ഒരേസമയം വിറ്റത് 100 എസ്‌യുവികൾ, ടാറ്റയുടെ വിസ്‌മയമായി 90 കിഡ്‌! ക്രെറ്റയുടെ പരിപ്പിളക്കാൻ നിർമാണം കൂട്ടും

ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ട്രെൻഡ് സെറ്ററായി മാറിയിരിക്കുകയാണ് ടാറ്റ സിയറ. തൊണ്ണൂറുകളിൽ വിസ്‌മയം തീർത്ത മോഡൽ ന്യൂജെൻ അവതാരത്തിൽ പിറവിടെയുത്തപ്പോൾ വമ്പൻ വിജയമായി തീർന്നതിൽ ടാറ്റ മോട്ടോർസിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. സഫാരിയുടെ ഗതി വരുമോയെന്ന് പലരും സംശയിച്ചിരുന്നുവെങ്കിലും സിയറയെ ഒരുക്കിയ വിധം പലരേയും ആകർഷിക്കാൻ സഹായിച്ചിട്ടുണ്ട്. ഇനി നെക്സോണിനും പഞ്ചിനും ഒപ്പം ടോപ്പ് സെല്ലിംഗ് നിരയിലേക്ക് ഉയരാൻ സാധിച്ചാൽ സാക്ഷാൽ മാരുതി സുസുക്കിക്ക് വരെ വെല്ലുവിളിയാവാൻ ടാറ്റയ്ക്ക് കഴിയുമെന്നതിൽ സംശയമൊന്നും വേണ്ട. നിലവിൽ വാഹനത്തിന്റെ നിർമാണം ഉയർത്താനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് കമ്പനി.

അതിനിടയിൽ ഒറ്റയടിക്ക് നൂറിലധികം സിയറകൾ ഒറ്റ ദിവസം ഒരേസമയം ഡെവിവറി ചെയ്‌ത് ഞെട്ടിച്ചിരിക്കുകയാണ് ടാറ്റ ഡീലർഷിപ്പ്. ടാറ്റ സിയറയുടെ ഗംഭീരമായ ഡെലിവറി ചടങ്ങിന്റെ ചിത്രങ്ങൾ വഹാൻ വർത്ത അവരുടെ X സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. സംഭവം കേരളത്തിലല്ല കേട്ടോ, മധ്യപ്രദേശിലെ ഡീലർഷിപ്പാണ് ഒരേ സമയം നൂറിലധികം സിയറകളുടെ വിതരണം ഗംഭീരമായി നടത്തിയിരിക്കുന്നത്.

Tata Sierra Mega Delivery Sold 100 Units In A Single Day

ഫെബ്രുവരിയിൽ ടാറ്റ മോട്ടോർസ് സിയറയുടെ ആകെ 7,100 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. അതേസമയം ജനുവരി മാസത്തിൽ എസ്‌യുവിയുടെ ആകെ 7,003 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. നിർമാണം ഉയർത്തിയതോടെ കൂടുതൽ വേഗത്തിൽ ആളുകളിൽ വാഹനം എത്തിക്കാൻ ടാറ്റ മോട്ടോർസിന് സാധിക്കും. ഇതോടെ വിൽപ്പനയുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് വിശ്വാസം. നിലവിൽ ടാറ്റയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സിയറയുടെ ആവശ്യത്തിന് ഉത്പാദനം ഇല്ല എന്നതാണ്.

അടുത്തിടെ സിയറയുടെ മൊത്തം ബുക്കിംഗുകൾ 70,000 യൂണിറ്റിൽ നിന്ന് 1,00,000 യൂണിറ്റിലധികമായി ഉയർന്നതായും കമ്പനി വെളിപ്പെടുത്തിയിരുന്നു. പക്ഷേ, നിലവിൽ ഉത്പാദനം പരിമിതമാണെന്ന് പറയുന്നു. എങ്കിലും സിയറയുടെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഗുജറാത്തിലെ സാനന്ദിലെ നിർമാണ കേന്ദ്രത്തിൽ ഉത്പാദന ശേഷി വർധിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നിർമാണ ശേഷി 15,000 യൂണിറ്റായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Tata Sierra Mega Delivery Sold 100 Units In A Single Day

നിലവിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിൽ ഒന്നായി ടാറ്റ സിയറ മാറിയിട്ടുണ്ട്. സെഗ്മെന്റിലെ ടോപ്പ് സെല്ലിംഗ് മോഡലായ ഹ്യുണ്ടായി ക്രെറ്റയുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും പതിയെ വിൽപ്പന ഉയർത്താനായാൽ ക്രെറ്റയെ മറികടക്കാൻ സിയറയ്ക്ക് എളുപ്പം സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ന്യൂജെൻ മോഡൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയെടുത്തിരുന്നു.

മുതിർന്നവരുടെ സേഫ്റ്റി ടെസ്റ്റിൽ ന്യൂജെൻ സിയറയ്ക്ക് 32 പോയിന്റുകളിൽ 31.14 പോയിന്റുകൾ നേടാനായപ്പോൾ ചൈൽഡ് സേഫ്റ്റിയിൽ 49 പോയിന്റുകളിൽ 44.73 പോയിന്റുകളും എസ്‌യുവി സ്വന്തമാക്കുകയുണ്ടായി. ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ടെസ്റ്റിൽ 16-ൽ 16 എന്ന മികച്ച സ്കോറും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 15.14 സ്കോറും എസ്‌യുവി കരസ്ഥമാക്കുകയുണ്ടായി.

Sierra

ടാറ്റ സിയറയ്ക്ക് 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലും എസ്‌യുവി തെരഞ്ഞെടുക്കാൻ അവസരമുണ്ട്. 1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ തിരികെയെത്തിയിരിക്കുന്നത്.

മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും ഇതിലുണ്ട്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിച്ച് എത്തിയിരിക്കുന്നതും ആളുകളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. മോഡേൺ സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസത്തിനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത് എന്നതും പ്ലസ് പോയിന്റായിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, March 18, 2026, 14:03 [IST]
English summary
Tata sierra mega delivery sold 100 units in a single day
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X