മാരുതിയുടെ കൂട്ടുകൂടിയിട്ടും കരുണയില്ലാതെ പോയല്ലോ, ടൊയോട്ടയുടെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിക്ക് വില കൂട്ടി

ക്വാളിസ് മുതൽ ഇങ്ങോട്ട് ടൊയോട്ട പുറത്തിറക്കിയ ഓരോ മോഡലുകളേയും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് നമ്മൾ ഇന്ത്യക്കാർ. ഇടയ്ക്ക് ചെറുകാർ വിപണിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങിയെങ്കിലും മാരുതിയുമായുള്ള സഹകരണത്തോടെ ചെറിയ വിലയ്ക്ക് റീബാഡ്‌ജ് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ കമ്പനി തയാറിയിരുന്നു. തുടക്കത്തിൽ ആരാധകർക്കിടയിൽ ചെറിയ കല്ലുകടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ടൊയോട്ടയുടെ ഐഡിയ കണ്ട് പലരും വണ്ടറടിക്കുകയുണ്ടായി. ആ ബാഡ്‌ജിന് ഇവിടെ എത്രത്തോളം വിലയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വിൽപ്പന കണക്കുകളിലെ നേട്ടങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളും തമ്മിൽ കൈകോർത്തപ്പോൾ പിറവിയെടുത്ത മിഡ്-സൈസ് എസ്‌യുവിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ.

മാരുതി സുസുക്കിയുമായുള്ള ബന്ധത്തിൽ പിറന്ന അർബൻ ക്രൂയിസർ ഹൈറൈഡറാണ് ഇപ്പോൾ ടൊയോട്ടയ്ക്ക് ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്നത്. ആളുകളെല്ലാം ഇവൻ്റെ മിടുക്ക് തിരിച്ചറിഞ്ഞ് ഒപ്പം കൂടിയിട്ടുള്ളത് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്നൊരു വാർത്തയാണ് ഇപ്പോൾ കമ്പനിയിൽ നിന്നും പുറത്തുവരുന്നത്.

Toyota Urban Cruiser Hyryder Prices Increased

എന്താണന്നല്ലേ, ഫെബ്രുവരി മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് നടപ്പിലാക്കിയതിൻ്റെ ഭാഗമായി ഹൈറൈഡർ എസ്‌യുവിയുടെ വിലയിലും മാറ്റമുണ്ടായതായി അറിയിച്ചിരിക്കുകയാണ് ടൊയോട്ട. അതും നിസാരമായിട്ടല്ല ബ്രാൻഡ് വിലക്കയറ്റം പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത് എന്നത് ബുക്ക് ചെയ്‌തവർക്കും ബുക്ക് ചെയ്യാനിരുന്നവർക്കും നിരാശ സമ്മാനിക്കും. വേരിയന്റിനെയും പവർട്രെയിൻ ഓപ്ഷനെയും ആശ്രയിച്ച് എസ്‌യുവിക്ക് ഇപ്പോൾ 42,700 രൂപ വരെ വില വർധനവാണുണ്ടായിര്കകുന്നത്.

നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ള E, S, G മാനുവൽ വേരിയന്റുകളിലാണ് ഏറ്റവും ചെറിയ പരിഷ്ക്കരണം വരുത്തിയിരിക്കുന്നത്. അതായത് ഇവയ്ക്ക് 4,700 രൂപയുടെ ചെറിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ചുരുക്കം. ഹൈറൈഡർ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലുകളാണിവ. സാധാരണ ബേസ് വേരിയൻ്റുകളെ ഒഴിവാക്കിയാണ് പല കമ്പനികളും വില വർധിപ്പിക്കുന്നത് എങ്കിലും ടൊയോട്ട കരുണയില്ലാതെ എല്ലാത്തിനും വില വർധിപ്പിക്കുകയായിരുന്നു.

Toyota Urban Cruiser Hyryder Prices Increased

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ ലഭ്യമായ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ G (O), V വേരിയൻ്റുകൾക്ക് ഇപ്പോൾ 31,100 രൂപ വരെയുടെ വിലക്കയറ്റവും പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ഓൾ-വീൽ-ഡ്രൈവ് വേരിയൻ്റിന് 39,100 രൂപ വരെ കുത്തനെ വർധനവ് രേഖപ്പെടുത്തുന്നു. മിഡ്-സൈസ് എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് V വകഭേദത്തിനാണ് ഏറ്റവും ഉയർന്ന വില വർധനവുണ്ടായിരിക്കുന്നത്.

ഈ മോഡലുകൾക്ക് 42,700 രൂപ വരെ വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിഷ്ക്കരണത്തെത്തുടർന്ന് ടൊയോട്ട ഹൈറൈഡറിൻ്റെ ഏറ്റവും പുതിയ എക്സ്ഷോറൂം വില ഇപ്പോൾ 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് 20.19 ലക്ഷം രൂപ വരെ എത്തി നിൽക്കുകയാണ്. പെട്രോൾ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക്, സിഎൻജി, എഡബ്ല്യുഡി, സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളുമായിട്ടാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്.

Toyota Urban Cruiser Hyryder Prices Increased

മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. രണ്ടാമത്തേത് ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് വികസിപ്പിക്കാനാവുക.

27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. ഇനി മൂന്നാമത്തെ സിഎൻജി പതിപ്പിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്. സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജാണ് നൽകാനാവുക.

More from DriveSpark

Article Published On: Saturday, February 7, 2026, 9:12 [IST]
English summary
Toyota urban cruiser hyryder prices increased now price starts from rs 10 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X