ഡൽഹിക്ക് ട്രെയിൻ കയറിക്കോ, ഇല്ലേൽ പൊള്ളുന്ന വില കൊടുക്കേണ്ടി വരും! ഫോർച്യൂണറിന് വീണ്ടും പൈസ കൂട്ടി

ടൊയോട്ട എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ വരുന്ന രണ്ട് മോഡലുകളായിരിക്കും ഇന്നോവയും ഫോർച്യൂണറും. ഇതിൽ എസ്‌യുവിക്കുള്ള ഫാൻബേസ് ചെറുതൊന്നുമല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അന്യായ റോഡ് പ്രസൻസും പെർഫോമൻസുമെല്ലാം നിറഞ്ഞ എസ്‌യുവി റോഡിലൂടെ വരുന്നത് തന്നെ കണ്ടാൽ എല്ലാവരും നോക്കിപ്പോവും. ജാപ്പനീസ് ബ്രാൻഡിന്റെ ഫുൾ-സൈസ് എസ്‌യുവിക്ക് ഏറ്റവും ഡിമാന്റുള്ള നാടാണ് മലയാളിക്കര. വില 60 ലക്ഷത്തിന് അടുത്ത് മുടക്കേണ്ടി വന്നാലും വാങ്ങാൻ ആളുകൾ അങ്ങനെ മടികാണിക്കാറുമില്ല. എന്നാൽ ഇപ്പോഴിതാ വീണ്ടും ഫോർച്യൂണറിന്റെ വില വർധിപ്പിച്ച് എല്ലാവരേയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

ചെറുതായൊന്നുമല്ല കേട്ടോ ഫോർച്യൂണറിന്റെ വില പരിഷ്ക്കരിച്ചിരിക്കുന്നത്. ടൊയോട്ട ഇന്ത്യ ഫോർച്യൂണർ എസ്‌യുവിയുടെ വില 87,000 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. അതും എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകൾക്കും ഇനി മുതൽ പുതിയ വില നൽകേണ്ടി വരുമെന്നതാണ് സങ്കടകരമായ വിഷയം. ഇനി ഓരോ മോഡലിലും എത്രത്തോളം രൂപ ഇനി മുതൽ അധികമായി നൽകേണ്ടി വരുമെന്ന കാര്യം വ്യക്തമായി പറഞ്ഞുതരാം.

Toyota Fortuner SUV Becomes Dearer In India By Rs 87 000

എസ്‌യുവിയുടെ 2.7 ലിറ്റർ പെട്രോൾ 2WD ഓട്ടോമാറ്റിക്, 2.8 ലിറ്റർ ഡീസൽ 2WD മാനുവൽ, പ്ലാറ്റിനം വൈറ്റ് പേൾ പതിപ്പുകൾ എന്നിവയ്ക്ക് 60,000 രൂപയാണ് ടൊയോട്ട വർധിപ്പിച്ചിരിക്കുന്നത്. അതേസമയം 2.8 ലിറ്റർ 2WD ഡീസൽ ഓട്ടോമാറ്റിക്, പ്ലാറ്റിനം വൈറ്റ് പേൾ പതിപ്പുകൾ എന്നിവയ്ക്ക് 65,000 രൂപയുടെയും വർധനവ് ഉണ്ടായി. ഫോർച്യൂണറിന്റെ 4WD പതിപ്പുകളുടെ നിരയിൽ 2.8 ഡീസൽ മാനുവലിന് 67,000 രൂപയുടെ വർധനവ് ലഭിച്ചു.

അതേസമയം മൈൽഡ്-ഹൈബ്രിഡ് ഡീസൽ വകഭേദങ്ങൾക്ക് 75,000 രൂപയുടെ വർധനവും ടൊയോട്ട നടപ്പിലാക്കിയിട്ടുണ്ട്. ഫോർച്യൂണർ നിരയിലെ ഏറ്റവും ഉയർന്ന GR-S 4WD ഓട്ടോമാറ്റിക് വേരിയന്റിനാണ് ഏറ്റവും ഉയർന്ന വില വർധനവ് സംഭവിച്ചിരിക്കുന്നത്. ഇതിന് 87,000 രൂപയാണ് കമ്പനി കൂട്ടിയിരിക്കുന്നത്. ഈ പരിഷ്ക്കാരത്തോടെ ഫോച്യൂണർ എസ്‌യുവിയുടെ എക്‌സ്ഷോറൂം വില 34.76 മുതൽ 50.46 ലക്ഷം രൂപ വരെയായി ഉയരുകയും ചെയ്‌തു.

Toyota Fortuner SUV Becomes Dearer In India By Rs 87 000

ഫോർച്യൂണർ ലെജൻഡറിന്റെ കാര്യത്തിൽ മോഡലിന്റെ വില 83,000 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. 4×2 2WD ഡീസൽ ഓട്ടോമാറ്റിക്കിന് 75,000 രൂപയും മാനുവൽ പതിപ്പിന് 78,000 രൂപയും വർധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഓട്ടോമാറ്റിക്കിന് എക്സ്ഷോറൂം വില 42.92 ലക്ഷം രൂപയും മാനുവലിന് 45.08 ലക്ഷം രൂപയും ആയി മാറി. 4×4 മൈൽഡ്-ഹൈബ്രിഡ് ഡീസലിന് 83,000 രൂപയും വർധനയുണ്ടായി. അങ്ങനെ പുതിയ എക്സ്ഷോറൂം വില 62.86 ലക്ഷം രൂപയായി.

എംജി മജസ്റ്റർ വിപണിയിലേക്ക് വരാനിരിക്കുന്നതിനിടയിൽ ഇത്തരത്തിലൊരു വില വർധനവ് ഫോർച്യൂണറിൽ നടപ്പിലാക്കിയത് വലിയ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. വില കൂട്ടിയെങ്കിലും എസ്‌യുവിക്ക് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉൾക്കൊള്ളുന്ന 8 ഇഞ്ച് ഡിജിറ്റൽ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, പെട്രോൾ പതിപ്പുകളിൽ 6 സ്പീക്കർ ഓഡിയോ സിസ്റ്റവും ഡീസൽ പതിപ്പുകളിൽ ജെബിഎല്ലിൻ്റെ 11 സ്പീക്കർ സജ്ജീകരണം എന്നിവയാണ് ടൊയോട്ട എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നത്.

Toyota Fortuner SUV Becomes Dearer In India By Rs 87 000

ഇതുകൂടാതെ വയർലെസ് ചാർജിംഗ്, കൂൾഡ് അപ്പർ ഗ്ലൗബോക്സ് തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ഫോർച്യൂണറിൽ കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 7 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ഭാഗമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, May 6, 2026, 14:00 [IST]
English summary
Toyota fortuner suv becomes dearer in india by rs 87000 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X