എർട്ടിഗ ഒരുങ്ങിക്കോ, കറണ്ടിലോടുന്ന 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി വിയറ്റ്നാമീസ് ബ്രാൻഡ് ഈ മാസം ഇങ്ങെത്തും

ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണിയിൽ വിജയത്തേരിൽ ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ് വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ്. സാക്ഷാൽ ഹ്യുണ്ടായിയേയും കിയയേയും വരെ കാഴ്ച്ചക്കാരാക്കി ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി പേരെടുക്കാനും വിൻഫാസ്റ്റിന് സാധിച്ചുവെന്നതാണ് ഹൈലൈറ്റ്. അതും വെറും 2 ഇലക്ട്രിക് എസ്‌യുവികളിലൂടെയാണ് ഈ നേട്ടം കമ്പനി നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഇനി കരുത്ത് കൂട്ടുവാനായി ഇന്ത്യക്കായുള്ള മൂന്നാമത്തെ വൈദ്യുത കാറിനേയും പുറത്തിറക്കാൻ പോവുകയാണ് ബ്രാൻഡ്.

ഓട്ടോകാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഏപ്രിൽ പകുതിയോടെ വിൻഫാസ്റ്റ് ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കും. ആദ്യ രണ്ട് ഇവികളും സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നെങ്കിൽ ഇത്തവണ ഒരു ഇലക്ട്രിക് എംപിവിയുമായാണ് കമ്പനിയുടെ വരവ്. ലിമോ ഗ്രീൻ എന്ന പേരിൽ വിദേശ വിപണികളിൽ വിൽക്കുന്ന മോഡലായിരിക്കും അടുത്തതായി ഇന്ത്യയിലേക്ക് വരികയെന്നാണ് അനുമാനം.

Vinfast New 7-Seater Electric MPV To Launch In India By This April

ഈ പൂർണ ഇലക്ട്രിക് എംപിവി ഇവിടെ പ്രത്യേക പേരുകളിൽ വിൽക്കുമെന്നതാണ് രസകരമായ കാര്യം. പ്രത്യേകിച്ച് ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി 'ലിമോ ഗ്രീൻ' എന്ന പേരായിരിക്കും മോഡലിന് സമ്മാനിക്കുക. അതേസമയം സ്വകാര്യ ഉപഭോക്താക്കൾക്ക് 'MPV7' എന്നപേരിലുമായിരിക്കും എംപിവി വിപണനം ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. കിയ കാരെൻസ് ക്ലാവിസ് ഇവി, മഹീന്ദ്ര XEV 9S, ബിവൈഡി ഇമാക്സ് 7 തുടങ്ങിയ മൂന്ന്-വരി ഇവികൾക്ക് വിൻഫാസ്റ്റ് എംപിവി വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ഡിസൈൻ വിശദാംശങ്ങൾ നോക്കുകയാണെങ്കിൽ വരാനിരിക്കുന്ന വിൻഫാസ്റ്റ് MPV7, VF6, VF7 എന്നിവയ്ക്ക് സമാനമായ ശൈലി തന്നെയായിരിക്കും സ്വീകരിക്കുക. അതായത് മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ലംബമായി അടുക്കിയ ഹെഡ്‌ലൈറ്റുകൾ, എയറോ-ഒപ്റ്റിമൈസ്‌ഡ് അലോയ് വീലുകൾ മുതലായവ എംപിവിയെ അഴകുറ്റതാക്കും. ഇന്റീരിയർ സ്പേസ് പരമാവധിയാക്കുക എന്ന ലക്ഷ്വത്തോടെ MPV7 കൂടുതൽ ബോക്‌സിയർ സ്റ്റൈലിലായിരിക്കും ഒരുക്കുക.

Vinfast New 7-Seater Electric MPV To Launch In India By This April

ആഗോള വിപണിയിലുള്ള ലിമോ ഗ്രീൻ പതിപ്പിന് 7 സീറ്റർ കോൺഫിഗറേഷനാണുള്ളത്. ഇതിന്റെ ഡാഷ്‌ബോർഡ് ലേഔട്ട് വളരെ സിമ്പിളാണ്. എങ്കിലും 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും ഫ്ലോട്ടിംഗ് സെന്റർ കൺസോളും ഉപയോഗിച്ച് കാര്യങ്ങൾ കൂടുതൽ മോടിയാക്കാൻ വിൻഫാസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഗ്ലോബൽ-സ്പെക്ക് മോഡലിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയോ ഇല്ല. എന്നാൽ VF6, VF7 എന്നിവയിലെന്നപോലെ ഇൻസ്ട്രുമെന്റേഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യൻ-സ്പെക്ക് മോഡലിൽ ഒരു ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ ഘടിപ്പിച്ചേക്കും.

മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ എംപിവിയുടെ ഗ്ലോബൽ മോഡലിൽ 4-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ വിയറ്റ്നാമീസ് ബ്രാൻഡ് കുത്തിനിറച്ചിട്ടുണ്ട്. വിദേശ വിപണികളിൽ MPV7 ഇവിയിൽ 60.13 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഒരു സോളിഡ് ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വിൻഫാസ്റ്റ് MPV7 മോഡലിന് 204 bhp പവറിൽ പരമാവധി 280 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. NEDC-ക്ലെയിം പ്രകാരം ഇവിക്ക് സിംഗിൾ ചാർജിൽ 450 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിയും. 80kW DC ഫാസ്റ്റ് ചാർജിംഗ് ഉപയോഗിച്ചാൽ ഇലക്ട്രിക് എംപിവിയിലെ ബാറ്ററി 30 മിനിറ്റിനുള്ളിൽ 10-70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ഇന്ത്യ-സ്പെക്ക് മോഡലിനും സമാനമായ സവിശേഷതകൾ പ്രതീക്ഷിക്കാവുന്നതാണ്. MPV7 വാങ്ങുന്നവർക്ക് വിൻഫാസ്റ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും. അതിൽ 75 ശതമാനം ബൈബാക്ക് സ്കീം, പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് മാറുന്നവർക്ക് 2 ലക്ഷം രൂപയുടെ പ്രത്യേക പ്രോത്സാഹന ഓഫർ, 2029 വരെ സൗജന്യ ചാർജിംഗ്, 10 വർഷത്തെ വാറണ്ടി എന്നിവയാവും വാഹനം അവതരിപ്പിക്കുമ്പോൾ അധികമായി ലഭിക്കുക.

More from DriveSpark

Article Published On: Wednesday, April 1, 2026, 9:03 [IST]
English summary
Vinfast new 7 seater electric mpv to launch in india by this april details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X