ഹൈബ്രിഡ് അല്ല ഇവിടെ ഡീസലാണ് ശക്തി, വിക്ടോറിസിന് പിന്നാലെ ബുക്കിംഗ് വാരിക്കൂട്ടി 90 കിഡ്

ഇന്ത്യൻ വിപണിയിലെ എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വർഷം അവസാനത്തോടെ ടാറ്റ മോട്ടോർസ് ന്യൂജെൻ സിയറ എസ്‌യുവിയെ (Tata Sierra SUV) വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിഹാസ എസ്‌യുവിയായ സഫാരിയെ തിരികെ കൊണ്ടുവന്ന കമ്പനി സിയറയെയും പുനർജനിപ്പിച്ചതോടെ വാഹനം വാങ്ങാൻ ഷോറൂമിൽ എത്തുന്നവരുടെ എണ്ണവും കൂടി. ഹ്യുണ്ടായി ക്രെറ്റ പോലുള്ളവർ അരങ്ങുവാഴുന്ന രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലാണ് സിയറ ഇടംപിടിക്കുന്നത് എന്നതിനാൽ തന്നെ പ്രത്യേകം ശ്രദ്ധിക്കാനും ടാറ്റ മറന്നിട്ടില്ല. ഇപ്പോഴിതാ മാജിക് നമ്പർ തൊട്ടിരിക്കുകയാണ് എസ്‌യുവിയുടെ ബുക്കിംഗ്.

2025 ഡിസംബർ 16 മുതൽ ആരംഭിച്ച ന്യൂജെൻ സിയറയുടെ ബുക്കിംഗ് 1 ലക്ഷം യൂണിറ്റ് മറികടന്നതായി റഷ്‌ലൈൻ റിപ്പോർട്ട് ചെയ്‌തിരിക്കുകയാണ്. ബുക്കിംഗ് വിൻഡോ തുറന്ന് 24 മണിക്കൂറിനുള്ളിൽ 70,000-ത്തിലധികം ഓർഡറുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം ബുക്കിംഗുകൾ ഒരു ലക്ഷം കടന്നതായി ടാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്. വേഗത്തിലുള്ള ഡെലിവറികൾ ഉറപ്പാക്കാൻ സിയറയുടെ നിർമാണം വർധിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

Tata Sierra SUV Bookings Pass 1 Lakh Units Mark Waiting Period Extended Up To 4 Months

വ്യതിരിക്തമായ ഡിസൈൻ, പ്രീമിയം സവിശേഷതകൾ, ഡീസൽ, പെട്രോൾ എഞ്ചിനുകളുടെ കോമ്പിനേഷൻ എന്നിങ്ങനെ പല കാര്യങ്ങളാണ് സിയറയുടെ വിജയത്തിലേക്ക് നയിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ. വേഗത്തിൽ ഡെലിവറി ഉറപ്പാക്കാനും ബുക്കിംഗ് ക്യാൻസലേഷൻ തടയാനും കമ്പനി പ്രത്യേകം ശ്രമിക്കുന്നുണ്ട്. ടാറ്റയുടെ എസ്‌യുവി നിരയിൽ കർവ് കൂപ്പെ എസ്‌യുവിക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിയറയുടെ എക്സ്ഷോറൂം വില 11.49 ലക്ഷം മുതൽ 21.49 ലക്ഷം രൂപ വരെയാണ്.

സിയറ ഇനിയും ബുക്ക് ചെയ്യാൻ താത്പര്യമുള്ളവർക്ക് ടാറ്റ മോട്ടോർസിൻ്റെ ഡീലർഷിപ്പുകൾ വഴിയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ 21,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ ബുക്ക് ചെയ്യാനാവുന്നതാണ്. സിയറയുടെ നിലവിലെ ബുക്കിംഗ് പിരീഡ് മൂന്ന് മുതൽ നാല് മാസം വരെയാണ്. പെട്രോൾ ഓപ്ഷനുകളേക്കാൾ കൂടുതൽ ഉപഭോക്താക്കൾ ഡീസൽ എഞ്ചിനാൻ വേരിയൻ്റുകളാണ് ബുക്ക് ചെയ്യുന്നതും.

Tata Sierra SUV Bookings Pass 1 Lakh Units Mark Waiting Period Extended Up To 4 Months

കാത്തിരിപ്പ് കാലയളവിലും ഇത് പ്രതിഫലിക്കുന്നുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, ടർബോ പെട്രോൾ ഓപ്ഷനുകൾക്ക് ഡീസൽ പതിപ്പുകളേക്കാൾ 2-4 ആഴ്ച്ച കുറവ് വെയിറ്റിംഗ് പിരീഡാണുള്ളത്. മാത്രമല്ല, ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് ഡിമാൻഡ് കൂടുതലുള്ളത്. മാനുവൽ ട്രാൻസ്മിഷൻ ഉള്ള വേരിയന്റുകളേക്കാൾ 15-30 ദിവസം കൂടുതലാണ് കാത്തിരിപ്പ് കാലയളവാണ് ക്ലച്ച്ലെസ് മോഡലുകൾ ആവശ്യപ്പെടുന്നത്.

സ്മാർട്ട്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് ട്രിമ്മുകളിൽ സിയറ ലഭ്യമാണ്. ടോപ്പ് സ്‌പെക്ക് ട്രിമ്മുകൾക്കാണ് കൂടുതൽ ഡിമാൻഡ് ഉള്ളതെന്നും ടാറ്റ മോട്ടോർസ് പറയുന്നു. നിറങ്ങളുടെ കാര്യത്തിൽ ആൻഡമാൻ അഡ്വഞ്ചർ, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ, ബംഗാൾ റൂഷ്, കൂർഗ് ക്ലൗഡ്, മൂന്നാർ മിസ്റ്റ് എന്നീ കളർ ഓപ്ഷനുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാനാവും.

Tata Sierra SUV Bookings Pass 1 Lakh Units Mark Waiting Period Extended Up To 4 Months

ഇവയിൽ മൂന്നാർ മിസ്റ്റ് ഓപ്ഷനാണ് ഏറ്റവും കൂടുതൽ വെയിറ്റിംഗ് പിരീഡുള്ളത്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ പണികഴിച്ചിരിക്കുന്ന ന്യൂജെൻ മോഡൽ ഇതിനോടകം വലിയ ഓളം സൃഷ്‌ടിച്ചിട്ടുണ്ട്. പഴയ മോഡലിലെ ഐക്കണിക് ഡിസൈൻ പുതുരൂപത്തിൽ കൊണ്ടുവന്നതെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്.

ഒപ്പം ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ തുടങ്ങിയവയെല്ലാം അടിപൊളിയായി ഡിസൈനുമായി ചേർന്ന് നിൽക്കുന്നുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട്, ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS പോലുള്ള മോഡേൺ ഫീച്ചറുകളും സിയറയുടെ ഭാഗമാണ്.

More from DriveSpark

Article Published On: Friday, February 6, 2026, 12:06 [IST]
English summary
Tata sierra suv bookings pass 1 lakh units mark waiting period extended up to 4 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X