ഇൻഷുറൻസ് 41,058 രൂപ, റോഡ് ടാക്‌സ് 35350 രൂപ! ടിയാഗോ ഇവിയുടെ ഓൺ-റോഡ് വിലയിൽ ഇനി കൺഫ്യൂഷൻ വേണ്ട

ഇലക്‌ട്രിക് കാറുകൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെങ്കിലും ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് ഇവികളുടെ വിലയാണ്. 10 ലക്ഷം കൊടുത്താലും പുതിയൊരു ഇലക്ട്രിക് പാസഞ്ചർ വാഹനം വാങ്ങാനാവില്ലെന്ന സ്ഥിതി ഇവിടുണ്ടായിരുന്നു. എന്നാൽ ടാറ്റ മോട്ടോർസും എംജിയുമെല്ലാം ഇന്ത്യയിലെ സാധാരണക്കാർക്കായി ഇവികൾ സുലഭമാക്കിയതോടെ ഇപ്പോൾ പലരും പഴയ പെട്രോൾ കാറുകൾ വിറ്റ് നിശബ്‌ദ വിപ്ലവത്തിൽ അണിചേരുകയാണ്. പക്ഷേ ഇവികൾക്ക് ഇപ്പോഴും വലിയ വില കൊടുക്കേണ്ടി വരുമെന്ന തെറ്റിദ്ധാരണ പലർക്കിടയിലുമുണ്ട്. ഇന്ത്യയിലെ കുറഞ്ഞ വിലയുള്ള ഇവിയായി നാട് വാഴുന്ന ടിയാഗോ ഇവി നിരത്തുകളിൽ തിങ്ങിനിറഞ്ഞത് കണ്ട് പലർക്കും നാട്ടിൽ ഇത്രയേറെ പണക്കാരുണ്ടോയെന്ന സംശയങ്ങളുണ്ടായിട്ടുണ്ടാവാം.

കുറഞ്ഞ വിലയെന്ന് വെറുതെ പറയുന്നതല്ല കേട്ടോ, 10 ലക്ഷത്തിൽ താഴെ വിലയിൽ വിപണിയിലെത്തിയ ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോൾ പഴയതിലും വില കുറവാണ്. എക്സ്ഷോറൂം വില പലർക്കും അറിയാമെങ്കിലും ഇന്നും ഓൺ-റോഡ് വില എത്രയാവുമെന്ന കാര്യത്തിൽ പലർക്കും വ്യക്തതക്കുറവുണ്ട്. ഈ കാർ വാങ്ങാൻ താത്പര്യമുള്ളവർക്കായി എറണാകുളത്ത് ടിയാഗോ ഇവി നിരത്തിലിറക്കാൻ എത്ര രൂപ ടാക്സും ഇൻഷുറൻസുമെല്ലാമായി വേണ്ടിവരുമെന്ന് വിവരിക്കാം.

Tata Tiago EV Variant-Wise On-Road Price In Kochi

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ടിയാഗോ ഇവി തെരഞ്ഞെടുക്കാൻ സാധിക്കുക. ഇതിൽ ആദ്യത്തേത് 226 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകുമ്പോൾ വലിയ ബാറ്ററി പായ്ക്ക് 285 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചാണ് അവകാശപ്പെടുന്നത്. രണ്ട് വകഭേദങ്ങളും 1.2C ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്. 30 kW DC ഫാസ്റ്റ് ചാർജറിൽ അങ്ങനെ 35 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 6.99 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്.

ടാറ്റ മോട്ടോർസിന്റെ കൊച്ചിയിലെ പ്രമുഖ വിതരണക്കാരായ ഗോകുലം മോട്ടോർസ് വഴി സമാഹരിച്ച 2026 ജൂൺ മാസത്തെ ടിയാഗോ ഇവിയുടെ ഓൺ-റോഡ് വില വിവരങ്ങൾ നിങ്ങൾക്കായി പങ്കുവെക്കാം. നിലവിൽ ഡീലർഷിപ്പിൽ ലഭ്യമായ സ്മാർട്ട് 19 വേരിയന്റ് മുതൽ ആരംഭിച്ച് പ്യുവർ പ്ലസ് 19, പ്യുവർ പ്ലസ് 24, ക്രീയേറ്റീവ് പ്ലസ് 24 വേരിയന്റുകളുടെ മുഴുവൻ വിലയും മറ്റ് ചാർജുകളും എങ്ങനെയാണെന്ന് വിവരിക്കാം.

