25.49 KM മൈലേജുള്ള ടൊയോട്ടയുടെ ഹൈബ്രിഡ് സെഡാൻ പോയമാസം വാങ്ങിയത് വെറും 203 പേർ മാത്രം

വാഹനപ്രേമികൾക്കിടയിൽ പ്രത്യേക ഇമേജുള്ളവരാണ് ടൊയോട്ട (Toyota). ക്വാളിസ്, ഇന്നോവ, ഫോർച്യൂണർ, എത്തിയോസ് ലിവ, എത്തിയോസ് സെഡാൻ എന്നീ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടെ സ്വീകാര്യതയ്ക്ക് ഇതുവരെ യാതൊരു കോട്ടവും വരുത്തിയിട്ടില്ല. സെയിൽസിലായാലും സർവീസിലായാലും ടൊയോട്ടയെ കടത്തിവെട്ടാൻ മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയമാണ്. സാധാരണക്കാരന് പുറമെ ആഡംബര വിഭാഗത്തിൽ പോലും സാന്നിധ്യമറിയിച്ചിട്ടുള്ള കമ്പനിക്ക് അവിടെയും നല്ല ജനപിന്തുണയാണുള്ളത്. വെൽഫെയർ (Vellfire), കാമ്രി (Toyota Camry) എന്നിവയുടെ വിൽപ്പന കണക്കുകൾ നോക്കിയാൽ അക്കാര്യം മനസിലാക്കാനാവും.

2019 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മോഡലാണ് കാമ്രി. ആഡംബര കാർ വിഭാഗത്തിൽ മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു പോലുള്ളവയുടെ എൻട്രി ലെവൽ സെഡാനുകളോട് മത്സരിക്കുന്ന വാഹനം ടൊയോട്ടയുടെ പ്രധാന ശക്തി കൂടിയാണ്. ഇന്ത്യയിൽ ഹൈറൈഡറിനും ഹൈക്രോസിനും മുമ്പേ ടൊയോട്ട അവതരിപ്പിച്ച ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ കാറായിരുന്നു ഇതെന്നതും പലർക്കും അറിയാൻവയ്യാത്ത കാര്യമാണ്.

Toyota Camry Hybrid Sedan Sales Down By 2 9 Per Cent In February 2026

ആഡംബര വാഹനമായി മുദ്ര കുത്തപ്പെട്ട സെഡാന് ഉയർന്ന വിലയായതിനാൽ സാധാരണക്കാരിലേക്ക് എത്തിയില്ലെന്നതാണ് സത്യം. എങ്കിലും മിക്കമാസങ്ങളിലും നല്ലരീതിയിൽ ഈ ഹൈബ്രിഡ് കാർ വിറ്റഴിക്കാൻ ടൊയോട്ടയ്ക്കാവുന്നുണ്ട്. പക്ഷേ 2026 ഫെബ്രുവരി മാസത്തെ കണക്കുകളിൽ ചെറിയ കുറവ് സംഭവിച്ചിരിക്കുകയാണ്. പോയ 28 ദിവസത്തിൽ കാമ്രിയുടെ 203 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിഞ്ഞിരിക്കുന്നത്.

അതായത് കഴിഞ്ഞ വർഷം ഫെബ്രുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 2.9 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ഗാഡിവാഡി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്തായാലും ചെറിയ ഇടിവായതിനാൽ വരുന്ന മാസം ഇത് മറികടക്കാനാവുമെന്ന വിശ്വാസത്തിലാണ് ടൊയോട്ട. നിലവിൽ എലഗന്റ്, സ്പ്രിന്റ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വിപണിയിലെത്തുന്ന കാമ്രിക്ക് യഥാക്രമം 47.48 ലക്ഷം, 47.62 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

Toyota Camry Hybrid Sedan Sales Down By 2 9 Per Cent In February 2026

പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ തന്നെയാണ് കാമ്രിയുടെ ശക്തി. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പ്രീമിയം സെഡാന്റെ ഹൃദയം. eCVT ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 230 bhp കരുത്തോളം ഉത്പാദിപ്പിക്കാനുമാവും. ഒമ്പതാം തലമുറ ആവർത്തനത്തിലുള്ള സെഡാൻ ടൊയോട്ടയുടെ TNGA-K പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്.

കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ (CKD) റൂട്ട് വഴിയാണ് ടൊയോട്ട കാമ്രി ഇന്ത്യയിലെത്തുന്നത്. തുടർന്ന് പുതിയ മോഡൽ ബ്രാൻഡിൻ്റെ കർണാടകയിലെ ബിഡാദി പ്ലാൻ്റിൽ കാർ അസംബിൾ ചെയ്യുകയും ചെയ്യുന്നു. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, U-ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഇടുങ്ങിയ ഗ്രിൽ സെക്ഷൻ, ക്യാരക്‌ടർ ലൈനുകൾ, 18 ഇഞ്ച് അലോയ്‌ വീലുകൾ, C ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് കാറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

Toyota Camry Hybrid Sedan Sales Down By 2 9 Per Cent In February 2026

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പ്രീമിയമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 9 സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റം, 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ കീ ഫംഗ്‌ഷണാലിറ്റി എന്നീ ഫീച്ചറുകളെല്ലാം കുത്തിനിറച്ച അകത്തളം അടിപൊളി യാത്രാ അനുഭവമാണ് പ്രധാനം ചെയ്യുക.

കഴിഞ്ഞില്ല, ഇതുകൂടാതെ പിൻ സീറ്റിലിരിക്കുന്നവർക്ക് റിയർ സെൻ്റർ കൺസോളിൽ റിക്ലൈൻ വെൻ്റിലേഷൻ സംവിധാനങ്ങൾ, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിട്രാക്‌ടബിൾ സൺഷെയ്ഡുള്ള പനോരമിക് സൺറൂഫ് എന്നിവയും കാമ്രി സെഡാനിൽ ലഭിക്കുന്നതാണ്. 9 എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ, ടൊയോട്ടയുടെ സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് (ADAS) എന്നിവയാണ് കാറിലെ സേഫ്റ്റി ഫീച്ചറുകൾ.

More from DriveSpark

Article Published On: Sunday, March 22, 2026, 18:00 [IST]
English summary
Toyota camry hybrid sedan sales down by 2 9 per cent in february 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X