വണ്ടിയിറക്കില്ലെന്ന് പറഞ്ഞവരെ വിളിച്ചേ... ഇലക്‌ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് ഇബെല്ല (Toyota Urban Cruiser eBella) എന്നൊരു സുന്ദരിയുമായി കടന്നുവന്നിരിക്കുകയാണ് നമ്മുടെ ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട. മാരുതി സുസുക്കിയുമായുളള പങ്കാളിത്തത്തിന്റെ ഭാഗമായുള്ള ഒരു റീബാഡ്‌ജ് മോഡലാണെങ്കിലും കമ്പനിയുടെ ആദ്യ വൈദ്യുത കാർ എന്ന നിലയിൽ അർബൻ ക്രൂയിസർ ഇബെല്ലയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാർ പുറത്തിറങ്ങില്ലെന്ന കൊടൂര വാർത്തകളെല്ലാം പുറത്തുവന്നതിന് പിന്നാലെയാണ് മോഡലിനായുള്ള വില പ്രഖ്യാപിച്ച് അഭ്യൂഹങ്ങളെല്ലാം കമ്പനി കാറ്റിൽപ്പറത്തിയിരിക്കുന്നത്. മാരുതി ഇവിറ്റാര വേണ്ടവിധത്തിൽ ക്ലിക്കാവാതെ പോയതിനാൽ ഇബെല്ല വിപണിയിലെത്തിക്കാനുള്ള നീക്കം ബ്രാൻഡ് അവസാനിപ്പിക്കുന്നുവെന്നതായിരുന്നു വാർത്ത.

ടൊയോട്ട ഇബെല്ല ബുക്ക് ചെയ്‌ത് കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ ഡീലർമാരോട് ടൊയോട്ട ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ബുക്കിംഗ് തുകയും പലിശയും ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ ടൊയോട്ട ഡീലർമാരോട് ആവശ്യപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, സർവീസിംഗ് സജ്ജീകരണം, വിൽപ്പന തയ്യാറെടുപ്പുകൾ എന്നിവയ്ക്കായി നടത്തിയ നിക്ഷേപങ്ങൾക്ക് ഡീലർമാർക്ക് നഷ്ടപരിഹാരം നൽകാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Toyota Urban Cruiser eBella Electric SUV Price Announced

എന്തായാലും ഇത്തരം വാർത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് അർബൻ ക്രൂയിസർ ഇബെല്ലയുടെ വില പ്രഖ്യാപനവും എത്തിയിരിക്കുന്നത്. ഗ്രേഡ് E3 എന്നറിയപ്പെടുന്ന സിംഗിൾ വേരിയന്റിന്റെ വിലയാണ് നിലവിൽ ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്. 23.60 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

രൂപത്തിലേക്ക് നോക്കിയാൽ ആദ്യ കാഴ്ച്ചയിൽ കാണാൻ മാരുതിയുടെ ഇവിക്ക് സമാനമാണെന്ന് തോന്നിയേക്കാം. എന്നാൽ ഡിസൈനിൽ അല്ലറചില്ലറ മാറ്റങ്ങളോടെയാണ് ടൊയോട്ട ഇബെല്ല അരങ്ങുവാഴാനെത്തുന്നത്. ഇബെല്ലക്ക് ടൊയോട്ടയുടെ 'ഹാമർഹെഡ്' ഫ്രണ്ട് ഡിസൈൻ ശൈലിയാണ് നൽകിയിരിക്കുന്നത്. എയർ വെൻ്റുകൾ ഉൾക്കൊള്ളുന്ന ഫ്രണ്ട് ബമ്പറും ഇവി കാറുകൾക്ക് അനുയോജ്യമായ ക്ലോസ്‌ഡ് ഗ്രില്ലും ഇബെല്ലയെ വ്യത്യസ്തമാക്കുന്നു.

Toyota Urban Cruiser eBella Electric SUV Price Announced

ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ മാരുതി ഇവിറ്റാരയിൽ നിന്നും വ്യത്യസ്‌തമായ രൂപം ആവാഹിക്കാനും കഴിഞ്ഞിട്ടുണ്ട്. അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളും നാല് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. ആദ്യത്തേതിൽ കഫേ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിംഗ് ഗ്രേ, സ്പോർട്ടിൻ റെഡ്, എന്റൈസിംഗ് സിൽവർ എന്നിവ ഉൾപ്പെടുന്നു.

അർബൻ ക്രൂയിസർ ഇബെല്ലയിലെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ കഫേ വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പോർട്ടിൻ റെഡ്, എന്റൈസിംഗ് സിൽവർ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. ഇനി അകത്തളത്തിലേക്ക് കയറിയാൽ ഇവിറ്റാരയ്ക്ക് സമാനമാണ് ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവിയിലെ ക്രമീകരണങ്ങളും. 10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12-കളർ ആംബിയന്റ് ലൈറ്റിംഗ്, JBL സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകളെല്ലാം കാറിലുണ്ട്.

Toyota Urban Cruiser eBella Electric SUV Price Announced

സുരക്ഷാ സവിശേഷതകളിലേക്ക് വന്നാൽ ടൊയോട്ട ഇബെല്ലയുടെ എല്ലാ വേരിയന്റുകളിലും 7 എയർബാഗുകളും നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും സ്റ്റാൻഡേർഡാണ്. ഇതോടൊപ്പം 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അക്കൗസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) തുടങ്ങിയ ലഭ്യമായ മറ്റ് ഫീച്ചറുകളും ജാപ്പനീസ് ബ്രാൻഡിന്റെ ഇലക്ട്രിക് എസ്‌യുവിയുടെ ഭാഗമാണ്.

ഇവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ ലെയ്ൻ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉള്ള ലെവൽ 2 ADAS സ്യൂട്ടും കൂട്ടിച്ചേർത്തിട്ടുണ്ടേ. 500-ലധികം സർവീസ് ടച്ച് പോയിൻ്റുകൾ, 8 വർഷത്തെ ബാറ്ററി വാറണ്ടി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) റെൻ്റൽ പ്രോഗ്രാം എന്നിവയും കൂടിയാവുമ്പോൾ കണ്ണുംപൂട്ടി വാങ്ങിക്കാനാവും. അർബൻ ക്രൂസർ ഇബെല്ല 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്.

വില പ്രഖ്യാപിച്ചിരിക്കുന്ന ഗ്രേഡ് E വേരിയന്റിന് 61 kWh പായ്ക്കാണ് നൽകിയിരിക്കുന്നത്. ഇതിന് ഫുൾ ചാർജിൽ ARAI റേഞ്ച് 543 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നും ടൊയോട്ട അറിയിട്ടിച്ചിട്ടുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 174 bhp കരുത്തിൽ പരമാവധി 193 Nm ടോർക്കാണ് അർബൻ ക്രൂയിസർ ഇബെല്ലയുടെ ഈ വേരിയന്റിന് നൽകാനാവുന്നത്. 49 kWh പായ്ക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 440 കിലോമീറ്ററാണ്. ഇവയുടെ വില പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

Article Published On: Friday, May 29, 2026, 13:13 [IST]
English summary
Toyota urban cruiser ebella electric suv price announced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X