സ്വിഫ്റ്റും ബലേനോയും ബുക്ക് ചെയ്‌തിട്ടുണ്ടേൽ ക്യാൻസൽ ചെയ്‌തോ, ADAS വരെയുള്ള ടാറ്റയുടെ എസ്‌യുവി നാളെ എത്തും
ഇന്ത്യയിലെ ബജറ്റ് കാർ വിഭാഗത്തെ വീണ്ടും ഞെട്ടിക്കാനായി ഒരുവരവ് കൂടി വരികയാണ് ടാറ്റ പഞ്ച്. ഇത്തവണയെത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പല കാരണങ്ങളാലും വിപണിയെ അമ്പരപ്പിക്കുമെന്ന സൂചന ടാറ്റ മോട്ടോർസ് ഇതിനോടകം നൽകിയിട്ടുണ്ട്. 2026 ജനുവരി 13-ന് അതായത് നാളെയാണ് മുഖംമിനുക്കിയെത്തുന്ന മൈക്രോ എസ്‌യുവിയുടെ ഔദ്യോഗിക അവതരണം നടക്കുക. നിലവിലേത് പോലെ വിലയിലും താങ്ങാനാവുന്നതായാൽ ടാറ്റ ഷോറൂമുകളിൽ പിന്നെ പെരുന്നാളിനുള്ള തിരക്കായിരിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഇതിനോടകം ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. പുതുക്കിയ പഞ്ച് 6 വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ഔദ്യോഗിക ബുക്കിംഗും ലോഞ്ചിന് ശേഷം ആരംഭിക്കുമെന്നാണ് കരുതുന്നത്. ഒപ്പം ആഴ്ചകൾക്കുള്ളിൽ ഡെലിവറിയും പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് ടാറ്റ മോട്ടോർസ്. സയാന്റഫിക്, കാരാമൽ, ബംഗാൾ റൂഷ്, ഡേറ്റോണ ഗ്രേ, കൂർഗ് ക്ലൗഡ്‌സ്, പ്രിസ്റ്റൈൻ വൈറ്റ് എന്നിങ്ങനെ പുത്തൻ കളർ ഓപ്ഷനുകളിലാണ് ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് വിപണനത്തിന് എത്തുക. ഡിസൈനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഫ്രഷ്നെസ് കൊണ്ടുവരാൻ പാകമായ മാറ്റങ്ങളെല്ലാം മോഡലിന് ലഭിച്ചിട്ടുണ്ട്.

റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പുകൾ, സ്ലീക്കർ ടെയിൽ ലാമ്പുകൾ, ഡ്യുവൽ ഫിനിഷ് അലോയ് വീലുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതിയ ഗ്രിൽ സെക്ഷൻ, പിന്നിൽ പുതിയ എൽഇഡി ലൈറ്റ് ബാർ എന്നിവയെല്ലാം ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന നവീകരണങ്ങളായിരിക്കും. എൻട്രി ലെവൽ സ്മാർട്ട് വേരിയൻ്റിൽ പോലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ ബേസ് മോഡലിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇക്കോ, സിറ്റി ഡ്രൈവ് മോഡുകൾ, റിമോട്ട് കീലെസ് എൻട്രി എന്നിവയും സ്റ്റാൻഡേർഡായി നൽകി ഞെട്ടിക്കാനാണ് ടാറ്റ തയാറെടുക്കുന്നത്. 15 ഇഞ്ച് സ്റ്റൈൽഡ് സ്റ്റീൽ വീലുകളാവും ലോവർ മോഡലുകളിലുണ്ടാവുക. അതേസമയം ടോപ്പ് എൻഡ് അക്കംപ്ലിഷ്ഡ് വേരിയൻ്റിൽ 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എക്സ്റ്റൻഡഡ് തൈസ് സപ്പോർട്ടുള്ള സീറ്റുകൾ എന്നിവയും ഉണ്ടാവും.

അക്കംപ്ലിഷ്ഡ് പ്ലസ് ട്രിമിൽ വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, ടാറ്റയുടെ ഐആർഎ കണക്റ്റഡ് കാർ സാങ്കേതികവിദ്യ, iTPMS, കോർപ്പറേറ്റ് സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, , റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ എസി വെന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, റിയർ ഡീഫോഗർ, ഡേ ആൻഡ് നൈറ്റ് ഇൻസൈഡ് റിയർ-വ്യൂ മിറർ എന്നിവയും ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.
ഗ്രില്ലിൽ ADAS റഡാർ മൊഡ്യൂൾ സ്ഥാപിച്ചിരിക്കുന്നത് ടീസർ വീഡിയോ വെളിപ്പെടുത്തിയിരുന്നു. ഇത് വാഹനത്തിലേക്ക് ADAS സേഫ്റ്റി ഫീച്ചർ ലഭിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഈയൊരു ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം ലഭിക്കുന്ന സെഗ്മെൻ്റിലെ ആദ്യത്തെ എസ്‌യുവിയായിരിക്കും ടാറ്റ പഞ്ച്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള പഞ്ചിലേക്ക് ADAS കൂടിയെത്തുന്നത് സംഭവബഹുലമാവും. കൂടാതെ സറൗണ്ട്-വ്യൂ 360 ഡിഗ്രി ക്യാമറ സജ്ജീകരണവും മൈക്രോ എസ്‌യുവിയിൽ ഇത്തവണ ഉണ്ടാവും.

ഒരു ടർബോ പെട്രോൾ എഞ്ചിൻ ഇത്തവണ മുഖംമിനുക്കിയ പഞ്ചിലേക്ക് എത്തിച്ചേരുമെന്നതും പഞ്ച് വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം പകരുന്ന വാർത്തയാണ്. ഈ പുതിയ ടർബോ-പെട്രോൾ എഞ്ചിൻ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയാവും നൽകുക. എന്നാൽ ടോപ്പ് എൻഡ് വേരിയൻ്റുകളിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യാൻ സാധ്യതയുള്ളൂ. ആൾട്രോസ് റേസറിൽ ഉപയോഗിച്ചിരുന്ന 1.2 ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റായിരിക്കാം ഇതെന്നാണ് അനുമാനം.
അങ്ങനെയെങ്കിൽ ഈ എഞ്ചിന് ഏകദേശം 110 bhp പവറിൽ പരമാവധി 140 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. ഇതോടൊപ്പം മുമ്പുണ്ടായിരുന്ന 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനും മൈക്രോ എസ്‌യുവിയിൽ തുടർന്നും വാഗ്ദാനം ചെയ്യും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ഘടിപ്പിച്ചിരിക്കുന്ന ഇതിന് 87.8 പവറിൽ 115 Nm ടോർക്കാവും നൽകുക. കൂടാതെ ഒരു സിഎൻജി ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയും എസ്‌യുവി അവതരിപ്പിക്കും.


Click it and Unblock the Notifications








