രണ്ടര വർഷത്തിൽ വാങ്ങിയത് അരലക്ഷം പേർ! തീപ്പൊരി ഹിറ്റായി 9.55 ലക്ഷത്തിന്റെ ടൊയോട്ട 7-സീറ്റർ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയും തമ്മിൽ ഒരുമിച്ചപ്പോൾ ഇന്ത്യൻ വിപണിക്ക് അതൊരു വിസ്മയക്കാഴ്ച്ചയായിരുന്നു. മാരുതിയുടെ ടോപ്പ് സെല്ലിംഗ് ബജറ്റ് മോഡലുകളെല്ലാം ടൊയോട്ടയുടെ ഉടുപ്പിച്ച് ഷോറൂമിലെത്തിയപ്പോൾ ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ് മാരുതി ബാഡ്‌ജിൽ വിപണിയിലെത്തി. അങ്ങനെ വമ്പൻ ഹിറ്റടിച്ച് ഈ കൂട്ടുകെട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സാധാരണക്കാരിലേക്ക് അടുക്കാൻ ടൊയോട്ടയെ സഹായിച്ച ഈ കൂട്ടുകൂടൽ വലിയ സാമ്പത്തിക ലാഭം തന്നെ ബ്രാൻഡിന് നേടിക്കൊടുത്തിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവിയായ മാരുതി എർട്ടിഗയെ അടിസ്ഥാനമായെത്തിയ ടൊയോട്ട റൂമിയോൺ ഇന്ന് സുപ്രധാനമായൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2023 ഓഗസ്റ്റ് 10- പുറത്തിറക്കിയ ടൊയോട്ടയുടെ സെവൻ സീറ്റർ ഇന്ത്യയിൽ അരലക്ഷം (50,000) യൂണിറ്റ് വിൽപ്പനയെന്ന് മാജിക് നമ്പരിലാണ് എത്തിനിൽക്കുന്നത്. ഒരു റീബാഡ്ജ് എംപിയായിട്ട് പോലും രണ്ടര വർഷത്തിനുള്ളിലാണ് ഈയൊരു സംഖ്യ സ്വന്തമാക്കിയിരിക്കുന്നത്.

toyota rumion

2026 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം റൂമിയോണിന്റെ 52,271 യൂണിറ്റുകളാണ് നിരത്തിലെത്തിയിരിക്കുന്നതെന്ന് ഓട്ടോകാർ ഇന്ത്യയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മൾട്ടി പർപ്പസ് വാഹനം 24,420 ആളുകളാണ് വാങ്ങിക്കൊണ്ട് പോയിരിക്കുന്നത്. വിപണിയിൽ എത്തിയതിന് ശേഷം ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന മൊത്ത വിൽപ്പനയാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

മാരുതി എർട്ടിഗ, ടൊയോട്ട ഇന്നോവ, കിയ കാരെൻസ്, മാരുതി XL6 എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ എംപിവിയായും ടൊയോട്ട റൂമിയോൺ മാറിയിട്ടുണ്ട്. അർബൻ ക്രൂയിസർ ഹൈറൈഡറിൽ ഉപയോഗിക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ കൂടിയുണ്ടായിരുന്നുവെങ്കിൽ വിൽപ്പന ഇനിയും ഉയരുമായിരുന്നുവെന്നതിൽ സംശയമൊന്നും വേണ്ട. E, S, G, V എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംപിവി വിപണനത്തിന് എത്തുന്നത്.

toyota rumion side

ഇവയ്ക്ക് 9.55 ലക്ഷം രൂപ മുതൽ 13.86 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന മാരുതിയുടെ പെട്രോൾ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ റൂമിയോൺ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. ഇതുകൂടാതെ ബൈ-ഫ്യുവൽ സിഎൻജി ഓപ്ഷനും എംപിവിയുടെ ഭാഗമാണ്. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ ടൊയോട്ട റൂമിയോണിന്റെ പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്.

toyota rumion display

ഒപ്പം പവർഔട്ട്പുട്ട് 87 bhp പവറിൽ 121 Nm ടോർക്ക് ആയി കുറയുകയും ചെയ്യുന്നുണ്ട്. ഇന്റീരിയർ നോക്കിയാലും ഒരു ഇന്ത്യൻ ഫാമിലിക്ക് വേണ്ട എല്ലാ പ്രായോഗിക വശങ്ങളും കുത്തിനിറച്ചാണ് ടൊയോട്ട റൂമിയോൺ വരുന്നത്. ഡ്യുവൽ-ടോൺ ക്യാബിൻ, സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, റിക്ലൈനബിൾ മൂന്നാം നിര സീറ്റുകൾ, പിൻവശത്തേക്ക് പ്രത്യേക എസി വെന്റുകൾ എന്നിവയുള്ള 7 സീറ്റർ ലേഔട്ടാണ് എംപിവി വാഗ്ദാനം ചെയ്യുന്നത്.

7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, വോയ്‌സ് അസിസ്റ്റന്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, ആർക്കാമിസ് ട്യൂൺ ചെയ്ത ഓഡിയോ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും റൂമിയോണിലുണ്ട്. 6 എയർബാഗുകൾ വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ്-സീറ്റ് മൗണ്ടുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ഉള്ളതിനാൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയൊന്നും വേണ്ട.

Article Published On: Wednesday, April 29, 2026, 14:23 [IST]
English summary
Toyota rumion 7 seater mpv sales crossed 50 000 units in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X