543 KM റേഞ്ചുള്ള 'ഇബെല്ല' ഇഷ്‌ടായോ? മാരുതി പണിയുന്ന ടൊയോട്ടയുടെ ഇലക്‌ട്രിക് എസ്‌യുവി വന്നേ

ഇന്ത്യക്കായുള്ള ആദ്യ ഇലക്‌ട്രിക് കാറുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട (Toyota). അർബൻ ക്രൂയിസർ ഇബെല്ല എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ പലർക്കും മുമ്പ് കണ്ട് പരിചയം ഉണ്ടെങ്കിലും തെറ്റുപറയാനാവില്ല. കാരണം ഇത് മാരുതി സുസുക്കി ഇ വിറ്റാരയുടെ റീബാഡ്‌ജ് പതിപ്പാണ്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് VF6 എന്നീ വമ്പൻമാരുമായി പോരാടാൻ എത്തുമ്പോൾ ടൊയോട്ടയുടേതായ മുദ്രകളും പതിപ്പിച്ചുകൊണ്ടാണ് ഇബെല്ലയുടെ വരവ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും അല്ലറചില്ലറ മാറ്റങ്ങൾ ബ്രാൻഡ് വരുത്തിയിട്ടുണ്ടെന്ന് ചുരുക്കം.

സ്ലീക്ക്, സെഗ്‌മെൻ്റഡ് എൽഇഡി ഡിആർഎൽ, ത്രികോണാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ എന്നിവയിലൂടെ യുണീക് സ്റ്റൈൽ കൈവരിക്കാൻ അർബൻ ക്രൂയിസർ ഇബെല്ലയ്ക്ക് സാധിച്ചിട്ടുണ്ട്. ലംബമായുള്ള രണ്ട് എയർ വെൻ്റുകളുള്ള ഫ്രണ്ട് ബമ്പറും വ്യത്യസ്‌തമായി തോന്നുന്നുണ്ട്. വാഹനത്തിന് ചുറ്റിനും ഉദാരമായ ബോഡി ക്ലാഡിംഗ് കൊടുത്തിരിക്കുന്നത് അൽപം പരുക്കൻ ശൈലിയാണ് സമ്മാനിക്കുന്നത്. മാരുതി ഇവിയെപ്പോലെ പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിനുള്ളിലാണ് കൊടുത്തിരിക്കുന്നത്.

Toyota Urban Cruiser Ebella Electric SUV Unveiled

ടെയിൽലൈറ്റുകൾക്കും സെഗ്‌മെൻ്റഡ് ഇഫക്റ്റ് ലഭിക്കുന്നത് മനോഹരമായിട്ടുണ്ട്. അഞ്ച് മോണോടോൺ കളർ ഓപ്ഷനുകളും നാല് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളും ലഭ്യമാണ്. ആദ്യത്തേതിൽ കഫേ വൈറ്റ്, ബ്ലൂയിഷ് ബ്ലാക്ക്, ഗെയിമിംഗ് ഗ്രേ, സ്പോർട്ടിൻ റെഡ്, എന്റൈസിംഗ് സിൽവർ എന്നിവ ഉൾപ്പെടുന്നു. അർബൻ ക്രൂയിസർ ഇബെല്ലയിലെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ കഫേ വൈറ്റ്, ലാൻഡ് ബ്രീസ് ഗ്രീൻ, സ്പോർട്ടിൻ റെഡ്, എന്റൈസിംഗ് സിൽവർ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും പ്രീമിയം ടച്ചോടെയാണ് വരുന്നത്. ടൊയോട്ടയുടെ മറ്റ് റീബാഡ്‌ജ് മാരുതി കാറുകളെ പോലെ വലിയ മാറ്റങ്ങളൊന്നും ഡിസൈനിൽ കാണാനാവില്ല. ചുരുക്കിപ്പറഞ്ഞാൽ അർബൻ ക്രൂയിസർ ഇവിയുടെ ക്യാബിൻ ഇ വിറ്റാരയുടേതിന് സമാനമാണ്. 10.1 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 12-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ജെബിഎൽ സൗണ്ട് സിസ്റ്റം എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇവിയിലുള്ളത്.

Toyota Urban Cruiser Ebella Electric SUV Unveiled

നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും എല്ലാ വേരിയൻ്റുകളിലും 7 എയർബാഗുകളും സ്റ്റാൻഡേർഡാണ്. അതിനാൽ സേഫ്റ്റിയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ടവേണ്ട. ഇതോടൊപ്പം 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അക്കൗസ്റ്റിക് വെഹിക്കിൾ അലേർട്ട് സിസ്റ്റം (AVAS) തുടങ്ങിയ ലഭ്യമായ മറ്റ് ഫീച്ചറുകളും ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ലയിലുണ്ട്.

ടോപ്പ്-സ്പെക്ക് അർബൻ ക്രൂയിസർ ഇവിയിൽ ലെയ്ൻ കീപ്പ് അസിസ്റ്റും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉള്ള ലെവൽ 2 ADAS സ്യൂട്ട് ഉണ്ടെന്നും ടൊയോട്ട പറയുന്നു. 500-ലധികം സർവീസ് ടച്ച് പോയിൻ്റുകൾ, 8 വർഷത്തെ ബാറ്ററി വാറണ്ടി, ബാറ്ററി-ആസ്-എ-സർവീസ് (BaaS) റെൻ്റൽ പ്രോഗ്രാം എന്നിവയും കൂടിയാവുമ്പോൾ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം എല്ലാത്തരം ആളുകളേയും ആകർഷിക്കുമെന്നതിൽ സംശയമൊന്നും വേണ്ട.

Toyota Urban Cruiser Ebella Electric SUV Unveiled

മൊത്തത്തിലുള്ള വലിപ്പത്തിൻ്റെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് എസ്‌യുവിക്ക് 4,285 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,640 മില്ലീമീറ്റർ ഉയരവുമുണ്ടാവും. അതേസമയം 2,700 മില്ലീമീറ്റർ വീൽബേസാണ് ടൊയോട്ട അർബൻ ക്രൂസിയർ ഇവിയിൽ ഒരുക്കിയിരിക്കുന്നത്. പുതിയ ടൊയോട്ട ഇവിയിൽ സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 49 kWh, 61kWh എന്നിങ്ങനെ രണ്ട് LFP ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കൊടുത്തിരിക്കുന്നത്.

ഇതിൽ ആദ്യത്തെ ചെറിയ യൂണിറ്റ് 142 bhp കരുത്തിൽ പരമാവധി 189 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ വലിയ ബാറ്ററി വകഭേദങ്ങൾ 172 bhp പവറിൽ 189 Nm ടോർക്കാണ് നൽകുക. ഒറ്റ ചാർജിൽ 543 കിലോമീറ്റർ ദൂരം വരെ ഇബെല്ല ഇവിക്ക് സഞ്ചരിക്കാൻ കഴിയുമെന്നാണ് കാർ നിർമ്മാതാവ് അവകാശപ്പെടുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല വാങ്ങാൻ താത്പര്യമുള്ളവർക്ക് 25,000 രൂപ ടോക്കൺ തുക നൽകി ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

More from DriveSpark

Article Published On: Tuesday, January 20, 2026, 11:43 [IST]
English summary
Toyota urban cruiser ebella electric suv unveiled in india bookings started
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X