മന്ത്രി വരെ ബുക്ക് ചെയ്‌തു! ടാറ്റയുടെ പുത്തൻ എസ്‌യുവി വാങ്ങാൻ വരുന്നവർക്കെല്ലാം വേണ്ടത് ഈ വേരിയൻ്റ്

ഇന്ത്യൻ വിപണിയിൽ വെന്നിക്കൊടി പാറിക്കുവാനായി മോഡൽ നിരയിലേക്ക് പുതുമോഡലുകളെ അവതരിപ്പിക്കുന്ന തിരക്കിലാണ് രാജ്യത്തെ പ്രമുഖ പാസഞ്ചർ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ഇതിൽ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഇതിഹാസമായ സിയറയുടെ തിരിച്ചുവരവായിരുന്നു. 2025 ഡിസംബർ 16 മുതൽ ന്യൂജെൻ സിയറയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. വിപണയിൽ അവതരിപ്പിച്ച് ഏകദേശം ഒരു മാസമാവുമ്പോഴേക്കും വാഹനത്തിന് മികച്ച പ്രതികരണം നേടിയെടുക്കാനായിട്ടുണ്ട്. കേരളത്തിൻ്റെ നിലവിലെ ഗതാഗത മന്ത്രിയും വണ്ടിഭ്രാന്തനുമായ കെബി ഗണേഷ് കുമാർ വരെ സിയറ ബുക്ക് ചെയ്‌ത് കാത്തിരിക്കുകയാണ്.

സിയറ വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗം ആളുകളും ഡീസൽ വേരിയൻ്റുകളാണ് ബുക്ക് ചെയ്‌ത് പോവുന്നതെന്നാണ് ആദ്യ സൂചനകൾ. ഇതുവരെ ലഭിച്ച ബുക്കിംഗുകളിൽ ഏകദേശം 55 ശതമാനവും സിയറയുടെ ഡീസൽ മോഡലുകൾക്കാണെന്ന് ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡീലർഷിപ്പുകളിൽ നിന്നുള്ള ഡാറ്റകളാണ് ഇക്കാര്യം സൂചന നൽകുന്നത്. അതേസമയം പുതിയ ടർബോ പെട്രോൾ വകഭേദങ്ങൾ മൊത്തം ബുക്കിംഗുകളുടെ 20 ശതമാനത്തോളം നേടിയിട്ടുണ്ട്.

Tata Sierra Diesel Variants Getting More Bookings

അതായത് ബാക്കി 25 ശതമാനം മാത്രമാണ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വകഭേദങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സാരം. അല്ലെങ്കിലും ഡീസൽ എസ്‌യുവികളോട് ഇന്ത്യക്കാർക്ക് പണ്ടേ പ്രിയം അൽപം കൂടുതലാണ്. മികച്ച മൈലേജും ടോർക്കുമെല്ലാം നൽകുന്നത് ഓയിൽ ബർണറുകളെ ഇത്രയേറെ സ്നേഹിക്കാൻ കാരണം. സിയറ ഡീസൽ പതിപ്പുകളുടെ വില 12.99 ലക്ഷം രൂപയിൽ ആരംഭിച്ച് 21.29 ലക്ഷം രൂപ വരെയാണ് വരുന്നത്.

അതായത് ഓരോ ബജറ്റിനും ഒരു വേരിയൻ്റ് ഉണ്ടെന്നത് ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. ഓട്ടോമാറ്റിക്, മാനുവൽ എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് ഓഫർ ചെയ്യുന്ന 25 വേരിയന്റുകളിൽ 13 എണ്ണവും ഡീസൽ ആണ്. മൊത്തത്തിലുള്ള വില നോക്കിയാലും മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ പ്രൈസിംഗിൽ പ്രത്യേക പരിഗണന കൊടുക്കാൻ ടാറ്റ മോട്ടോർസ് ശ്രദ്ധിച്ചിട്ടുണ്ട്.

Tata Sierra Diesel Variants Getting More Bookings

സിയറയുടെ എക്സ്ഷോറൂം വില നിലവിൽ 11.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ്. ഇതിഹാസത്തിനായുള്ള ഡെലിവറികൾ 2026 ജനുവരി 15 മുതൽ ആരംഭിക്കും. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ്എന്നിവയുൾപ്പെടെ നിരവധി വകഭേദങ്ങളിൽ സിയറ ലഭ്യമാണ്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ പണികഴിച്ചിരിക്കുന്ന ന്യൂജെൻ മോഡൽ ഇതിനോടകം വലിയ ഓളം സൃഷ്‌ടിച്ചിട്ടുണ്ട്.

പഴയ മോഡലിലെ ഐക്കണിക് ഡിസൈൻ പുതുരൂപത്തിൽ കൊണ്ടുവന്നതെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്. ഒപ്പം ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ തുടങ്ങിയവയെല്ലാം അടിപൊളിയായി ഡിസൈനുമായി ചേർന്ന് നിൽക്കുന്നുണ്ട്.

Tata Sierra Diesel Variants Getting More Bookings

എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും അത്യുഗ്രനാണെന്ന് പറയാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട് സിയറയുടെ സവിശേഷതയാണ്. ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS പോലുള്ള മോഡേൺ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് സിയറ എത്തുന്നത്.

1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിവയാണ് സിയറയിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്നതിനാൽ ആളുകൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവ ഉൾപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളോടാണ് സിയറ മത്സരിക്കാനിറങ്ങുന്നത്.

More from DriveSpark

Article Published On: Saturday, January 10, 2026, 9:07 [IST]
English summary
Tata sierra diesel variants getting more bookings delivery starts from january 15
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X