മരുഭൂമിയിൽ വരെ ഓടിക്കാവുന്ന 18.79 ലക്ഷത്തിന്റെ ഇവി, ബുക്ക് ചെയ്യുന്നതിന് മുമ്പേ ഇതൊക്കെ അറിഞ്ഞിരുന്നോ

തൊണ്ണൂറുകളെ വിസ്‌മയിപ്പിച്ച ടാറ്റയുടെ ആദ്യകാല എസ്‌യുവിയായിരുന്നു സിയറ. രൂപം കൊണ്ടും ഭാവം കൊണ്ടും പെർഫോമൻസ് കൊണ്ടും ഇന്ത്യക്കാർ നെഞ്ചിലേറ്റിയ മോഡൽ പിൽക്കാലത്ത് കൾട്ട് ക്ലാസിക് വാഹനമായി വണ്ടിഭ്രാന്തൻമാർ കൊണ്ടാടിയിട്ടുണ്ട്. ഇതുകണ്ട ടാറ്റ മോട്ടോർസ് ന്യൂജെൻ കാലത്തേക്ക് ന്യൂജെൻ സിയറയും പുറത്തിറക്കുകയുണ്ടായി. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും അന്യായ ഗ്ലാമറുള്ള എക്സ്റ്റീരിയറും അതിഗംഭീര ഫീച്ചറുകളും കോർത്തിണക്കിയെത്തിയ പുതുകാലത്തെ സിയറയും വിപണിയിൽ വെന്നിക്കൊടി പാറിച്ചു. അതും ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിലെത്തിയാണ് സീൻ തൂക്കിയത് എന്നതുകൂടിയറിഞ്ഞാൽ സിയറയുടെ റേഞ്ച് മനസിലാക്കാവുന്നതല്ലേയുള്ളൂ.

ഇപ്പോഴിതാ ഇന്ത്യക്കാർ ഏറെ നാളായി കാത്തിരുന്ന സിയറയുടെ ഇവി പതിപ്പും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. അതും 18.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഇലക്‌ട്രിക് എസ്‌യുവി എത്തിയിരിക്കുന്നത് എന്നറിഞ്ഞാൽ ആളുകളെല്ലാം ഷോറൂമിലേക്ക് വെച്ചുപിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ബുക്ക് ചെയ്യാനോ വാങ്ങാനോ പോവുന്നവർ ടാറ്റയുടെ പുതിയ മോഡലിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് വിശദമായി നോക്കിയാലോ?

Tata Sierra EV Launched In India

വേരിയന്റും വിലയും

രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായി അഞ്ച് വേരിയന്റുകളിലാണ് ടാറ്റ സിയറ ഇവി വിപണനത്തിന് എത്തിയിരിക്കുന്നത്. 63kWh RWD പതിപ്പുകളിൽ വരുന്ന 63kWh പ്യുവർ, 63kWh പ്യുവർ S മോഡലുകൾക്ക് 18.79 ലക്ഷം 19.99 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം സിയറ ഇവിയുടെ 63kWh അഡ്വഞ്ചറിന് 20.99 ലക്ഷം, 63kWh എംപവേർഡിന് 22.79 ലക്ഷം എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ സിയറ ഇവിയുടെ 75kWh അഡ്വഞ്ചർ വേരിയന്റിന് 22.19 ലക്ഷം, 75kWh എംപവേർഡിന് 23.79 ലക്ഷം, 75kWh എംപവേർഡ് A പതിപ്പിന് 24.79 ലക്ഷം എന്നിങ്ങനെയും എക്സ്ഷോറൂം വില മുടക്കേണ്ടതായുണ്ട്. ഇവയെല്ലാം റിയർവീൽ ഡ്രൈവ് (RWD) സംവിധാനത്തോടെയാണ് വിപണിയിലെത്തുന്നത്. അതേസമയം ഓൾവീൽഡ്രൈവ് മാത്രം ലഭ്യമാവുന്ന ടോപ്പ് എൻഡ് എംപവേർഡ് A മോഡലിന് 25.99 ലക്ഷവും മുടക്കേണ്ടതായി വരും.

