681 കിലോമീറ്റർ റേഞ്ചുള്ള 6-സീറ്റർ ഇലക്‌ട്രിക് കാറിന്റെ ഡെലിവറി തുടങ്ങി കമ്പനി, രാജ്യത്തെ ഏറ്റവും റേഞ്ചുള്ള ഇവി

ഇന്ത്യക്കാരുടെ കുറേക്കാലത്തിന് ശേഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഇലോൺ മസ്ക്കിന്റെ ടെസ്‌ല ഇന്ത്യയിൽ (Tesla India) എത്തിയത് കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു. ആഭ്യന്തര വിപണിയിൽ കാലുകുത്തി ഒരുവർഷം ആയിട്ടും കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാതെ ഇഴയുകയാണ് കമ്പനിയെന്നതാണ് നിരാശകരമായ കാര്യം. ഇതിനിടയിൽ പലതരം ഐഡിയകളിലൂടെ മോഡൽ വൈ ഇലക്ട്രിക് എസ്‌യുവി വിറ്റഴിക്കാനുള്ള ശ്രമവും ടെസ്‌ലയിൽ നിന്നുമുണ്ടാവുന്നുണ്ട്. അടുത്തിടെ വിപണിയിൽ ഒരു മൂന്നുവരി വേരിയന്റിനെയും അവതരിപ്പിച്ചിരുന്നു. മോഡൽ വൈ L എന്നറിയപ്പെടുന്ന 6-സീറ്റർ പതിപ്പായിരുന്നു ഇത്.

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുള്ളിൽ ടെസ്‌സ മോഡൽ വൈ L പതിപ്പിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. ബിവൈഡി സീലയൺ 7, കിയ EV6, ബിഎംഡബ്ല്യു iX1 LWB, വോൾവോ EC40 തുടങ്ങിയ എതിരാളികൾക്കെതിരെ കൂടുതൽ ആക്രമണാത്മകമായ രീതിയിൽ മത്സരിക്കാൻ സഹായിക്കുന്ന തരത്തിലാണ് 6-സീറ്റർ വേരിയന്റിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടുതൽ പ്രായോഗികമായ മോഡൽ ഇപ്പോൾ വലിയ ഫാമിലിക്ക് വരെ ഇണങ്ങുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

Tesla Model Y L 6-Seater Electric SUV Deliveries Started In India

വിലയിലായാലും കത്തിവെക്കാതെയാണ് ടെസ്‌ല 6-സീറ്റർ ഇലക്ട്രിക് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതായത് 61.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ മോഡൽ വൈ L ഇവി സ്വന്തമാക്കാനാവും. ഇന്ത്യയിലെ മോഡൽ വൈ ശ്രേണിയുടെ മുൻനിര പതിപ്പായി ഇത് മാറുന്നുമുണ്ട്. സ്റ്റാൻഡേർഡ് കോൺഫിഗറേഷനിൽ നിന്ന് വ്യത്യസ്തമായി പുതിയ വേരിയന്റിന് 6 സീറ്റർ കോൺഫിഗറേഷനുള്ള ഒരു പ്രത്യേക മൂന്ന്-വരി ക്യാബിൻ ലേഔട്ട് ലഭിക്കുന്നു.

കൂടുതൽ ഇന്റീരിയർ ഫ്ലെക്സിബിലിറ്റിയോടെയാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടെസ്‌ല പറയുന്നു. അതോടൊപ്പം ഗണ്യമായ ലഗേജ് വഹിക്കാനുള്ള ശേഷിയും വാഗ്ദാനം ചെയ്യുന്നതിനാൽ പക്കാ ഫാമിലി എസ്‌യുവിയായി മോഡൽ വൈ L പതിപ്പ് മാറുകയാണ് ചെയ്‌തിരിക്കുന്നത്. കാറിന്റെ മറ്റൊരു പ്രധാന ആകർഷണം അതിന്റെ ഡ്രൈവിംഗ് റേഞ്ചാണ്. WLTP സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ഇവിക്ക് സിംഗിൾ ചാർജിൽ 681 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാവും.

