പഴയ കാർ എക്സ്ചേഞ്ച് ചെയ്‌താൽ 3 ലക്ഷം വരെ കിട്ടും, ഇലക്‌ട്രിക് കാറിന് കിടിലൻ ഓഫറുമായി ടെസ്‌ല

ഏറെ വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല (Tesla) ഇന്ത്യയിൽ എത്തിയത് കഴിഞ്ഞ വർഷം ജൂലൈ മാസത്തിലായിരുന്നു. ഇവി ഭീമൻ്റെ വരവ് വലിയ വാർത്തയായി എങ്കിലും ഇന്ത്യക്കാരുടെ മനസിളക്കാൻ ഇലോൺ മസ്ക്കിൻ്റെ വാഹന കമ്പനിക്കായില്ലെന്നതാണ് സത്യം. മോഡൽ Y ഇവിയുമായി ഇന്ത്യയിലെത്തിയ ടെസ്‌ലയ്ക്ക് ഇവിടെ കൊണ്ടുവന്ന മുഴുവൻ കാറുകളും ഇതുവരെ വിറ്റഴിക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പൂർണമായും വിദേശത്ത് നിർമിച്ചാണ് വാഹനം നമ്മുടെ രാജ്യത്തേക്ക് എത്തുന്നത്. ചൈനയിലെ ഷാങ്ഹായ് ഗിഗാഫാക്ടറിയിൽ നിർമിച്ചാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

കച്ചോടം കുറവായതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇലക്ട്രിക് കാറിന് കിടിലൻ ഗംഭീര ഓഫറുകളമായി ആദായ വിൽപ്പന നടത്തുകയാണ് ബ്രാൻഡ്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനായി ടെസ്‌ല ഇന്ത്യയിൽ സ്വിച്ച് ആൻഡ് സേവ് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ഇതിൻ്റെ ഭാഗമായി മോഡൽ Y ഇലക്ട്രിക് എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Tesla Model Y Switch And Save Programme Launched In India

ഇതുകൂടാതെ ഈ സംരംഭത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് പ്രതിമാസം 49,000 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ, 6 ലക്ഷം രൂപ ഡൗൺ പേയ്‌മെൻ്റ് ഓപ്ഷൻ എന്നിവയോടെ ടെസ്‌ല മോഡൽ Y സ്വന്തമാക്കാനും അവസരം ലഭിക്കും. ഇത് പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുക കൂടുതൽ എളുപ്പമാക്കും. കുറഞ്ഞ പ്രവർത്തന, ഉടമസ്ഥാവകാശ ചെലവുകൾ എടുത്തുകാണിച്ചുകൊണ്ട് വാങ്ങുന്നവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

കമ്പനി പറയുന്നതനുസരിച്ച് മോഡൽ Y ഇവിയിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് ഫ്യുവൽ, മെയിൻ്റനെൻസ് ചെലവുകൾ കുറയ്ക്കുന്നതിലൂടെ പ്രതിമാസം 20,000 രൂപ വരെ ലാഭിക്കാൻ കഴിയും. ഇത് പ്രീമിയം പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഫലപ്രദമായ ഉടമസ്ഥാവകാശ ചെലവ് പ്രതിമാസം 29,000 രൂപയായി കുറയ്ക്കും. യൂറോ NCAP, IIHS, ANCAP എന്നിവയുൾപ്പെടെയുള്ള ആഗോള ക്രാഷ് ടെസ്റ്റ് പ്രോഗ്രാമുകളിലുടനീളം ടെസ്‌ല മോഡൽ Y മികച്ച സുരക്ഷാ റേറ്റിംഗുകൾ നേടിയിട്ടുണ്ട് എന്നതും ആശ്വാസം നൽകുന്ന കാര്യമാണ്.

