ആദായ വിൽപ്പന, ആദായ വിൽപ്പന! പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ 85,000 രൂപ വരെ വിലക്കുറവിൽ ടാറ്റയുടെ മാർച്ച് ഓഫർ

ഇന്ത്യയിലെ വിൽപ്പന കണക്കുകളിൽ മാരുതി സുസുക്കിക്ക് പിന്നിൽ രണ്ടാമനാവാനുള്ള കടുത്ത മത്സരം നടക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി തുടങ്ങിയ മൂവരും രണ്ടാം സ്ഥാനത്തിനായി ഓരോ മാസവും വലിയ പിടിവലിയാണ് നടത്തുന്നത്. നെക്സോണും പഞ്ചും ചൂടപ്പം പോലെ വിറ്റഴിയുന്ന സാഹചര്യത്തിൽ ടാറ്റയ്ക്ക് നിലവിൽ അൽപം മുൻതൂക്കമുണ്ട്. ഇതിനിടയിൽ മോഡൽ നിരയിൽ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തുകൊണ്ട് ടാറ്റ ആളുകളെ ചാക്കിലാക്കാൻ ശ്രമിക്കുകയാണ്. 2026 മാർച്ച് മാസത്തേക്കായി കമ്പനി ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങൾ, ലോയൽറ്റി ഓഫറുകൾ എന്നിവയുടെ രൂപത്തിൽ ഡിസ്‌കൗണ്ട് അവതരിപ്പിച്ചിരിക്കുകയാണ്.

ഹാരിയർ, സഫാരി, നെക്‌സോൺ, പഞ്ച്, ആൾട്രോസ്, ടിയാഗോ, ടിഗോർ, കർവ്വ് എന്നീ മോഡലുകളെല്ലാം ഈ മാസം വിലക്കിഴിവിൽ സ്വന്തമാക്കാൻ അവസരം ലഭിക്കുമ്പോൾ ആളുകൾ കൂട്ടത്തോടെ ഷോറൂമുകളിലേക്ക് എത്തുമെന്നാണ് കമ്പനിയുടെ വിശ്വാസം. ഡിസ്‌കൗണ്ടുകൾ സ്ഥലം, സംസ്ഥാനം, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് ഓഫറിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ട്. എങ്കിലും ഓഫറുകളുടെ വിശദാംശങ്ങൾ പറഞ്ഞുതരാം.

Tata Punch Nexon Tiago Altroz Get Up To Rs 85 000 Discount Offer In March 2026

ബേസ് XE ഒഴികെ ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും ടിഗോർ കോംപാക്‌ട് സെഡാനും മാർച്ച് മുഴുവൻ 40,000 രൂപ വരെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവും. ഇതിൽ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസോ 25,000 രൂപ സ്‌ക്രാപ്പേജ് ബോണസോ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടിയാഗോയ്ക്ക് 4.57 ലക്ഷം രൂപ മുതൽ 7.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടിഗോറിന് 5.49 ലക്ഷം മുതൽ 8.74 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾക്ക് ഈ മാസം വമ്പൻ കിഴിവുകളാണ് ഒരുക്കിവെച്ചിരിക്കുന്നത്. പഴയ മോഡലിന് 95,000 രൂപ വരെയാണ് ഓഫർ ഇട്ടിരിക്കുന്നത്. ഇതിൽ 60,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ 35,000 രൂപ സ്‌ക്രാപ്പേജ് ബോണസുമായി ഉപയോഗപ്പെടുത്താം. അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നോക്കുന്നവർക്ക് ഇതിൻ്റെ എല്ലാ വേരിയന്റുകൾക്കും 35,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

Tata Punch Nexon Tiago Altroz Get Up To Rs 85 000 Discount Offer In March 2026

ടോപ്പ് സെല്ലിംഗ് മോഡലായ പഞ്ച് മൈക്രോ എസ്‌യുവിയുടെ എല്ലാ പെട്രോൾ, സിഎൻജി വേരിയന്റുകളും 45,000 വരെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവും. 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ 20,000 രൂപ സ്‌ക്രാപ്പേജ് ഓഫർ, 20,000 രൂപ ലോയൽറ്റി ബോണസ് എന്നിവയാണ് ഇതിൽ നൽകിയിരിക്കുന്നത്. പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് പഞ്ചിന് മാത്രമേ ഓഫർ ലഭിക്കുകയുള്ളൂവെന്നത് പ്രത്യേകം ഓർമിക്കണേ.

ടാറ്റയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ കർവിൻ്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ മുൻ മാസത്തെപ്പോലെ മോഡൽ 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവും. അതിൽ 20,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് അല്ലെങ്കിൽ 25,000 രൂപ സ്ക്രാപ്പേജ് ഓഫറും ഉൾപ്പെടുന്നു. ഈ ആനുകൂല്യങ്ങൾ എല്ലാ വേരിയന്റുകളിലേക്കും അവയുടെ മോഡൽ വർഷം പരിഗണിക്കാതെ ഉപയോഗപ്പെടുത്താനാവുമെന്നതാണ് ഹൈലൈറ്റ്.

Tata Punch Nexon Tiago Altroz Get Up To Rs 85 000 Discount Offer In March 2026

ടാറ്റ നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ 2025 മോഡൽ ഇയർ പെട്രോൾ, ഡീസൽ, സിഎൻജി വേരിയന്റുകൾ 55,000 രൂപ വരെ ആനുകൂല്യങ്ങളോടെ വാങ്ങാനാവും. ഇതിൽ 10,000 രൂപ ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ 25,000 രൂപ സ്‌ക്രാപ്പേജ് ഓഫർ, 20,000 രൂപ ലോയൽറ്റി ഓഫർ എന്നിവയെല്ലാമാണ് ബ്രാൻഡ് ഒരുക്കിവെച്ചിരിക്കുന്നത്. അതേസമയം 2026 മോഡലുകൾ നോക്കുന്നവർക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

അതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറോ 20,000 രൂപ സ്‌ക്രാപ്പേജ് ഓഫറോ ആണ് നൽകിയിരിക്കുന്നത്. ഹാരിയർ, സഫാരി എസ്‌യുവികളുടെ എല്ലാ 2025 ഡീസൽ വകഭേദങ്ങളും 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങളോടെ വാങ്ങാം. ഇതിൽ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ 60,000 രൂപ സ്‌ക്രാപ്പേജ് ഓഫർ തുടങ്ങിയവയാണ് ലഭിക്കുക. 2026 മോഡലുകൾ വേണ്ടവർക്ക് 45,000 രൂപ വരെയാണ് ലഭിക്കുക.

ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ 35,000 രൂപ സ്‌ക്രാപ്പേജ് ഓഫറുമാണ് ടാറ്റ മോട്ടോർസ് ഒരുവെച്ചിരിക്കുന്നത്. ഹാരിയറിന്റെയും സഫാരിയുടെയും അടുത്തിടെ പുറത്തിറക്കിയ പെട്രോൾ വേരിയന്റുകളിൽ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല കേട്ടോ. ഹാരിയർ ഡീസലിന് 14 ലക്ഷം മുതൽ 25.25 ലക്ഷം രൂപ വരെയാണ് വില വരുന്നത്. അതേസമയം സഫാരി ഡീസൽ വില 14.66 ലക്ഷം രൂപയിൽ ആരംഭിച്ച് 25.96 ലക്ഷം രൂപ വരെയും ഉയരും.

More from DriveSpark

Article Published On: Tuesday, March 17, 2026, 17:46 [IST]
English summary
Tata punch nexon tiago altroz get up to rs 85000 discount offer in march 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X