Tata Sierra EV Launched In India

ബാറ്ററിയും റേഞ്ചും

മുകളിൽ പറഞ്ഞതുപോലെ 63kWh, 75kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് എസ്‌യുവി വാങ്ങാനാവുക. ഇവ സിംഗിൾ ചാർജിൽ യഥാക്രമം 565 കിലോമീറ്റർ, 665 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എക്സ്പ്രസ് ചാർജിംഗിന്റെ സഹായത്തോടെ വെറും 15 മിനിറ്റിനുള്ളിൽ 250 കിലോമീറ്റർ വരെ റേഞ്ച് കൈവരിക്കാൻ സഹായിക്കുന്ന രീതിയിൽ ചാർജ് ചെയ്യാനും സാധിക്കുന്നതാണ്. ഇലക്ട്രിക് എസ്‌യുവിക്ക് 5.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുണ്ട്.

ഡിസൈൻ

രൂപം ICE മോഡലുകൾക്ക് സമാനമായ രീതിയിൽ തന്നെയാണ്. ഫുൾ എൽഇഡി ലൈറ്റിംഗ്, ഇരുവശത്തും എൽഇഡി ലൈറ്റ് ബാർ, ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് ഡോറുകളിൽ ടാറ്റ ഇവി ബാഡ്ജിംഗ്, പുതിയ 18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, പരിഷ്ക്കരിച്ച ഫ്രണ്ട്, റിയർ സ്കിഡ് പ്ലേറ്റുകൾ, ഇന്റഗ്രേറ്റഡ് സ്പോയിലർ, ഷാർക്ക്-ഫിൻ ആന്റിന, ടെയിൽഗേറ്റിൽ സിയറ ഇവി ലെറ്ററിംഗ് എന്നിവയാണ് എക്സ്റ്റീരിയറിനെ കളർഫുള്ളാക്കുന്നത്.

Tata Sierra EV Launched In India

ഇന്റീരിയറും ഫീച്ചറുകളും

പനോരമിക് സൺറൂഫ്, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റും വെൻ്റിലേഷൻ ഫംഗ്‌ഷനുകളുമുള്ള ഫ്രണ്ട് സീറ്റുകൾ, ട്രിപ്പിൾ സ്ക്രീൻ ലേഔട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, 360 ഡിഗ്രി ക്യാമറ, ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ബൂസ്റ്റ് മോഡ്, എയർ ലോഗോ, ബൂസ്റ്റേഡ് ലോഗോ, എയർ ലോഗോ, ഡോൾബി അറ്റ്‌മോസ്, HUD, റിയർ സൺബ്ലൈൻഡ്‌സ്, ബോസ് മോഡ്, iRA കണക്റ്റഡ് കാർ ടെക്‌നോളജി, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, JBL മ്യൂസിക് സിസ്റ്റം പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം സിയറ ഇവിയിൽ ടാറ്റ കുത്തിനിറച്ചിട്ടുണ്ട്.

സേഫ്റ്റി

ടാറ്റ മോട്ടോർസിന്റെ എല്ലാ കാറുകളേയും പോലെ തന്നെ സുരക്ഷയുടെ കാര്യത്തിൽ സിയറ ഇവിയും കരുത്തനാണ്. 6 എയർബാഗുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, പാർക്ക് അസിസ്റ്റ്, റിയർ വൈപ്പറും വാഷറും, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്ക് ബ്രേക്ക്, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), AVAS, TPMS എന്നിവ പോലുള്ള പ്രധാന സുരക്ഷാ ഫീച്ചറുകളെല്ലാം ഇലക്ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

Article Published On: Tuesday, June 30, 2026, 19:31 [IST]
English summary
Tata sierra ev launched in india top things you should know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X