വിഷുവിന് ഇലക്‌ട്രിക് കാർ വാങ്ങാം, ടിയാഗോ ഇവി മുതൽ കർവ് ഇവി വരെ വമ്പൻ ലാഭത്തിൽ വാങ്ങാൻ അവസരം

ഇലക്‌ട്രിക് കാറുകളെ ജനകീയമാക്കി മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. സാധാരണക്കാർക്കും പെട്രോൾ, ഡീസൽ വിലയിൽ നിന്നും ആശ്വാസമേകാനായി എത്തിയ വൈദ്യുത മോഡലുകളെല്ലാം വമ്പൻ ഹിറ്റാണ് നേടിയെടുത്തിരിക്കുന്നത്. ഇവികളുടെ ബലത്തിൽ ഹ്യുണ്ടായി, മഹീന്ദ്ര തുടങ്ങിയ എതിരാളികളെ പിന്നിലാക്കി മാരുതി സുസുക്കിക്ക് പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായി മാറാനും ടാറ്റയ്ക്ക് സാധിച്ചു. ഇപ്പോഴിതാ വിൽപ്പന വർധിപ്പിക്കാനും നിലവിലെ സ്റ്റോക്ക് വിറ്റഴിക്കുവാനുമായി ടിഗോർ ഇവി സെഡാൻ ഒഴികെ തങ്ങളുടെ മുഴുവൻ ഇലക്ട്രിക് വാഹനങ്ങൾക്കും കിടിലൻ ഡിസ്കൌണ്ട് ഓഫറുകളുമായി എത്തിയിരിക്കുകയാണ് കമ്പനി.

വിഷുവിന്റെ സമയത്ത് പുതിയ ടാറ്റ കാർ വീട്ടിലേക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ മുഴുവൻ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, ലോയൽറ്റി ഓഫറുകൾ എന്നീ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവുമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. അങ്ങനെ ടാറ്റ ഇവി വാങ്ങുമ്പോൾ 3.45 ലക്ഷം രൂപ വരെ ഓഫറും ലഭിക്കുന്നതാണ്. ഡിസ്‌കൗണ്ടുകൾ നഗരം, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ചാണുണ്ടാവുക. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതാവും ഉചിതം.

Tata Tiago EV Nexon EV Punch EV Curvv EV Get Up To Rs 3 30 Lakh Discount Offer In April 2026

ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ ഇലക്ട്രിക് കാറായ ടിയാഗോ ഇവിയിൽ 2026 ഏപ്രിൽ മാസത്തേക്കായി 1.20 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ ടോപ്പ് എൻഡി XZ+ ടെക് ലക്സ് ട്രിമിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും കമ്പനി പറയുന്നുണ്ട്. ഇതിൽ 1 ലക്ഷം രൂപ ബോണസും 20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവുമാണേ ഉൾപ്പെടുന്നത്. ടിയാഗോ ഇവിയുടെ വില 7.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് വരുന്നത്.

പഞ്ച് ഇവിക്കും ഈ മാസത്തിൽ കിടിലൻ ഓഫറുകളോടെയാണ് കമ്പനി വിറ്റഴിക്കുന്നത്. മൈക്രോ ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഏപ്രിലിൽ 1.40 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സ്റ്റോക്ക് ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കും ഈ ആനുകൂല്യം ലഭ്യമാവുക. ഇതിൽ 1.10 ലക്ഷം രൂപ ബോണസും 30,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവുമാണ് ഉൾപ്പെടുന്നതെന്ന് കമ്പനി പറയുന്നു.

Tata Tiago EV Nexon EV Punch EV Curvv EV Get Up To Rs 3 30 Lakh Discount Offer In April 2026

മാത്രമല്ല, ഈ ഓഫറുകൾക്കൊപ്പം പഞ്ച് ഇവിയുടെ ലോംഗ് റേഞ്ച് മോഡലുകൾക്ക് മാത്രമേ ലഭിക്കൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള പഞ്ച് ഇവിയുടെ വില 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെയായിരുന്നു. എന്തായാലും മൈക്രോ ഇലക്ട്രിക് എസ്‌യുവി വാങ്ങാൻ പ്ലാനുള്ളവർക്ക് സുവർണാവസരമായി ഇത് കാണാം. പക്ഷേ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് ഓഫറൊന്നും ഇല്ലാത്തത് ആളുകളിൽ നിരാശയുളവാക്കിയേക്കാം.

ടാറ്റ നെക്സോൺ ഇവിയുടെ കാര്യമെടുത്താൽ എസ്‌യുവിക്ക് ഈ മാസം 50,000 രൂപ വരെ ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനാവും. ഓഫറിൽ 20,000 രൂപ ബോണസും 30,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ഉൾപ്പെടുന്നുവെന്നാണ് കമ്പനി പറയുന്നത്. ഡിസ്‌കൗണ്ടുകൾ ഇല്ലാതെയാണ് എസ്‌യുവി വിറ്റഴിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് നെക്‌സോൺ ഇവിയുടെ എക്സ്ഷോറൂം വില 12.49 ലക്ഷം മുതൽ 17.49 ലക്ഷം രൂപ വരെയാണ്.

Tata Tiago EV Nexon EV Punch EV Curvv EV Get Up To Rs 3 30 Lakh Discount Offer In April 2026

ഈ മാസത്തെ ഏറ്റവും വലിയ ആനുകൂല്യങ്ങൾ ടാറ്റ കർവ് ഇവിക്കാണ് ലഭിക്കുക. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ക്രിയേറ്റീവ് 45 ഒഴികെയുള്ള എല്ലാ വകഭേദങ്ങൾക്കും 3 ലക്ഷം രൂപ ബോണസിന് അർഹതയുണ്ട്. എക്സ്ചേഞ്ച് ഓഫർ കൂടി ചേർത്താൽ മൊത്തം ലാഭം 3.30 ലക്ഷം രൂപ വരെ ഉയരും. കൂപ്പെ എസ്‌യുവിയുടെ ക്രിയേറ്റീവ് 45 വേരിയന്റിന് 17.49 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എൻഡ് എംപവേർഡ് പ്ലസ് എ ഡാർക്കിന് 22.24 ലക്ഷം രൂപയാണ് വില വരുന്നത്.

ഹാരിയർ ഇവിക്കും ഏപ്രിലിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും ടാറ്റ മോട്ടോർസ് ഒരുക്കിയിട്ടുണ്ട് കേട്ടോ. ടാറ്റയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിക്ക് ഈ മാസം 1.50 ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. എല്ലാ വകഭേദങ്ങളും ഒരു ലക്ഷം രൂപ ബോണസും 50,000 രൂപ എക്സ്ചേഞ്ച് ബോണസുമാണ് ഉപയോഗപ്പെടുത്താനാവുക. ഹാരിയർ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 21.49 ലക്ഷം രൂപ മുതൽ 30.23 ലക്ഷം രൂപ വരെയാണ്.

More from DriveSpark

Article Published On: Tuesday, April 14, 2026, 13:12 [IST]
English summary
Tata tiago ev nexon ev punch ev curvv ev get up to rs 3 30 lakh discount offer in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X