ബുക്ക് ചെയ്‌താൽ കൈയിൽ കിട്ടാൻ വൈകില്ല, പൂഴിക്കടകൻ പ്രയോഗിച്ച് ടാറ്റ; ബുക്കിംഗിൽ കുതിച്ച് സിയറ

തൊണ്ണൂറുകളിൽ വിസ്‌മയം തീർത്ത ടാറ്റയുടെ ഐക്കണിക് എസ്‌യുവിയായ സിയറ പുതിയ കാലഘട്ടത്തിലേക്ക് തിരിച്ചെത്തിയത് അടുത്തിടെയായിരുന്നു. തിരിച്ചുവരവിൽ കമ്പനി പ്രതീക്ഷിച്ചതിലും വലിയ വിജയമായിത്തീരാനും മോഡലിനായി എന്നതാണ് സത്യം. ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വർഷം അവസാനത്തോടെയാണ് സിയറ വന്നിറങ്ങുന്നത്. ഹ്യുണ്ടായി കെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലെത്തിയിട്ടും നെഞ്ചുവിരിച്ച് നിൽക്കാനായതിൽ ടാറ്റയ്ക്ക് അഭിമാനിക്കാം. ഇതിനോടകം 1 ലക്ഷം ബുക്കിംഗുകൾ വാരിക്കൂട്ടിയാണ് സിയറ കുതിക്കുന്നത്.

വലിയ സ്വീകാര്യത ലഭിക്കുന്നതിനാൽ ടാറ്റ മോട്ടോർസ് സിയറ എസ്‌യുവിയുടെ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആളുകളെ കാത്തിരുത്തി മുഷിപ്പിക്കാതെ വേഗം ഡെലിവറി നടത്താൻ ഈ നീക്കം ബ്രാൻഡിനെ സഹായിക്കും. ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിച്ച ടാറ്റയ്ക്ക് 2026 ഫെബ്രുവരി വരെ സിയറയുടെ 14,000 യൂണിറ്റുകൾ വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. ഉയർന്നുവരുന്ന ഓർഡർ ബാക്ക്‌ലോഗ് പരിഹരിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമായാണ് നിർമാണം ഉയർത്തുന്നത്.

Tata Sierra SUV Production Increased To Avoid Huge Waiting Periods

തിരഞ്ഞെടുത്ത വേരിയന്റിനെ അടിസ്ഥാനമാക്കി സിയറയ്ക്ക് നിലവിൽ ഏകദേശം മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട്. ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള മോഡലുകൾക്ക് സാധാരണയായി കൂടുതൽ ബുക്കിംഗ് പിരീഡ് ആവശ്യമാണ്. അതേസമയം ഡീസൽ പതിപ്പുകൾ പെട്രോൾ വേരിയൻ്റുകളെ അപേക്ഷിച്ച് ആളുകളുടെ കൈയിൽ എത്താൻ അൽപ്പം കൂടുതൽ സമയമെടുക്കും. ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷനും വെയിറ്റിംഗ് പിരീഡിനെ ബാധിക്കുന്നതാണ്.

മൂന്നാർ മിസ്റ്റ് വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രിയമായ നിറമായി മാറിയിട്ടുണ്ടെന്ന് ടാറ്റ പറയുന്നു. കൂർഗ് ക്ലൗഡ്‌സ്, പ്രിസ്റ്റൈൻ വൈറ്റ്, പ്യുവർ ഗ്രേ, ബംഗാൾ റൂഷ്, ആൻഡമാൻ അഡ്വഞ്ചർ എന്നിവയാണ് ടാറ്റ സിയറിയിലെ മറ്റ് കളർ ഓപ്ഷനുകൾ. ടാറ്റ മോട്ടോർസിൻ്റെ എസ്‌യുവി നിരയിൽ ടാറ്റ കർവിന് മുകളിലായി സ്ഥാനം പിടിച്ചിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ മുതൽ 21.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Tata Sierra SUV Production Increased To Avoid Huge Waiting Periods

സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നിവയുൾപ്പെടെ വിവിധ വേരിയൻ്റുകളുള്ളതിനാൽ വൈവിധ്യമാർന്ന ആളുകളെ ആകർഷിക്കാനും ന്യൂജെൻ മോഡലിന് സാധിക്കുന്നുണ്ട്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ചറിൽ നിർമിച്ചിരിക്കുന്ന സിയറ റെട്രോ സ്റ്റൈലിംഗിനൊപ്പം മോഡേൺ ഫീച്ചറുകൾ കുത്തിനിറച്ചാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഡിസൈൻ ഇതിനകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

പഴയ മോഡലിലെ ഐക്കണിക് ഡിസൈൻ പുതുരൂപത്തിൽ കൊണ്ടുവന്നതെല്ലാം ആളുകൾക്ക് നന്നേ ബോധിച്ചിട്ടുണ്ട്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിക്കുവാനായി ബോക്സി രൂപഘടന, ഉയർന്ന ബോണറ്റ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ബി-പില്ലർ, വിൻഡോ ലൈനിൽ ഒരു കിങ്ക് എന്നിവ ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്. ഒപ്പം ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ തുടങ്ങിയവയെല്ലാം അടിപൊളിയായി ഡിസൈനുമായി ചേർന്ന് നിൽക്കുന്നുണ്ട്.

Tata Sierra SUV Production Increased To Avoid Huge Waiting Periods

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ, പ്രത്യേക പാസഞ്ചർ സ്ക്രീൻ എന്നിവയുള്ള ട്രൈ-സ്ക്രീൻ ഡാഷ്‌ബോർഡ് ലേഔട്ട്, ഡാഷ്-മൗണ്ടഡ് സൗണ്ട്ബാറുള്ള JBL സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, എക്സ്പ്രസ് കൂളിംഗ് സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സൺഷേഡുകൾ, റീക്ലൈനിംഗ് റിയർ സീറ്റുകൾ, എയർ പ്യൂരിഫയർ, കൂൾഡ് ഗ്ലൗബോക്സ്, പാഡിൽ ഷിഫ്റ്ററുകൾ എന്നിവ ടാറ്റ സിയറയുടെ ഇൻ്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞില്ല, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ലെവൽ 2 ADAS, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഫ്ലോട്ടിംഗ് ആംറെസ്റ്റ്, വയർലെസ് ചാർജർ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 14 വ്യൂകളുള്ള 360-ഡിഗ്രി ക്യാമറ, റിയർ എസി വെൻ്റുകൾ പോലുള്ള മോഡേൺ ഫീച്ചറുകളും സിയറയുടെ ഭാഗമാണ്. 1.5-ലിറ്റർ NA പെട്രോൾ, 1.5-ലിറ്റർ GDi ടർബോ പെട്രോൾ, 1.5-ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ വരുന്നത്.

More from DriveSpark

Article Published On: Thursday, March 12, 2026, 6:00 [IST]
English summary
Tata sierra suv production increased to avoid huge waiting periods
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X