മഹീന്ദ്രയുടെ കളി നടക്കില്ല, ഫുൾ ചാർജിൽ 627 KM റേഞ്ചുള്ള 7-സീറ്റർ ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കാൻ ടാറ്റ

വൈദ്യുത കാറുകളുടെ രാജാക്കൻമാരാണ് ടാറ്റ മോട്ടോർസ്. 2026 സാമ്പത്തിക വർഷത്തിൽ 39.2 ശതമാനം വിഹിതവുമായി ഇവി സെഗ്മെന്റിലെ കിരീടം ടാറ്റ തന്നെയാണ് ഇത്തവണയും സ്വന്തമാക്കിയിരിക്കുന്നത്. എങ്കിലും ഈ സ്ഥാനം ടാറ്റയുടെ കൈയിൽ നിന്നും തട്ടിയെടുക്കുവാനായി എംജിയും മഹീന്ദ്രയും പോലുള്ള വമ്പൻമാർ രാജ്യത്ത് പുതുപുത്തൻ മോഡലുകളുമായി എത്തി മത്സരം കടുപ്പിക്കുകയാണിപ്പോൾ. BE6, XEV 9, XEV 9S, XUV 3XO ഇവി തുടങ്ങിയ മിടുക്കൻമാരുമായി മഹീന്ദ്ര പോരാടുമ്പോൾ ടാറ്റയാവട്ടെ ടിയാഗോ ഇവി, ടിഗോർ ഇവി, നെക്‌സോൺ ഇവി, പഞ്ച് ഇവി, ഹാരിയർ ഇവി പോലുള്ള ജനപ്രിയരുടെ കരുത്തിലാണ് മുന്നിലോടുന്നത്.

ഇതെല്ലാം മനസിലാക്കിയ കമ്പനി അടുത്തതായി ഇന്ത്യയ്ക്കുവേണ്ടി പുതിയൊരു 7-സീറ്റർ എസ്‌യുവി വിപണിയിലെത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. XEV 9S പോലുള്ള ഫാമിലി ഇവികളോട് മത്സരിക്കുവാൻ തുനിഞ്ഞിറങ്ങുന്ന വാഹനം സഫാരിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിക്കുന്നതെന്നാണ് വിവരം. 'ടെയ്‌റോണ' എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സഫാരി ഇവി ഓഗസ്റ്റിൽ ഉൽപ്പാദനം ആരംഭിക്കുകയും ഉത്സവ സീസണിൽ ഷോറൂമുകളിൽ എത്തുകയും ചെയ്യുമെന്നുമാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Tata Safari EV To Launch In India By Festive Season 2026 Direct Rival To Mahindra XEV 9S

ഹാരിയർ ഇവിയിൽ നടപ്പിലാക്കിയ അതേ തന്ത്രമാണ് സഫാരി ഇവിയുടെ കാര്യത്തിലും പിന്തുടരുക. എന്നാൽ വ്യത്യസ്‌തമായി നിലനിൽക്കുന്നതിനായി പുതിയൊരു പേര് സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് മാത്രം. ടാറ്റ സഫാരി ഇവി ഹാരിയർ ഇവിയുമായി പവർട്രെയിൻ ഓപ്ഷനുകൾ, ഘടകങ്ങൾ, സവിശേഷതകൾ എന്നിവ പങ്കിടുമെന്നാണ് അനുമാനം. 5-സീറ്റർ ഹാരിയർ ഇവി 65kWh (RWD) സിംഗിൾ മോട്ടോർ, 75kWh (RWD) സിംഗിൾ മോട്ടോർ, 75kWh (AWD) ഡ്യുവൽ മോട്ടോർ എന്നിങ്ങനെ പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

സമാനമായ രീതിയിൽ തന്നെ സഫാരി ഇലക്ട്രിക് പതിപ്പും വിപണിയിലെത്തിക്കാൻ ടാറ്റ മോട്ടോർസിന് സാധിക്കും. ഇതിൽ ചെറിയ 65 kWh ബാറ്ററി പതിപ്പ് ഫുൾ ചാർജിൽ 538 കിലോമീറ്റർ MIDC റേഞ്ച് വരെയും നൽകാൻ യോഗ്യമാണെന്നത് കണക്കിലെടുക്കുമ്പോൾ മഹീന്ദ്ര XEV 9S ഇവിയുടെ ബേസ് വേരിയന്റുകളുമായി മത്സരിക്കാൻ പ്രാപ്‌തമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ ഈ പതിപ്പിന് 238 bhp പവറിൽ 315 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്.

