പഴയ കാർ വിൽക്കാൻ തോന്നിപ്പോവും, മാരുതി മുതൽ ബെൻസ് വരെ; ഏപ്രിലിൽ വരാനിരിക്കുന്ന അടിപൊളി കാറുകൾ

ഈ വർഷം പിറന്നതോടെ എല്ലാ മാസവും പുത്തൻ കാറുകളുടെ വരവിന് യാതൊരു പഞ്ഞവുമില്ലാതായിരിക്കുകയാണ്. മാർച്ച് മാസത്തിൽ വമ്പൻ കാർ ലോഞ്ചുകൾ നടപ്പോൾ വരാനിരിക്കുന്ന മാസവും ഇന്ത്യയിലേക്ക് പുതുമോഡലുകളുടെ വലിയ നിരയാണ് എത്തുന്നത്. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വ്യത്യസ്ത സെഗ്‌മെന്റുകളിലായി അനേകം വണ്ടികളാണ് പ്രത്യക്ഷപ്പെടാനിരിക്കുന്നത്. ഇതുകണ്ട് നിലവിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റി വാങ്ങിയാലോയെന്ന് വരെ ചിന്തിച്ചുപോയാലും തെറ്റുപറയാനാവില്ല. ഏപ്രിലിൽ മാരുതി, മഹീന്ദ്ര, ഫോക്‌സ്‌വാഗൺ, ടൊയോട്ട, എംജി, മെർസിഡീസ് ബെൻസ് എന്നിവയിൽ നിന്ന് പുതിയ മോഡലുകൾ എത്തുമെന്നതാണ് സന്തോഷം പകരുന്ന കാര്യം. അടുത്ത 30 ദിവസത്തിൽ വിപണിയിലേക്ക് കടന്നുവരാനിരിക്കുന്ന വണ്ടികളുടെ ലിസ്റ്റ് ഇതാ

മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യയിലെ കോംപാക്‌ട് എസ്‌യുവി നിരയിലെ മിടുക്കനായ മാരുതി ബ്രെസ മുഖംമിനുക്കി ഏപ്രിലിൽ വിപണിയിലെത്താനിരിക്കുകയാണ്. ഡിസൈനിൽ ചെറിയ പരിഷ്ക്കാരങ്ങൾ കാണാനാവുമെങ്കിലും വിക്ടോറിസിന് സമാനമായ രീതിയിൽ ബൂട്ട്‌സ്‌പെയ്‌സ് ലാഭിക്കാൻ സഹായിക്കുന്ന ഒരു അണ്ടർബോഡി സിഎൻജി ടാങ്കും ഇതിന് ലഭിക്കുമെന്നതാണ് മെയിൻ ഹൈലൈറ്റ്. അതേസമയം ഒരു പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനും പുത്തൻ ബ്രെസയിലുണ്ടാവും.

Upcoming Car Launches In India April 2026

ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ്

2026 ഏപ്രിൽ 9-ാം തീയതി ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ജർമൻ ബ്രാൻഡിന്റെ ആഗോള മോഡലുകളിൽ കാണുന്ന സ്റ്റൈലിംഗുമായി വരുന്ന വാഹനം വലിയ ഓളം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി ടൈഗൂണിനെ കൂടുതൽ പ്രീമിയാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും മിഡ്-സൈസ് എസ്‌യുവിയിലേക്ക് വന്നെത്തും.

എംജി മജസ്റ്റർ

2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ ആദ്യമായി അരങ്ങേറ്റം കുറിച്ച എംജി മജസ്റ്റർ ഏതാനും ആഴ്ചകൾക്ക് മുമ്പ് ഔദ്യോഗികമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്ന് നിരകളുള്ള ഈ ഫുൾ-സൈസ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗുകൾ 41,000 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ വിലകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് ഡെലിവറികൾ 2026 മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Upcoming Car Launches In India April 2026

മജസ്റ്റർ നേരത്തെ വാങ്ങാൻ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സുവർണാവസരം നിങ്ങളെ കാത്തിരിപ്പുണ്ട്. ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് എംജി 5-5-5 എന്ന ഓണർഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്തിട്ടുണ്ട്. കംപ്ലീറ്റ് പീസ് ഓഫ് മൈൻഡ് പ്രോഗ്രാം എന്ന് എംജി വിളിക്കുന്ന പദ്ധതിയിൽ മൂന്ന് ഓണർഷിപ്പ് ആനുകൂല്യങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതായത് 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, കിലോമീറ്റർ പരിധിയില്ലാതെ 5 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 ലേബർ-ഫ്രീ സേവനങ്ങൾ എന്നിവയാണ് ഉപ ആദ്യത്തെ 3,000 പേർക്ക് സ്റ്റാൻഡേർഡ് ഓഫറായി ലഭിക്കുക.

ടൊയോട്ട അർബൻ ക്രൂയിസർ ഇബെല്ല

ഇന്ത്യക്കായുള്ള ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ അർബൻ ക്രൂയിസർ ഇബെല്ലയുടെ വില ഏപ്രിൽ മാസത്തിൽ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2026 ജനുവരി 20-ന് അവതരിപ്പിച്ച ചെയ്ത ഇവിയുടെ വില അറിയാൻ ആളുകൾ കാത്തിരിക്കുകയാണ്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാവും വിപണനത്തിന് എത്തുക. 49 kWh പാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 440 കിലോമീറ്ററാണ്.

Upcoming Car Launches In India April 2026

വലിയ 61 kWh പാക്ക് ഫുൾ ചാർജിൽ ARAI റേഞ്ച് 543 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നതായിരിക്കും. 49 kWh ബാറ്ററിയുള്ള വേരിയന്റിലെ മോട്ടോറിന് 106 kW അഥവാ 144 hp പവർ ഉത്പാദിപ്പിക്കാൻ കഴിയും. 61 kWh പായ്ക്കിൽ പവർ 128 kW അഥവാ 174 bhp ആയി ഉയരുന്നു. രണ്ട് സജ്ജീകരണങ്ങളും 189 Nm പരമാവധി ടോർക്ക് നൽകുന്നു. ഇന്ത്യയിൽ, ഇബെല്ല ഫ്രണ്ട്-വീൽ ഡ്രൈവ് ലേഔട്ടിലാണ് നിർമിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മെർസിഡീസ് ബെൻസ് CLA ഇവി

ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ CLA ഇലക്ട്രിക് സെഡാൻ 2026 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇന്ത്യയിലെ A-ക്ലാസ് സെഡാൻ, EQA, EQB ഇലക്ട്രിക് എസ്‌യുവികൾക്ക് പകരമായി സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. റിയർ വീൽ ഡ്രൈവ് (RWD) മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 85kWh ബാറ്ററി പായ്ക്കുമായിട്ടാവും മോഡൽ വിപണനത്തിന് എത്തുക.

More from DriveSpark

Article Published On: Saturday, March 28, 2026, 17:46 [IST]
English summary
Upcoming car launches in india april 2026 brezza facelift majestor ebella and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X