പഴയ കാർ ഒന്ന് മാറ്റിവാങ്ങിയാലോ? മെയ് മാസം വരുന്നത് ടൊയോട്ട ഇവി മുതൽ ഹോണ്ടയുടെ ഹൈബ്രിഡ് കാർ വരെ

പുതിയ കാർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരെയെല്ലാം കുഴപ്പിക്കുന്നൊരു മാസമായിരിക്കും ഇത്. ഇന്ത്യക്കാർ കാത്തിരിക്കുന്ന ചില പുത്തൻ കാറുകൾ പുറത്തിറങ്ങുന്ന മറ്റൊരു മാസമായിരിക്കും 2026 മെയ് എന്നതിനാൽ വാഹനപ്രേമികൾക്ക് ആഘോഷിക്കാൻ മറ്റൊരു കാരണം കൂടിയായി. വരുന്ന 31 ദിവസത്തിൽ ഇലക്ട്രിക് വാഹനങ്ങൾ മുതൽ സ്ടോംഗ് ഹൈബ്രിഡുകൾ, എസ്‌യുവികൾ, സെഡാനുകൾ പോലെ അനേകം മിടുക്കൻമാരി സമ്പന്നമാവും നമ്മുടെ നിരത്തുകൾ. ഹോണ്ട, എംജി, ടാറ്റ പോലുള്ള പ്രമുഖ ബ്രാൻഡുകളെല്ലാം ഈ മാസം പുതിയ കാറുകൾ പുറത്തിറക്കാൻ റെഡിയായി നിൽക്കുകയാണ്. അവ ഏതെല്ലാമാണെന്ന് നോക്കിയാലോ?

എംജി മജസ്റ്റർ

കുറച്ചുകാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന മോഡലാണ് എംജി മജസ്റ്റർ. ഡിസൈനും ഫീച്ചറുകളും തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില പ്രഖ്യാപനം മാത്രമാണ് ബാക്കി നിൽക്കുന്നത്. എന്തായാലും ഈ മാസം തന്നെ അക്കാര്യത്തിലും തീരുമാനവുമുണ്ടാവും. വെന്റിലേറ്റഡ്, മസാജ് സീറ്റുകൾ, ഹീറ്റഡ് ഒആർവിഎമ്മുകൾ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള കിടിലൻ ഫീച്ചറുകളാൽ സമ്പന്നമായ മജസ്റ്റർ ഗ്ലോസ്റ്ററിന്റെ പിൻഗാമി കൂടിയായിരിക്കും.

Upcoming Car Launches In May 2026

3 മീറ്ററിനടുത്ത് വീൽബേസുള്ള 3 നിരകളിലും നല്ല സ്പേസും വാഗ്ദാനം ചെയ്യാൻ മജസ്റ്ററിനാവും. ശരിക്കും ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവിയായിരിക്കും ഇത്. ക്രാൾ കൺട്രോൾ, ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് എന്നിവയുൾപ്പെടെ ചില എക്സ്ക്ലൂസീവ് ഓഫ്‌റോഡ് സവിശേഷതകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. ADAS ഫംഗ്ഷനുകൾ ഉൾക്കൊള്ളുന്ന ഈ എസ്‌യുവി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ ഡീസൽ എഞ്ചിനും 4x2, 4x4 ഡ്രൈവ്‌ട്രെയിൻ ഓപ്ഷനുകളും നൽകും.

ടാറ്റ സിയറ ഇവി

മെയ് അവസാനത്തോടെ ടാറ്റ സിയറയുടെ ഇലക്ട്രിക് പതിപ്പ് നിരത്തിലിറങ്ങും. ICE മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സിയറ ഇവിക്ക് ചില ഡിസൈൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നതാണ് രസകരമായ കാര്യം. അതേസമയം ഇന്റീരിയറും അതിലെ ഫീച്ചറുകളും അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യുവൽ മോട്ടോറുകളുള്ള 75 kWh പായ്ക്ക് ഉൾപ്പെടെ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമായി എസ്‌യുവി വരാമെന്നതും ആകർഷിക്കുന്ന കാര്യമാണ്.

