ക്രിസ്റ്റയും ഹൈക്രോസും മുന്നിൽ, പിന്നാലെ മാരുതിയുടെ റീബാഡ്‌ജ് കാറുകളും; ഏപ്രിലിൽ ടൊയോട്ടയ്ക്ക് നേട്ടം

ഇന്ത്യക്കാർക്ക് എല്ലാം ഒരുപോലെ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട (Toyota). ഇത്തരത്തിൽ ഒരു സൽപ്പേര് മറ്റൊരു കമ്പനിക്കും ഇതുവരെ നേടാനായിട്ടില്ലെന്നതാണ് സത്യം. വണ്ടി വാങ്ങിക്കൊണ്ട് പോവുമ്പോഴുള്ള സ്നേഹം അതുകഴിഞ്ഞാൽ കിട്ടില്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ല? എന്നാൽ ടൊയോട്ടയുടെ കാര്യത്തിൽ ഇവിടെ നേരെ വിപരീതമായിരിക്കും. സെയിൽസിലായാലും സർവീസിലായാലും ആരും ഈ ജാപ്പനീസ് ബ്രാൻഡിനെ കുറ്റംപറഞ്ഞുകേട്ടിട്ടുണ്ടാവില്ല. ക്വാളിസ് മുതൽ തുടങ്ങിയ സ്നേഹം മാരുതിയുടെ കാറുകൾ റീബാഡ്‌ജ് ചെയ്‌ത് പുറത്തിറക്കിയപ്പോഴും കിട്ടിയതിന് കാരണം ഇതെല്ലാമാണ്. ഇപ്പോൾ ഓരോമാസവും വിൽപ്പനയിൽ നേട്ടമുണ്ടാക്കി കുതിക്കുകയാണ് ആശാൻമാർ.

2026 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) മൊത്തം വിൽപ്പനയിൽ 17 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുകളിൽ പറഞ്ഞ വിൽപ്പന കണക്കിൽ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടുന്നതാണ്. 2026 ഏപ്രിലിൽ മൊത്തം 32,086 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ രേഖപ്പെടുത്തിയ 27,329 യൂണിറ്റുകളെ അപേക്ഷിച്ചാണ് വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

Toyota Sold 32 000 Cars In April 2026

ഈ വളർച്ചയുടെ പ്രധാന കാരണം ആഭ്യന്തര വിപണിയിലെ വിൽപ്പന തന്നെയാണ്. ഈ മാസം 30,159 യൂണിറ്റുകളാണ് കമ്പനി ഡീലർഷിപ്പുകളിലേക്ക് അയച്ചത്. 2025 ഏപ്രിലിൽ ആഭ്യന്തരമായി വിറ്റ 24,833 യൂണിറ്റുകളെ അപേക്ഷിച്ച് 21 ശതമാനം വാർഷിക വളർച്ചയാണ് ഇവിടെ നേടിയെടുക്കാനായത്. അതേസമയം കഴിഞ്ഞ മാസം 1,927 യൂണിറ്റുകളാണ് വിദേശ വിപണികളിലേക്ക് കയറ്റിയയച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,496 യൂണിറ്റുകളിൽ നിന്ന് 23 ശതമാനം കുറവ് കയറ്റുമതി വിപണിയിൽ സംഭവിച്ചിട്ടുണ്ട്.

വിദേശ വിപണികളിൽ ചെറിയ നഷ്ടം സംഭവിച്ചുവെങ്കിലും ആഭ്യന്തര വിപണിയിൽ നേട്ടമുണ്ടാക്കിയതോടെയാണ് മൊത്ത വിൽപ്പനയിൽ വലിയ വർധനവ് കൈവരിക്കാൻ സാധിച്ചത്. 2026 കലണ്ടർ വർഷത്തിലെ ആദ്യ നാല് മാസങ്ങളിലെ മൊത്തം വിൽപ്പന 1,37,194 യൂണിറ്റുകളായി ഉയർന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,15,157 യൂണിറ്റുകളിൽ നിന്ന് 19 ശതമാനം കൂടുതലാണിത്. അങ്ങനെ ഇതുവരെയുള്ള വർഷത്തെ പ്രാദേശിക വിൽപ്പന 1,26,651 യൂണിറ്റിലെത്തി.

Toyota Sold 32 000 Cars In April 2026

ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ 2026 ഏപ്രിലിലെ മറ്റൊരു നേട്ടമായിരുന്നു ഇന്നോവ ഹൈക്രോസ് 2 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നത്. 2022 നവംബറിൽ വിൽപ്പനയ്‌ക്കെത്തിയ പ്രീമിയം എംപിവി മൂന്ന് വർഷത്തിനുള്ളിലാണ് ഈ മാജിക് നമ്പറിൽ എത്തിയിരിക്കുന്നത്. ഉയർന്ന വിലയുണ്ടായിട്ട് പോലും ആളുകൾ ഇത്തരത്തിൽ വാങ്ങുന്നത് പല കമ്പനികളും അസൂയയോടെയാണ് നോക്കിക്കാണുന്നത്. ഹൈബ്രിഡ് കാറുകളോട് ഇന്ത്യക്കാർക്ക് വർധിച്ചുവരുന്ന സ്നേഹവും ഇതുകാണിച്ചുതരുന്നുണ്ട്.

ഇന്നോവ ഡീസൽ എഞ്ചിനോട് പൂർണമായും ഗുഡ്ബൈ പറഞ്ഞ് സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് ചേക്കേറുമ്പോൾ വലിയ വിജയം ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതിയിരുന്നുവെങ്കിലും അത്തരം ആശങ്കകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്നോവ ഹൈക്രോസ് മാജിക് കാണിക്കുന്നത്. 2.0 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മോഡലിന് തുടിപ്പേകാൻ എത്തിയത്.

Toyota Sold 32 000 Cars In April 2026

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 173 bhp കരുത്തിൽ പരമവധി 209 Nm ടോർക്ക് നൽകുമ്പോൾ മറുവശത്ത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിൻ 184 bhp പവറിൽ 188 Nm ടോർക്ക് വരെയാണ് നൽകിയിരുന്നത്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസിൽ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. 7-സീറ്റർ, 8- സീറ്റർ കോൺഫിഗറേഷനുകളിലും എംപിവി ലഭ്യമാണ്.

ഇതുകൂടാതെ മാരുതി എർട്ടിഗയെ അടിസ്ഥാനമായെത്തിയ ടൊയോട്ട റൂമിയോൺ 50,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് താണ്ടിയതും കഴിഞ്ഞ മാസമായിരുന്നു. രു റീബാഡ്ജ് എംപിയായിട്ട് പോലും രണ്ടര വർഷത്തിനുള്ളിലാണ് ഈയൊരു സംഖ്യ മറികടന്നിരിക്കുന്നത്. 2026 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം റൂമിയോണിന്റെ 52,271 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. എന്തായാലും മൊത്തത്തിൽ പോസിറ്റീവ് ഫലങ്ങളുമായി ടൊയോട്ട കുതിക്കുകയാണിപ്പോൾ.

Article Published On: Saturday, May 2, 2026, 12:10 [IST]
English summary
Toyota sold 32000 cars in april 2026 innova crysta and innova hycross on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X