ഗ്ലാൻസ പോലും പഴയ വിലയ്ക്ക് കിട്ടില്ല! നിവൃത്തിയില്ലാതെ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് ടൊയോട്ട

പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഇരുചക്ര വാഹനങ്ങൾക്കും പാസഞ്ചർ കാറുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമെല്ലാം വില കൂടിയിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക കമ്പനികളും മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയപ്പോൾ ടൊയോട്ടയും ഇതേ ട്രെൻഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വില കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ ഫിനാൻഷ്യൽ ഇയറിൽ ശമ്പളം കൂടിക്കിട്ടുന്നതനുസരിച്ച് പുത്തനൊരു കാർ വാങ്ങാനിരുന്നവർക്കെല്ലാം ഈ വാർത്ത നിരാശ സമ്മാനിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുക്കുന്ന മോഡലുകൾക്ക് പുറമെ വേരിയന്റുകളെയും എഞ്ചിനുകളേയും ആശ്രയിച്ച് വില വർധനവ് വ്യത്യാസപ്പെടുകയും ചെയ്യും.

ടൊയോട്ടയുടെ ഏറ്റവും പുതിയ വില പരിഷ്ക്കാരം എങ്ങനെയാണെന്ന് വിശദമായി നോക്കിയാലോ? ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈറൈഡർ, ഗ്ലാൻസ, ടൈസർ, ഹൈലക്സ്, ലാൻഡ് ക്രൂയിസർ 300 തുടങ്ങിയ ജനപ്രിയ മോഡലുകളെയാണ് വില വർധനവ് ബാധിച്ചിരിക്കുന്നത്. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് 5,000 രൂപ മുതൽ 2.16 ലക്ഷം രൂപ വരെയാണ് വില വർധനവ് സംഭവിച്ചിരിക്കുന്നതെന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

Toyota Glanza Taisor Hyryder Fortuner Innova Prices Hiked

ശതമാനം തിരിച്ചുള്ള വില വർധന നോക്കുകയാണെങ്കിൽ ടൊയോട്ട കാറുകൾക്ക് 0.1 ശതമാനം മുതൽ 2 ശതമാനം വരെയാണ് നടപ്പിലാക്കിയിരിക്കുന്നത്. മിക്ക മോഡലുകൾക്കും ഏകദേശം 1.75 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫോർച്യൂണറിന്റെ എല്ലാ വേരിയന്റുകളിലും 69,000 രൂപയുടെ വില വർധനവ് ഉണ്ടായിട്ടുണ്ട്. അതായത് മുമ്പത്തെ വിലയേക്കാൾ 1.75 ശതമാനം ഇനി അധികം മുടക്കേണ്ടതായി വരുമെന്ന് സാരം.

ഇന്നോവ ക്രിസ്റ്റയുടെ വിലയിൽ എല്ലാ വേരിയന്റുകളിലും 39,000 രൂപ വർധനവ് ഉണ്ടായിട്ടുണ്ട്. ഇവിടെയും 1.75 ശതമാനം വർധനവാണ് പ്രതിഫലിപ്പിക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ നിർത്തലാക്കാൻ തീരുമാനിച്ചിട്ടും വില പരിഷ്ക്കാരം നൽകിയത് ആളുകളെ അത്ഭുതപ്പെടുത്തിയേക്കാം. ഇന്നോവ ഹൈക്രോസിന്റെ പവർട്രെയിനിനെ അടിസ്ഥാനമാക്കി വ്യത്യസ്തമായ വില വർധനവ് വ്യത്യസ്‌ത തരത്തിലാണ് നൽകിയിരിക്കുന്നത്.

Toyota Glanza Taisor Hyryder Fortuner Innova Prices Hiked

എംപിവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് (SHEV) വേരിയന്റുകൾക്ക് 54,000 രൂപ (1.75%) വില കൂടിയപ്പോൾ, പെട്രോൾ വേരിയന്റുകൾക്ക് 39,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. അതായത് 2 ശതമാനം അധികം മുടക്കേണ്ടതായി വരുമെന്ന് ചുരുക്കം. തെരഞ്ഞെടുത്ത വേരിയന്റുകളിൽ അർബൻ ക്രൂയിസർ ഹൈറൈഡറിന് 5,000 രൂപയുടെ നേരിയ വിലക്കയറ്റമാണ് നടപ്പിലാക്കിയിരിക്കുന്നത്. G, V ട്രിമ്മുകളിലെ നിയോ ഡ്രൈവ്, S, G ട്രിമ്മുകളിലെ സ്ട്രോംഗ് ഹൈബ്രിഡ് എന്നിവയ്ക്ക് 0.1 ശതമാനത്തിന്റെ നേരിയ നവീകരണമാണ് കമ്പനി നൽകിയിരിക്കുന്നത്.

ടൊയോട്ട ഗ്ലാൻസ V എഎംടി വേരിയന്റിന് 20,000 രൂപ വർധിച്ചിട്ടുണ്ട് കേട്ടോ. അതായത് 0.2 ശതമാനം വർധനവാണ് അധികമായി സംഭവിച്ചിരിക്കുന്നത്. അതേസമയം ടൊയോട്ട ടൈസർ ടർബോ വേരിയന്റുകൾക്ക് 22,000 രൂപയുടെ വില വർധനവ് ഉണ്ടായിട്ടുണ്ട്. അതായത് 2 ശതമാനമാണ് ഇനി വാങ്ങാനെത്തുന്നവർ അധികമായി മുടക്കേണ്ടി വരുന്നതെന്ന് സാരം. ഹൈലക്സിന് എല്ലാ വേരിയന്റുകളിലും 56,000 രൂപയാണ് കൂട്ടിയിരിക്കുന്നത്.

Toyota Glanza Taisor Hyryder Fortuner Innova Prices Hiked

ലാൻഡ് ക്രൂയിസർ 300 ZX വേരിയന്റിന് 2.16 ലക്ഷം രൂപയുടെ ഏറ്റവും ഉയർന്ന വില വർധനവാണ് ടൊയോട്ട നടപ്പിലാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ വില പരിഷ്ക്കരണം വർധിച്ചു വരുന്ന ഇൻപുട്ട് ചെലവുകളും വിപണി സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണെന്നാണ് നിഗമനം. മിക്ക മോഡലുകൾക്കും മിതമായ വർധനവ് കാണുമ്പോൾ ഫോർച്യൂണർ, ലാൻഡ് ക്രൂയിസർ 300 പോലുള്ള ഉയർന്ന നിലവാരമുള്ള എസ്‌യുവികളിൽ വലിയ രീതിയിൽ നടപ്പിലാക്കിയത് വിൽപ്പനയെ ബാധിക്കുമോയെന്നത് കണ്ടറിയണം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 6, 2026, 10:00 [IST]
English summary
Toyota glanza taisor hyryder fortuner innova prices hiked details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X