Upcoming Car Launches In May 2026

സിയറ ഇവിക്ക് സിംഗിൾ ചാർജിൽ 500 കിലോമീറ്റർ വരെ ട്രൂ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സേഫ്റ്റിയുടെ കാര്യത്തിലും ടാറ്റ മോട്ടോർസിന്റെ ഇലക്‌ട്രിക് എസ്‌യുവി ഞെട്ടിക്കും. കമ്പനിയുടെ നിരയിൽ ഹാരിയർ ഇവിക്ക് താഴെയായിരിക്കും ഇലക്ട്രിക് എസ്‌യുവി സ്ഥാനം പിടിക്കുക. റിയർ-വീൽ-ഡ്രൈവിലും ഓൾ-വീൽ-ഡ്രൈവ് രൂപത്തിലും വാഗ്ദാനം ചെയ്യപ്പെടുന്ന മോഡൽ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, മാരുതി സുസുക്കി ഇ വിറ്റാര, വിൻഫാസ്റ്റ് VF6, എംജി വിൻഡ്‌സർ ഇവി എന്നിവയോടെല്ലാം മത്സരിക്കും.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്

മെയ് 22-ന് ഹോണ്ട സിറ്റിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും വിപണിയിലെത്തുതാണ്. അഞ്ചാം തലമുറ സെഡാന്റെ രണ്ടാമത്തെ പ്രധാന മുഖംമിനുക്കലായിരിക്കുമിത്. കൂടാതെ 360 ഡിഗ്രി വ്യൂ ക്യാമറ, വലിയ ടച്ച്‌സ്‌ക്രീൻ, ഇലക്ട്രിക് ഡ്രൈവർ സീറ്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ പുതിയ സവിശേഷതകൾക്കൊപ്പം ഡിസൈനിലും ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഹൈബ്രിഡ് ഉൾപ്പെടെ എഞ്ചിൻ ഓപ്ഷനുകൾ മുമ്പത്തെപ്പോലെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കാം.

Upcoming Car Launches In May 2026

ഹോണ്ട ZR-V

ഹോണ്ടയിൽ നിന്നുള്ള ഒരു പുത്തൻ ഹൈബ്രിഡ് എസ്‌യുവിയും മെയ് 22-ന് ഇന്ത്യൻ വിപണിയിലെത്തും. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് 4.5 മീറ്റർ നീളമുണ്ടാവും. ഇന്റീരിയറിൽ ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജർ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക് ടെയിൽഗേറ്റ് തുടങ്ങിയ സവിശേഷതകളെല്ലാം കുത്തിനിറച്ചാവും ആശാൻ വിപണിയിലെത്തുക. 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാവും ഇതിന്റെ ഹൃദയം.

ടൊയോട്ട ഇബെല്ല

ഇന്ത്യൻ വിപണിക്കായുള്ള ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് വാഹനമായ അർബൻ ക്രൂയിസർ ഇബെല്ലയുടെ വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും ഈ മെയ് മാസത്തിൽ നടക്കുന്നതായിരിക്കും. മാരുതി സുസുക്കി ഇ വിറ്റാരയെ അടിസ്ഥാനമാക്കി എത്തുന്ന ഇവിക്ക് 49 kWh, 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളാവും ഉണ്ടാവുക. ഇബെല്ലയ്ക്ക് ഒറ്റ ചാർജിൽ 541 കിലോമീറ്റർ റേഞ്ച് വരെയും ലഭിക്കുന്നതായിരിക്കും. ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു JBL സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകളും ടൊയോട്ടയുടെ പുത്തൻ കാറിലുണ്ടാവും.

Article Published On: Friday, May 1, 2026, 17:00 [IST]
English summary
Toyota ebella to tata sierra ev upcoming car launches in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X