Tesla Model Y L 6-Seater Electric SUV Deliveries Started In India

അങ്ങനെ നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും ഉയർന്ന ഡ്രൈവിംഗ് റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായി ടെസ്‌സ മോഡൽ വൈ L മാറുന്നു. പെർഫോമൻസിന്റെ കാര്യത്തിലായാലും മസ്ക്കിന്റെ കാർ കമ്പനിയുടെ ഇലക്ട്രിക് എസ്‌യുവി കിടിലമാണ്. വെറും 5.0 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ മോഡലിനാവും. അതേസമയം സീറ്റിംഗ് കോൺഫിഗറേഷനുകൾ ക്രമീകരിക്കുമ്പോൾ 2,539 ലിറ്റർ വരെ ലഗേജ് സ്പേസും കാറിന് ലഭിക്കുന്നതായിരിക്കും.

സാധാരണ മോഡലിനേക്കാള്‍ 186 mm നീളവും 44 mm ഉയരവും ഈ 6 സീറ്റര്‍ പതിപ്പിനുണ്ട്. 3,040 mm നീളമുള്ള വീല്‍ബേസ് ക്യാബിനുള്ളില്‍ കൂടുതല്‍ സ്‌പെയ്‌സ് ഉറപ്പാക്കുന്നു. വലിയ കുടുംബങ്ങള്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ ഇത് സഹായകമാണ്. 2+2+2 എന്ന രീതിയിലുള്ള ക്യാപ്റ്റന്‍ സീറ്റ് ലേഔട്ട് യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നു. രണ്ടാം നിര സീറ്റുകള്‍ക്ക് റിട്രാക്ടബിള്‍ ഇന്നര്‍ ആംറസ്റ്റ്, ഹീറ്റിംഗ് സംവിധാനം, ഫോള്‍ഡിംഗ് സൗകര്യവും നല്‍കിയിട്ടുണ്ട്.

Tesla Model Y L 6-Seater Electric SUV Deliveries Started In India

യുഎസ്ബി ടൈപ്പ്-C പോര്‍ട്ടുകള്‍, കപ്പ് ഹോള്‍ഡറുകള്‍, C-പില്ലറില്‍ ഘടിപ്പിച്ച എസി വെന്റുകള്‍ എന്നിവ യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണ്. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റ് ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും ഉപകരിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് സംവിധാനവും ഇതിലുണ്ട്. പവര്‍ സപ്ലൈക്കായി ഇവിയെ ഒരു പവര്‍ ബാങ്ക് പോലെ ഉപയോഗിക്കാം എന്നത് വലിയ സൗകര്യമാണ്. കൂടുതൽ ആളുകളെ വാഹനത്തിലേക്ക് അടുപ്പിക്കുന്നതിനായി ടെസ്‌ല ഒന്നിലധികം ഫിനാൻസ് പാക്കേജുകളും 6-സീറ്റർ ഇലക്ട്രിക് എസ്‌യുവിക്ക് ഒപ്പം അവതരിപ്പിച്ചിട്ടുണ്ട്.

49,990 രൂപ മുതൽ ആരംഭിക്കുന്ന പ്രതിമാസ തവണകൾ ഉൾക്കൊള്ളുന്ന ഒരു ധനസഹായ പാക്കേജിലൂടെ മോഡൽ വൈ L വാങ്ങാം. ഏകദേശം 6.50 ലക്ഷം രൂപയുടെ ഡൗൺ പേയ്‌മെന്റിൽ ഇവി സ്വന്തമാക്കാനാവുമെന്നും കമ്പനി പറയുന്നു. പുതിയ ആറ് സീറ്ററിനൊപ്പം 2026 മോഡൽ Y പ്രീമിയം റിയർ-വീൽ ഡ്രൈവും ടെസ്‌ല പ്രഖ്യാപിച്ചിട്ടുണ്ട്. മോഡൽ വൈ L വേരിയന്റിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന ഈ പുതിയ പതിപ്പിന്റെ വില 50.89 ലക്ഷം രൂപയാണ്.

Article Published On: Tuesday, June 16, 2026, 9:07 [IST]
English summary
Tesla model y l 6 seater electric suv deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X