9.51 ലക്ഷത്തിൻ്റെ 7-സീറ്റർ എംപിവി നിർത്തലാക്കി ടൊയോട്ട, വാങ്ങാൻ കൊതിയുള്ളവർക്ക് പരിഹാരവുമുണ്ട്

മാരുതി സുസുക്കിയുടെ ചങ്ക് കൂട്ടുകാരനാണ് ടൊയോട്ട. ഇരുവരും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായി നിരവധി റീബാഡ്‌ജ് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. എത്തിയോസ് നിര വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയപ്പോൾ സാധാരണക്കാരിൽ നിന്നും അകന്ന ജാപ്പനീസ് ബ്രാൻഡിൻ്റെ മാസ്റ്റർപ്ലാനായിരുന്നു മാരുതിയുമായുള്ള പങ്കാളിത്തം. കുറഞ്ഞ വിലയിൽ കാറുകൾ പുറത്തിറക്കാൻ ഇത്രയും നല്ലൊരു മാർഗമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞതും ഇതിലൂടെയായിരുന്നു. വാഹനങ്ങൾ ബാഡ്‌ജ് മാറ്റി പുറത്തിറക്കാനുള്ള കരാർ പക്ഷേ ടൊയോട്ട നല്ലതുപോലെ മുതലാക്കിയെന്ന് വിൽപ്പന കണക്കുകളും പറയുന്നുണ്ട്. ബലേനോ ഗ്ലാൻസയായും എർട്ടിഗ റൂമിയോണായും മാറിയപ്പോൾ ടൊയോട്ട ആരാധകർക്കും ആവേശമായി.

ഇന്നോവ വാങ്ങാൻ ഷോറൂമിലെത്തി വില കേട്ട് നിരാശരായ പലരും റൂമിയോൺ എന്ന ബജറ്റ് 7-സീറ്റർ ധൈര്യത്തോടെ ബുക്ക് ചെയ്‌തത്. നല്ലൊരു 7 സീറ്റർ എംപിവിയും തേടി ഷോറൂമിലെത്തുന്നവരെ നിരാശയോടെ മടക്കി അയക്കാതിരിക്കാൻ ടൊയോട്ട ഷോറൂമിൽ കരുതിവെച്ച ആയുധമായിരുന്നു റൂമിയോൺ എന്ന റീബാഡ്‌ജ്‌ഡ് എംപിവി. എന്നാൽ ഇനിയീ മോഡൽ വാങ്ങാൻ ചെല്ലുന്നവരെ കാത്ത് ഞെട്ടിക്കുന്നൊരു വാർത്തയും ഇരിപ്പുണ്ട്.

Toyota Rumion MPV Base Variant Discontinued

പുതിയ മോഡൽ ഇയർ വർഷത്തിൻ്റെ ഭാഗമായി ടൊയോട്ട റൂമിയോണിൻ്റെ ബേസ് മോഡൽ നിർത്തലാക്കിയിരിക്കുകയാണ്. ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോർച്യൂണർ എന്നിവയുടെ വില വർധനവിന് പുറമെയാണ് റൂമിയോണിൻ്റെ നിരയിലും കമ്പനി ഇത്തരത്തിലൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. 9.51 ലക്ഷം രൂപ വിലയുണ്ടായിരുന്ന എൻട്രി ലെവൽ റൂമിയോൺ E മാനുവൽ വേരിയൻ്റിൻ്റെ പടിയിറക്കം എന്തായാലും നിരാശാജകമാണ്.

ഇതോടെ മോഡലിൻ്റെ പ്രാരംഭ വില വർധിപ്പിക്കാനും കമ്പനിക്കായി. ടൊയോട്ട റൂമിയോൺ വില ശ്രേണി ഇപ്പോൾ 10.44 ലക്ഷം രൂപയിൽ ആരംഭിക്കുന്നത്. അതേസമയം ടോപ്പ് വേരിയൻ്റിന് 13.62 ലക്ഷവും എക്സ്ഷോറൂം വില നൽകേണ്ടി വരും. വിലക്കയറ്റം സംഭവിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ എംപിവിയുടെ വിലയിൽ മാറ്റമുണ്ടാവുമെന്ന സൂചന ലഭിച്ചിട്ടുണ്ട്. ബേസ് മോഡൽ നിർത്തലാക്കിയെങ്കിലും 7-സീറ്ററിന് മറ്റ് പരിഷ്ക്കാരങ്ങളൊന്നും ടൊയോട്ട നടപ്പിലാക്കിയിട്ടില്ല.

Toyota Rumion MPV Base Variant Discontinued

മാരുതി എർട്ടിഗയിലുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ടൊയോട്ടയുടെ റീബാഡ്‌ജ് പതിപ്പിനും തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന എംപിവിക്ക് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. റൂമിയോൺ മാനുവല്‍ ലിറ്ററിന് 20.11 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്.

സിഎൻജി ഓപ്ഷനുള്ളതിനാൽ അധിക മൈലേജ് ആഗ്രഹിക്കുന്നവർ അതിലേക്ക് പോവാം. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ ഓടുമ്പോൾ ടൊയോട്ട റൂമിയോണിന് 87 bhp പവറിൽ 121 Nm ടോർക്ക് ആണ് നൽകാനാവുക. പെർഫോമൻസ് കണക്കുകൾ കുറയുന്നുണ്ടെങ്കിലും കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ ഇന്ധനക്ഷമത വരെ നൽകാൻ ഈ 7-സീറ്റർ വാഹനത്തിനാവുന്നുണ്ടെന്നത് വലിയ നേട്ടമാണ്. യഥാർഥ സാഹചര്യങ്ങളിൽ കുറഞ്ഞത് 20 കിലോമീറ്റർ എങ്കിലും ഉറപ്പായും മൈലേജ് കിട്ടിയാലും സംഭവം ലാഭമാണ്.

Toyota Rumion MPV Base Variant Discontinued

ഡിസൈനിലേക്ക് നോക്കിയാൽ ക്രിസ്റ്റയെ ഓര്‍മപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകള്‍, ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, പുതുക്കിയ ബമ്പര്‍ എന്നിവയെല്ലാമാണ് റൂമിയോണിനെ ഗ്ലാമറാക്കുന്നത്. 7.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് കപ്പ് ഹോള്‍ഡറുകള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, റിയര്‍ എസി വെൻ്റുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം ഇൻ്റീരിയറിലുണ്ട്.

സേഫ്റ്റിയിലും തരക്കേടില്ലാത്ത രീതിയിലാണ് ടൊയോട്ട റൂമിയോൺ വിപണനത്തിന് എത്തുന്നത്. സ്റ്റാൻഡേർഡായി 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം,ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ്-സീറ്റ് മൗണ്ടുകൾ എന്നിവയെല്ലാം എംപിവിയിലുണ്ട്. ടൊയോട്ട 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയും ഒരുക്കിയിട്ടുണ്ട്. ഇതുപോരാത്തവർക്ക് 5 വർഷം അല്ലെങ്കിൽ 2,20,000 കിലോമീറ്റർ വരെ എക്സ്റ്റൻഡഡ് വാറണ്ടിയും ചെറിയ പൈസയ്ക്ക് വാങ്ങാനാവുന്നതാണ്.

More from DriveSpark

Article Published On: Sunday, January 11, 2026, 8:00 [IST]
English summary
Toyota rumion mpv base variant discontinued price now starts from rs 10 44 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X