ഇന്നോവയേക്കാൾ സേഫ്റ്റി ഇവിടുണ്ട്! അടിച്ചുകയറി ടാറ്റയുടെ 7-സീറ്റർ ഫാമിലി എസ്‌യുവിയുടെ കച്ചോടം

ടാറ്റ മോട്ടോർസ് എന്ന വാഹന നിർമാണ കമ്പനിയോട് ഇന്ത്യക്കാർക്ക് പ്രത്യേക അടുപ്പമുണ്ട്. ഇൻഡിക്ക, സഫാരി, സിയറ എന്നിങ്ങനെ ഐക്കണിക് കാറുകൾ രാജ്യത്തിനായി സമർപ്പിച്ച കമ്പനി പിന്നീട് ഏറ്റവും സേഫ്റ്റിയുള്ള കാറുകളും ഇന്ത്യക്കാർക്ക് നൽകിയാണ് പേരെടുത്തത്. നെക്സോൺ, പഞ്ച്, ടിയാഗോ അങ്ങനെ തുടങ്ങി നിരവധി ജനപ്രിയർ ഇപ്പോൾ ബ്രാൻഡിൻ്റെ നിരയിലുണ്ട്. പഴയ ഇതിഹാസങ്ങളെ പുനർജനിപ്പിക്കുന്ന തിരക്കിലാണ് കമ്പനി. സിയറ, സഫാരി പോലുള്ള നെയിംപ്ലേറ്റുകൾ വീണ്ടും വിപണിയിലെത്തിയത് ഇതിൻ്റെ ഭാഗമായാണ്. സഫാരിക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും 7-സീറ്റർ എസ്‌യുവി തിരയുന്നവർക്ക് നല്ലൊരു ഓപ്ഷനാണിത്.

അടുത്തിടെ പെട്രോൾ എഞ്ചിൻ കൂടി അവതരിപ്പിച്ചതോടെ ടാറ്റ സഫാരിയുടെ വിൽപ്പനയിൽ വമ്പൻ കുതിപ്പുണ്ടായിരിക്കുകയാണ്. 2026 ജനുവരിയിൽ എസ്‌യുവിയുടെ 2,375 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഒരു വർഷം മുമ്പ് അതായത് 2025 ജനുവരിയിൽ വിപണനം ചെയ്‌ത 1,548 യൂണിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 53.42 ശതമാനത്തിൻ്റെ വളർച്ചയാണ് 7-സീറ്റർ എസ്‌യുവിയുടെ കച്ചോടത്തിൽ സാക്ഷ്യംവഹിച്ചിരിക്കുന്നത്.

Tata Safari 7-Seater SUV Clocked 2 375 Unit Sales In January 2026

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 827 യൂണിറ്റുകൾ അധികം വിൽക്കാനായത് ടാറ്റ മോട്ടോർസിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ടൊയോട്ട ഇന്നോവ പോലുള്ള വില കൂടിയ സെവൻ സീറ്ററുകൾക്ക് ബദലായി പലർക്കും പരിഗണിക്കാനാവുന്ന മോഡൽ കൂടിയാണ് സഫാരി. ഇന്ത്യയിലെ 7-സീറ്റർ എസ്‌യുവി സെഗ്മെൻ്റിൽ എംജി ഹെക്‌ടർ പ്ലസ്, ഹ്യുണ്ടായി അൽകസാർ, മഹീന്ദ്ര സ്കോർപിയോ N, മഹീന്ദ്ര XUV 7XO എന്നിവയോടാണ് ആശാൻ്റെ മത്സരം.

സ്മാർട്ട്, പ്യുവർ X, അഡ്വഞ്ചർ X പ്ലസ്, അക്കംപ്ലിഷ്ഡ് X, അക്കംപ്ലിഷ്ഡ് X പ്ലസ് 7-സീറ്റർ, അക്കംപ്ലിഷ്ഡ് X പ്ലസ് 6-സീറ്റർ എന്നിങ്ങനെ ആറോളം വേരിയന്റുകളിൽ എത്തുന്ന ടാറ്റ സഫാരിക്ക് ഇപ്പോൾ 13.29 ലക്ഷം മുതൽ 25.96 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 2.0 ലിറ്റർ ഡീസൽ അല്ലെങ്കിൽ പുതിയ 1.5 ലിറ്റർ TGDi എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സഫാരി വിപണനത്തിന് എത്തുന്നത്. പെർഫോമൻസ് കണക്കുകൾ നോക്കിയാലും മിടുക്കനാണ് കക്ഷി.

Tata Safari 7-Seater SUV Clocked 2 375 Unit Sales In January 2026

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന ഡീസൽ എഞ്ചിന് 168 bhp കരുത്തിൽ പരമാവധി 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം പുതിയ പെട്രോൾ എഞ്ചിൻ 168 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെയാണ് നൽകുക. പവറിനൊപ്പം നല്ല മൈലേജ് കണക്കുകളും ഈ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് നൽകാൻ കഴിയും.

സഫാരിയുടെ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. പെർഫോമൻസ്, സേഫ്റ്റി, മൈലേജ്, കിടിലൻ ഫീച്ചറുകൾ അങ്ങനെ എല്ലാം തികഞ്ഞ വലിയ 7-സീറ്റർ ഫാമിലി എസ്‌യുവി തിരയുന്നവർക്കെല്ലാം കണ്ണുംപൂട്ടി സഫാരി വാങ്ങി മുറ്റത്തിടാം. 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനും എസ്‌യുവിയിലുണ്ടെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

Tata Safari 7-Seater SUV Clocked 2 375 Unit Sales In January 2026

18 ഇഞ്ച് അലോയ് വീലുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ലെവൽ 2 ADAS സ്യൂട്ട് എന്നീ മോഡേൺ ഫീച്ചറുകളെല്ലാം സഫാരിയുടെ ഭാഗമാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ സഫാരിയും ഹാരിയറും 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയിട്ടുണ്ടെന്നതും സവിശേഷമായ കാര്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 11, 2026, 10:03 [IST]
English summary
Tata safari 7 seater suv clocked 2375 unit sales in january 2026 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X