നഷ്‌ടപ്പെട്ട സിംഹാസനം തിരികെപ്പിടിക്കാൻ ഹ്യുണ്ടായി, കൊണ്ടുവരുന്നത് പുത്തൻ പുതിയ 4 കാറുകൾ

ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടോപ്പ് ഗിയറിൽ എത്തിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കൾ എന്ന പദവി നഷ്‌ടപ്പെട്ട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ സങ്കടത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. എന്നാൽ എതിരാളികളെയെല്ലാം തച്ചുടച്ചുകൊണ്ട് നഷ്‌ടപ്പെട്ട സിംഹാസനം തിരികെപ്പിടിക്കാൻ തുനിഞ്ഞിറങ്ങുകയാണ് ഹ്യുണ്ടായി. ഇതിന്റെ ഭാഗമായി 2030 മാർച്ചോടെ ഇന്ത്യയിൽ 26 ലോഞ്ചുകൾ ഒരുക്കുമെന്ന് ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ പ്രധാന ലോഞ്ചായിരുന്നു ന്യൂജെൻ വെന്യു.

2027 ആകുമ്പോഴേക്കും കമ്പനി ഈ തന്ത്രത്തിന്റെ ഭാഗമായി നാല് പുതിയ മോഡലുകൾ കൂടി പുറത്തിറക്കാനാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ പ്ലാൻ. ഇതിൽ മൂന്ന് എസ്‌യുവിയും ഒരു പ്രീമിയം ഹാച്ച്ബാക്കും ഉൾപ്പെടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അടുത്ത കൊല്ലത്തിനുള്ളിൽ ഇന്ത്യയിൽ അവതരിക്കാൻ പോവുന്ന പുത്തൻ ഹ്യുണ്ടായി കാറുകൾ ഏതെല്ലാമെന്ന് ഒന്ന് പരിചയപ്പെട്ടാലോ?

Upcoming Hyundai Car Launches In India By 2027

ന്യൂജെൻ i20

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ച കക്ഷിയാണെങ്കിലും അടുത്തിടെയായി i20-യുടെ സമയം അത്ര ശരിയല്ലെന്ന് വേണം പറയാൻ. എന്നാൽ പഴയപ്രതാപത്തിലേക്ക് തിരികെപോവാനായി ഈ വർഷം അവസാനത്തോടെ കാറിന്റെ നാലാം തലമുറ മോഡൽ വിപണിയിലെത്തുന്നതായിരിക്കും. ആദ്യം ആഗോള വിപണികളിലാവും മോഡൽ പുറത്തിറങ്ങുകയെങ്കിലും അതിന് ശേഷം അടുത്ത വർഷം തുടക്കത്തോടെ ഇന്ത്യയിലും എത്തും.

എക്സ്റ്റീരിയർ പൂർണമായും പൊളിച്ചുപണിതുകൊണ്ടുള്ള ഡിസൈനായിരിക്കും ന്യൂജെൻ ഹ്യുണ്ടായി i20 ഹാച്ച്ബാക്കിനുണ്ടാവുക. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സംയോജിപ്പിക്കുന്ന ഒരു പുതിയ കർവ്‌ഡ് പാനലാവും ഇന്റീരിയറിലെ പ്രധാന മാറ്റം. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ വിശാലമായ ശ്രേണിയും ഹ്യുണ്ടായി വാഗ്ദാനം ചെയ്തേക്കാം. ഹ്യുണ്ടായിയുടെ ഗ്ലോബൽ മോഡലായ ബയോണിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതുതലമുറ നിർമിക്കുന്നത്.

Upcoming Hyundai Car Launches In India By 2027

ന്യൂജെൻ ക്രെറ്റ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ പുതുതലമുറ മോഡലും അടുത്ത വർഷത്തോടെ കളംപിടിക്കുന്നതായിരിക്കും. നിലവിലെ മോഡലിനെ അപേക്ഷിച്ച് വലിപ്പത്തിലും സമ്പന്നനായിരിക്കും മൂന്നാംതലമുറ ആവർത്തനം. ഏകദേശം 4.5 മീറ്റർ നീളം പ്രതീക്ഷിക്കുന്ന വാഹനം ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ K3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതുമായിരിക്കും.

ആന്‍ഡ്രോയിഡ് ഓട്ടോമോട്ടീവ് ഓപ്പറേറ്റിംഗ് സിസ്റ്റം (AAOS) അടിസ്ഥാനമാക്കിയുള്ള ടാബ്‌ലെറ്റ് പോലുള്ള 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഇന്റീരിയർ കൂടുതല്‍ വൃത്തിയുള്ളതും ഹൈടെക്കുമായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഹൈബ്രിഡ് എഞ്ചിന്റെ വരവും പുതുതലമുറ ക്രെറ്റയുടെ മറ്റൊരു പ്രത്യേകതയായിരിക്കും. എന്നിരുന്നാലും ലോഞ്ച് മുതല്‍ തന്നെ ഹ്യുണ്ടായി ഇത് വാഗ്ദാനം ചെയ്യുമോ എന്നത് കണ്ടറിയണം.

Upcoming Hyundai Car Launches In India By 2027

ബയോൺ

നിലവിൽ യൂറോപ്യൻ വിപണിയെ കേന്ദ്രീകരിച്ച് ഹ്യുണ്ടായി പുറത്തിറക്കുന്ന ക്രോസ്ഓവർ എസ്‌യുവിയാണ് ബയോൺ. ഇതിന് അധികം വൈകാതെ ഒരു തലമുറ മാറ്റം ലഭിക്കുന്നതായിരിക്കും. ഈ വരവിൽ ഇന്ത്യൻ വിപണിയിലും പരീക്ഷണത്തിനിറങ്ങാനാണ് കൊറിയൻ ബ്രാൻഡിന്റെ പദ്ധതി. ഈ വർഷം സെപ്റ്റംബറോടെ ബയോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രെറ്റയെ അപേക്ഷിച്ച് കൂടുതൽ ഫങ്കിയർ എക്സ്റ്റീരിയറും കൂടുതൽ ആധുനിക ഇന്റീരിയറും ഉൾക്കൊള്ളുന്ന ഒരു മിഡ്-സൈസ് എസ്‌യുവിയായിരിക്കും ന്യൂജെൻ ബയോൺ.

കോംപാക്‌ട് ഇലക്ട്രിക് എസ്‌യുവി

ടാറ്റ പഞ്ച് ഇവിയുടെ ആധിപത്യം അവസാനിപ്പിക്കാൻ വളരെയധികം പ്രാദേശികവൽക്കരിച്ച കോം‌പാക്‌ട് ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചതുരാകൃതിയിലുള്ള ബോഡി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പിക്‌സൽ-ഇൻസ്പയർഡ് ഫ്രണ്ട്, റിയർ ലൈറ്റുകൾ എന്നിവയെല്ലാമാവും ഇതിലെ ഡിസൈൻ ഹൈലൈറ്റുകൾ. എക്സൈഡ് എനർജി പ്രാദേശികമായി നിർമിക്കുന്ന LFP സെല്ലുകൾ ഉൾപ്പെടുന്ന രണ്ട് ബാറ്ററി പായ്ക്കുകൾ ഇതിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Article Published On: Monday, June 1, 2026, 8:00 [IST]
English summary
Upcoming hyundai car launches in india by 2027 bayon compact ev new gen i20
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X