Tesla Model Y Switch And Save Programme Launched In India

റിയർവീൽ ഡ്രൈവ് (RWD), ലോംഗ് റേഞ്ച് RWD വേരിയന്റുകളിൽ വിപണിയിലെത്തുന്ന ടെസ്‌ലയുടെ ഇലക്‌ട്രിക് കാറിന് യഥാക്രമം 59.89 ലക്ഷം രൂപയും 67.89 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മോഡൽ Y സിംഗിൾ ചാർജിൽ പരമാവധി 622 കിലോമീറ്റർ വരെ റേഞ്ചാണ് തുടക്കത്തിൽ പറഞ്ഞിരുന്നതെങ്കിലും ചില അപ്ഡേഷനിലൂടെ ഫുൾ ചാർജിൽ ഇപ്പോൾ വാഹനത്തിന് 661 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

ഒപ്പം 2,130 ലിറ്ററിലധികം കാർഗോ ശേഷിയുണ്ടെന്നും കൂടി കണക്കാക്കിയാൽ എസ്‌യുവി നല്ല പ്രായോഗികതയാണ് വാഗ്‌ദാനം ചെയ്യുന്നത്. ഒരു കിലോമീറ്ററിന് ഏകദേശം ഒരു രൂപ നിരക്കിൽ ഹോം ചാർജിംഗ് സാധ്യമാക്കുന്ന മോഡൽ Y ഇവിക്കൊപ്പം ഒരു സൗജന്യ വാൾ കണക്ടറും ടെസ്‌ല വാഗ്ദാനം ചെയ്യുന്നുണ്ട്. ചാർജിംഗിന്റെ കാര്യത്തിലും ആശാൻ മിടുമിടുക്കനാണ്. 15 മിനിറ്റ് സൂപ്പർചാർജ് ചെയ്‌താൽ ഉപയോക്താക്കൾക്ക് 238 കിലോമീറ്റർ മുതൽ 267 കിലോമീറ്റർ വരെ കാറിൽ സഞ്ചരിക്കാനും കഴിയും.

Tesla Model Y Switch And Save Programme Launched In India

ടെസ്‌ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി ഓർഡറുകൾ നൽകാനും മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലുള്ള ടെസ്‌ല എക്‌സ്പീരിയൻസ് സെൻ്ററുകളിൽ ടെസ്റ്റ് ഡ്രൈവുകൾ ബുക്ക് ചെയ്യാനും കഴിയും. നിലവിൽ കേരളത്തിൽ ഷോറൂം തുറക്കാനുള്ള പദ്ധതികളൊന്നും ടെസ്‌ല ആരംഭിച്ചിട്ടില്ല. എങ്കിലും താത്പര്യമുള്ളവർക്ക് അമേരിക്കൻ ബ്രാൻഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി എവിടെയിരുന്നും വാഹനം ബുക്ക് ചെയ്യാൻ കഴിയും.

സ്വിച്ച് ആൻഡ് സേവ് പ്രോഗ്രാം ആരംഭിച്ചുകൊണ്ട്, ഇന്ത്യയിലെ വളർന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം ശക്തിപ്പെടുത്താനും പരമ്പരാഗത ആന്തരിക ജ്വലന എഞ്ചിൻ മോഡലുകൾക്ക് ചെലവ് കുറഞ്ഞ ബദലായി ഇലക്ട്രിക് വാഹനങ്ങളെ സ്ഥാപിക്കാനും ടെസ്‌ല ലക്ഷ്യമിടുകയാണ്. ഇത് എത്രത്തോളം വിജയകരമാവുമെന്ന കാര്യം വരും ദിവസങ്ങളിൽ അറിയാം. എന്തായാലും ഇന്ത്യയിൽ പോരാടാൻ ഉറച്ച് മുമ്പോട്ട് പോവുകയാണ് അമേരിക്കൻ ഇവി ബ്രാൻഡ്.

More from DriveSpark

Article Published On: Wednesday, February 4, 2026, 9:10 [IST]
English summary
Tesla model y switch and save programme launched in india with rs 3 lakh exchange benefit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X