Tata Safari EV To Launch In India By Festive Season 2026 Direct Rival To Mahindra XEV 9S

മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7 സെക്കൻഡിൽ താഴെ മാത്രം സമയം മതിയെന്നതും ആകർഷകമായ കാര്യമാണ്. സിംഗിൾ മോട്ടോറുള്ള 75 kWh വേരിയന്റ് 627 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനും യോഗ്യമായിരിക്കും. അതേസമയം ടാറ്റ സഫാരി ഇവിയുടെ ഡ്യുവൽ മോട്ടോർ പതിപ്പ് സിംഗിൾ( ചാർജിൽ 622 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്തേക്കും. ഈ മൂന്നുവരി ഇലക്ട്രിക് എസ്‌യുവിയിൽ ടാറ്റ മോട്ടോർസിന്റെ രണ്ടാം തലമുറ ഇവി ആർക്കിടെക്ച്ചറായ ആക്ടി ഡോട്ട് ഇവി പ്ലസായിരിക്കും ഉൾപ്പെടുക.

ഡ്രൈവ്‌ട്രെയിൻ ലേഔട്ട് ഫ്രണ്ട് വീൽ ഡ്രൈവിൽ നിന്ന് റിയർ വീൽ ഡ്രൈവിലേക്ക് മാറ്റാനുള്ള സാധ്യതയും കാണുന്നുണ്ട്. സഫാരി 7 സീറ്റർ ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവാൻ സാധ്യതയുള്ള മറ്റൊരു പ്രധാന നവീകരണം സസ്‌പെൻഷനിലായിരിക്കും. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ടാറ്റ മോട്ടോർസ് സാധാരണ സഫാരിയുടെ ടോർഷൻ ബീമിന് പകരം ഫ്രീക്വൻസി ഡിപൻഡന്റ് ഡാംപറുകൾ (FDD) ഉള്ള മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ ഉപയോഗിച്ചേക്കാം.

വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ബൈ-ഡയറക്ഷണൽ ചാർജിംഗ് ശേഷി പോലുള്ള അത്യാധുനിക സവിശേഷതകളെല്ലാം എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ഉണ്ടായിരിക്കും. സഫാരി ഇവിയുടെ മറ്റ് അധിക സവിശേഷതകളിൽ ട്രാൻസ്പാരന്റ് ഷാസി വ്യൂ ഫംഗ്ഷൻ, ഓട്ടോ പാർക്ക് അസിസ്റ്റ് (APA), UPI അടിസ്ഥാനമാക്കിയുള്ള 'ഡ്രൈവ്പേ' ചാർജിംഗ്, ഫാസ്ടാഗ് പേയ്‌മെന്റുകൾ, സമ്മൺ മോഡ്, ലെവൽ 2 ADAS, 540 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ എന്നിവയെല്ലാം ഉൾപ്പെട്ടേക്കാം.

ഇലക്ട്രിക് വാഹനങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ ഒഴിച്ചാൽ ടാറ്റ സഫാരി ഇവിയുടെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും അതേപടി നിലനിർത്താനാണ് സാധ്യത. അതോടൊപ്പം ഇന്റീരിയർ ലേഔട്ടും, ഫീച്ചറുകളും ICE പതിപ്പിന് സമാനമായി തുടരാനും സാധ്യതയുണ്ട്. എസ്‌യുവിയിൽ ക്ലോസ്ഡ്-ഓഫ് ഗ്രിൽ, റീഡിസൈൻ ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ, ഇവി ബാഡ്ജിംഗ് എന്നിവ ഉൾപ്പെട്ടേക്കാം.

More from DriveSpark

Article Published On: Tuesday, April 7, 2026, 8:32 [IST]
English summary
Tata safari ev to launch in india by festive season 2026 direct rival to mahindra xev 9s
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X