ്റ ഷോറൂമുകളിൽ വലിയ തിക്കുംതിരക്കുമായിരിക്കും അനുഭവപ്പെടുക. ഇനി ഔദ്യോഗിക മൈലേജ് കണക്കുകൾ കൂടി ടാറ്റ അധികം വൈകാതെ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, January 17, 2026, 14:02 [IST]
English summary
Tata punch facelift base smart variant features explained what you will get at rs 5 59 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X