പെട്രോളിനും ഡീസലിനും ഗുഡ്ബൈ, രാജ്യം കാത്തിരിക്കുന്ന 600 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി ജൂൺ 30-ന് എത്തും

രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് (Electric Vehicles) ചേക്കേറിയാലോ എന്ന ആലോചന പലരുടേയും മനസിലുണ്ടാവും. അതിൽ ഏറ്റവും മുന്നിലുള്ളത് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസിന്റെ ഏതെങ്കിലും കാറായിരിക്കും അല്ലേ. ടിയാഗോ മുതൽ ഹാരിയർ വരെയുള്ള ജനപ്രിയ മോഡലുകളെയെല്ലാം വൈദ്യുതീകരിച്ച് കമ്പനി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വൈദ്യുത വാഹന രംഗത്തെ അതികായകൻമാരിതാ അടുത്തൊരു കിടിലൻ വാഹനത്തേയും ബാറ്ററി കരുത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കുറച്ചുകാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന സിയറ ഇവിയുമായാണ് (Tata Sierra EV) ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്.

രാജ്യം കാത്തിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ തീയതിയും കുറിച്ചിരിക്കുകയാണ് ടാറ്റ മോട്ടോർസ്. നേരത്തെ ജൂൺ 20-ന് ഇവി വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കമ്പനി. സിയറ ഇവി ജൂൺ 30-ന് വിപണിയിലെത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പ്. ICE എഞ്ചിൻ സിയറയുടെ വിജയം ആവർത്തിക്കാൻ വൈദ്യുത പതിപ്പും കൂടിയെത്തുമ്പോൾ ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്.

Tata Sierra EV To Unveil On June 30 In India

അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലു ഇവി നിർദിഷ്ട മാറ്റങ്ങൾ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവും. സിയറയുടെ പെട്രോൾ, ഡീസൽ മോഡലിൽ കാണുന്ന കറുത്ത ഫ്രണ്ട് മാസ്ക് ഒഴിവാക്കി മുൻഭാഗം ഏറ്റവും വ്യത്യസ്തമായി കാണപ്പെടുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തുവെച്ചിരിക്കുന്നത്. വാഹനത്തിന്റെ വീതിയിലുടനീളം നീണ്ടുനിൽക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റ് ബാർ കൂടുതൽ കട്ടിയുള്ളതായിരിക്കും.

വെർട്ടിക്കൽ ഹെഡ്‌ലാമ്പുകളും ലംബമായി അടുക്കിവെച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും മുൻവശത്തിന് മാറ്റേകാനായി വന്നെത്തുന്നതായിരിക്കും. സാധാരണ സിയറയിൽ നിന്ന് സിയറ ഇവിയെ കൂടുതൽ വ്യത്യസ്തമാക്കാൻ ടാറ്റ മോട്ടോർസ് ഫ്രണ്ട് ഡോർ പാനലുകളിൽ ഇവി ബാഡ്ജും യുണീക് 19 ഇഞ്ച് അലോയ് വീലുകളും ഉപയോഗിക്കും. ടാറ്റ മോട്ടോർസ് വ്യത്യസ്തമായ കളർ ഓപ്ഷനുകളും അതുല്യമായ ആക്‌സന്റുകളും ഉപയോഗിച്ചേക്കാം.

Tata Sierra EV To Unveil On June 30 In India

എക്സ്റ്റീരിയറിൽ ഇതൊക്കെയാവും പ്രകടമായ പരിഷ്ക്കാരങ്ങൾ. അതേസമയം ഇന്റീരിയർ ICE പതിപ്പിന് സമാനമായിരിക്കും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് പാസഞ്ചർ ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്ക്രീൻ ഡിസ്‌പ്ലേയാവും ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിക്കുക. ചില ഇലക്ട്രിക് വാഹന-നിർദ്ദിഷ്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ സോഫ്റ്റ്‌വെയർ അല്പം വ്യത്യസ്തമായിരിക്കുമെന്ന് മാത്രം.

ആഡംബരം അനുഭവം നല്‍കുന്നതിനായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള 12-സ്പീക്കറുകളോട് കൂടിയ ജെബിഎല്‍ (JBL) ഓഡിയോ സിസ്റ്റം, ലെവല്‍ 2 ADAS സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളും സിയറ ഇവിയിൽ കുത്തിനിറയ്ക്കുന്നതായിരിക്കും. മെച്ചപ്പെട്ട റൈഡ് ക്വാളിറ്റിക്കായി ടാറ്റ സിയറ ഇവിൽ മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ ഉണ്ടായിരിക്കും.

Tata Sierra EV To Unveil On June 30 In India

ടാറ്റ സിയറയിൽ നിന്നുള്ള മറ്റൊരു പ്രധാന മാറ്റം ഫ്രണ്ട് വീൽ ഡ്രൈവ്‌ട്രെയിൻ ലേഔട്ടിൽ നിന്ന് റിയർവീൽ ഡ്രൈവിലേക്കുള്ള മാറ്റമായിരിക്കും. മാത്രമല്ല ICE മോഡലിൽ നിന്ന് വ്യത്യസ്തമായി ഒരു ഓൾവീൽ ഡ്രൈവ്‌ട്രെയിൻ ലേഔട്ട് ഓപ്ഷനും പുതിയ ഇലക്‌ട്രിക് എസ്‌യുവിയിൽ ലഭ്യമാകും. ടാറ്റ സിയറ.ഇവിയിൽ ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡ്-റേഞ്ച് RWD, എക്സ്റ്റെൻഡഡ്-റേഞ്ച് RWD, എക്സ്റ്റെൻഡഡ്-റേഞ്ച് AWD വേരിയന്റുകൾ തിരഞ്ഞെടുക്കാം.

എക്സ്റ്റെൻഡഡ്-റേഞ്ച് RWD വേരിയന്റിന് ഒറ്റ ചാർജിൽ ഏകദേശം 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ട്രാക്ഷൻ ബാറ്ററി പായ്ക്കിൽ സംഭരിച്ചിരിക്കുന്ന ഊർജം വഴി ബാഹ്യ ഉപകരണങ്ങൾക്ക് പവർ നൽകാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു വെഹിക്കിൾ-ടു-ലോഡ് (V2L) ബൈ-ഡയറക്ഷണൽ ചാർജിംഗ് ഫംഗ്ഷനും സിയറ ഇവിയിൽ സ്റ്റാൻഡേർഡായിരിക്കും.

Article Published On: Saturday, June 13, 2026, 11:33 [IST]
English summary
Tata sierra ev to unveil on june 30 in india what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X