Tata Tiago EV Variant-Wise On-Road Price In Kochi

സ്മാർട്ട് 19

19.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ടാറ്റ ടിയാഗോ ഇവിയുടെ ബേസ് സ്മാർട്ട് 19 വേരിയന്റിന് 6.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ എ്കസ്ഷോറൂം വിലയ്ക്ക് പുറമെ നിരത്തിലിറക്കാൻ ബംബർ ടു ബംബർ ഇൻഷുറൻസിനായി 41,058 രൂപ, ഫാസ്ടാഗിനായി 600 രൂപ, റോഡ് ടാക്‌സായി 35350 രൂപ എന്നിവ കൂടി മുടക്കേണ്ടതായുണ്ട്. അങ്ങനെ ഇലക്ട്രിക് ഹാച്ച്ബാക്കിനായി മൊത്തം 776,008 രൂപ ഓൺ-റോഡ് വില നൽകേണ്ടി വരും.

പ്യുവർ പ്ലസ് 19

ഇനി ടിയാഗോ ഇവിയുടെ പ്യുവർ പ്ലസ് 19 വേരിയന്റിലേക്ക് നോക്കിയാൽ 849,000 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മുകളിൽ പറഞ്ഞതുപോലെ ബംബർ ടു ബംബർ ഇൻഷുറൻസിനായി ഈ മോഡലിന് 46,700 രൂപ, ഫാസ്ടാഗിനായി 600 രൂപ, റോഡ് ടാക്‌സായി 42,850 രൂപ എന്നിവയാണ് മുടക്കേണ്ടതായി വരുന്നത്. അങ്ങനെ സെക്കൻഡ് ബേസ് വേരിയന്റ് ഓൺ-റോഡിലിറക്കാൻ നിങ്ങൾക്ക് 939,150 രൂപ ചെലവഴിക്കേണ്ടതായുണ്ട്.

Tata Tiago EV Variant-Wise On-Road Price In Kochi

പ്യുവർ പ്ലസ് 24

വലിയ ബാറ്ററി പായ്ക്കുമായി വരുന്ന ടാറ്റ ടിയാഗോ ഇവിയുടെ പ്യുവർ പ്ലസ് 24 വേരിയന്റിന് 9.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിന് ബംബർ ടു ബംബർ ഇൻഷുറൻസിനായി 50,400 രൂപ, ഫാസ്ടാഗിനായി 600 രൂപ, റോഡ് ടാക്‌സായി 47,850 രൂപ എന്നിങ്ങനെയാണ് അധിക തുക നൽകേണ്ടതായി വരുന്നത്. അങ്ങനെ ഈ മിഡ് വേരിയന്റ് ഓൺ-റോഡിലിറക്കാൻ നിങ്ങൾക്ക് 1,046,850 രൂപ പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും.

ക്രീയേറ്റീവ് പ്ലസ് 24

ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് ക്രീയേറ്റീവ് പ്ലസ് 24 വേരിയന്റിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ എക്സ്ഷോറൂം വില 999,000 രൂപയായാണ് ടാറ്റ മോട്ടോർസ് നിശ്ചയിച്ചിരിക്കുന്നത്. ഇതുകൂടാതെ ബംബർ ടു ബംബർ ഇൻഷുറൻസിനായി 52,155 രൂപ, ഫാസ്ടാഗിനായി 600 രൂപ, റോഡ് ടാക്‌സായി 50,350 രൂപ എന്നിങ്ങനെയും ചെലവാക്കേണ്ടി വരുന്നതാണ്. അങ്ങനെ ഓൺ-റോഡിലിറക്കാൻ നിങ്ങൾക്ക് 1,102,105 രൂപ പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരും.

Article Published On: Monday, June 22, 2026, 16:10 [IST]
English summary
Tata tiago ev variant wise on road price in kochi june 2026 insurance road tax fastag charges
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X