7.21 ലക്ഷത്തിന് ബൈക്കിന്റെ മൈലേജ് തരുന്ന ടൊയോട്ട എസ്‌യുവി ഞെട്ടിച്ചു, കഴിഞ്ഞ മാസം വാങ്ങിപ്പോയത് 2,550 പേർ

മാരുതി സുസുക്കിയുടെ കൈപിടിച്ച് ബജറ്റ് കാർ വിഭാഗത്തിലേക്ക് എളുപ്പത്തിൽ കടന്നുവന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ബലേനോ ഗ്ലാൻസയായും എർട്ടിഗ റൂമിയോണായും ഫ്രോങ്ക്സ് ടൈസറായും വിപണിയിലെത്തിയപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇന്ത്യക്കാർ. ഇതോടെ ആഭ്യന്തര വിപണിയിലെ കച്ചോടത്തിൽ മൊത്തത്തിൽ നേട്ടമുണ്ടാക്കുവാനും ബ്രാൻഡിനായി. 2026 ഏപ്രിലിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ മൊത്തം ആഭ്യന്തര വിൽപ്പന 30,159 യൂണിറ്റുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അർബൻ ക്രൂയിസർ ഹൈറൈഡറും ഇന്നോവ സീരീസുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായതെങ്കിലും റീബാഡ്‌ജ് പതിപ്പായ ടൈസറും നേട്ടമുണ്ടാക്കിയാണ് പോയമാസം അവസാനിപ്പിച്ചത്.

കഴിഞ്ഞ മാസം അതായത് 2026 ഏപ്രിലിൽ ടൊയോട്ടയുടെ സബ്-4 മീറ്റർ എസ്‌യുവിയുടെ 2,550 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2025 ഏപ്രിലിൽ വിറ്റഴിച്ച 2,421 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 5.33 ശതമാനത്തിന്റെ വർധനവ് അർബൻ ക്രൂയിസർ ടൈസറിന് നേടിയെടുക്കാനായിട്ടുണ്ട്. അതേസമയം 2026 മാർച്ചിലെ 28,15 യൂണിറ്റുകളെ അപേക്ഷിച്ച് 9.41 ശതമാനത്തിന്റെ കുറവും വിൽപ്പനയിലുണ്ടായിട്ടുണ്ട്.

Toyota Urban Cruiser Taisor Sales Increased

സെഗ്മെൻ്റിലെ മറ്റ് ചില ഒറിജിനൽ കാറുകൾ നേടുന്നതിനേക്കാൾ കച്ചോടമാണ് ടൈസറിന് സ്വന്തമാക്കാനാവുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്‌ത വേരിയന്റുകളിൽ വിപണിയിലെത്തുന്ന മോഡലിന് 7.25 ലക്ഷം രൂപ മുതൽ 12.63 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഡിസൈനിലേക്ക് വന്നാൽ അർബൻ ക്രൂയിസർ ടൈസറിൻ്റെ അടിസ്ഥാന രൂപം ഫ്രോങ്ക്സിന് സമാനമാണെന്ന് കാണാനാവും.

എങ്കിലും ടൊയോട്ടയുടെ സ്റ്റൈലിനനുസരിച്ച് ചില മാറ്റങ്ങൾ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ പുതിയതും ബോൾഡുമായ ഹണികോമ്പ് ഗ്രിൽ, അതിന് മധ്യഭാഗത്ത് ടൊയോട്ട ലോഗോ, പുതിയ ഡ്യുവൽ എൽഇഡി ഡിആർഎൽ, ബൂട്ടിൽ എൽഇഡി ടെയിൽലൈറ്റുകൾ, റീസ്റ്റൈൽ ചെയ്ത അലോയ് വീലുകൾ എന്നിവയാണ് അർബൻ ക്രൂയിസർ ഹൈറൈഡറിനെ മാരുതി കാറിൽ നിന്നും വേറിട്ടുനിർത്തുന്നത്.

Toyota Urban Cruiser Taisor Sales Increased

എക്സ്റ്റീരിയറിലേത് പോലെ കാര്യമായ മാറ്റങ്ങളൊന്നുംടൊയോട്ട ടൈസറിന് ലഭിക്കുന്നില്ലെങ്കിലും കാലത്തിനൊത്ത രീതിയിലുള്ള മേഡേൺ ഡിസൈനുകളെല്ലാം വാഹനത്തിൽ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ട്വിൻ-പോഡ് ഇൻസ്ട്രുമെൻ്റ് കൺസോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, 6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയെല്ലാം ടൈസറിലുണ്ട്.

അർബൻ ക്രൂയിസർ ടൈസറിൻ്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി 6 എയർബാഗുകൾ ഉൾപ്പെടുത്തി ടൊയോട്ട അടുത്തിടെ പരിഷ്ക്കരിച്ചിരുന്നു. സേഫ്റ്റിയെ കുറിച്ച് ആശങ്കയുള്ളവർക്കുള്ള ഉത്തരമാണ് ഈയൊരു നീക്കം. ഡ്യുവൽ ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകളാണ് ഈ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 7.21 ലക്ഷം രൂപ മുതൽ 12.06 ലക്ഷം രൂപ വരെയാണ് ടൊയോട്ടയുടെ ഫ്രോങ്ക്‌സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Toyota Urban Cruiser Taisor Sales Increased

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ പോലുള്ള സേഫ്റ്റി ഫീച്ചറുകളും ഇതിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ഫ്രോങ്ക്‌സ് വരുന്നത് പോലെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ടൈസർ വിപണിയിലെത്തുന്നത്. 1.2 NA മോഡൽ 89 bhp കരുത്തിൽ പരമാവധി 113 Nm ടോർക്ക് വികസിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് യൂണിറ്റ് 99 bhp പവറിൽ 148 Nm ടോർക്ക് വരെയും ഉത്പാദിപ്പിക്കും.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയും ലഭിക്കും. ടൈസറിന് 3 വർഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് 5 വർഷം അല്ലെങ്കിൽ 220,000 കിലോമീറ്റർ വരെ നീട്ടാനുമാവും. 24x7 റോഡ്‌സൈഡ് അസിസ്റ്റൻസും ടൊയോട്ടയുടെ എക്‌സ്‌പ്രസ് മെയിന്റനൻസ് പ്രോഗ്രാമും ടൈസറിനൊപ്പം തെരഞ്ഞെടുക്കാനാവും.

Article Published On: Monday, May 18, 2026, 16:07 [IST]
English summary
Toyota urban cruiser taisor sales increased sold 2550 units in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X