ഒറ്റ വർഷംകൊണ്ട് ഇന്ത്യയിൽ നിർമിച്ചത് 10,000 ഇലക്‌ട്രിക് കാറുകൾ, ടാറ്റയെ വരെ ഞെട്ടിച്ച് വിയറ്റ്‌നാമീസ് കമ്പനി

രാജ്യത്തെ ഇലക്‌ട്രിക് പാസഞ്ചർ വാഹന വിഭാഗത്തിൽ (Electric Car Segment) ടാറ്റ മോട്ടോർസിനേയും മഹീന്ദ്രയേയും മാരുതിയേയും എംജിയേയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് എത്തിയ വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast) വെന്നിക്കൊടി പാറിക്കുകയാണ്. മെയ്‌ഡ് ഇൻ ഇന്ത്യ VF6, VF7 മോഡലുകളിലൂടെ വിപ്ലവം രചിച്ച് മുന്നേറുന്ന കമ്പനി ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ ഇന്ത്യക്കാരുടെ മനംകർന്നിട്ടുണ്ട്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ വിൻഫാസ്റ്റ് ഇന്ത്യയിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, രാജ്യത്ത് 10,000 ഇവികളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുകയാണ് കമ്പനി.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇലക്ട്രിക് വാഹന വിപണികളിൽ ഒന്നായ ഇന്ത്യയിൽ ഇത്രവേഗം ഈയൊരു നാഴികക്കല്ല് പിന്നിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിൻഫാസ്റ്റ്. തങ്ങളുടെ തൂത്തുക്കുടി പ്ലാന്റിൽ നിന്നും പതിനായിരം ഇവി വാഹനം പുറത്തിറക്കിയ വിവരം വിൻഫാസ്റ്റ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിയറ്റ്നാമിന് പുറത്തുള്ള കമ്പനിയുടെ ആദ്യത്തെ നിർമാണ യൂണിറ്റാണ് ഇന്ത്യയിലേത് എന്നതും ശ്രദ്ധേയമാണ്.

VinFast Reached 10 000 Units Production Milestone In India

തൂത്തുക്കുടിയിലെ സിപ്കോട്ട് ഇൻഡസ്ട്രിയൽ പാർക്കിനുള്ളിൽ 400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗകര്യത്തിൽ ബോഡി ഷോപ്പ്, പെയിന്റ് ഷോപ്പ്, അസംബ്ലി പ്രവർത്തനങ്ങൾ, ഗുണനിലവാര നിയന്ത്രണ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ എന്നിവയെല്ലാമാണ് വിൻഫാസ്റ്റ് പടുത്തുയർത്തിയിരിക്കുന്നത്. നിലവിൽ പ്ലാന്റിന് വാർഷിക ഉത്പാദന ശേഷി 50,000 യൂണിറ്റാണ്. ഭാവിയിലെ ആവശ്യകതയെ ആശ്രയിച്ച് ഇത് 1.5 ലക്ഷം യൂണിറ്റായി ഉയർത്താൻ കഴിയുമെന്നും ബ്രാൻഡ് പറയുന്നു.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിൻഫാസ്റ്റ് താരതമ്യേന പുതിയൊരു ബ്രാൻഡാണെങ്കിലും പുറത്തിറക്കിയ രണ്ട് മോഡലുകളുടേയും നിർമാണ നിലവാരവും വില നിർണയവും മികച്ചതായതോടെയാണ് വിജയം കൈവരിക്കാനിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി പോലുള്ള ബ്രാൻഡുകൾക്ക് ഇവി വിപണിയിൽ കാഴ്ച്ചവെക്കാനാവാത്ത മിന്നുന്ന വിൽപ്പന കണക്കുകളാണ് വിൻഫാസ്റ്റ് അനായാസം വാരിയെടുക്കുന്നത്.

VinFast Reached 10 000 Units Production Milestone In India

VF 6, VF 7 ഇലക്ട്രിക് എസ്‌യുവികൾ രണ്ടും തമിഴ്‌നാട് പ്ലാന്റിലാണ് പണികഴിപ്പിക്കുന്നത്. നിലവിലെ എൻട്രി ലെവൽ മോഡലായ VF6 മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലാണ് വിൻഫാസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം വലിയ VF7 അൽപ്പം പ്രീമിയം വാഹനമായിട്ടാണ് അണിനിരത്തിയിരിക്കുന്നത്. നിലവിൽ VF6 ഇവിക്ക് 16.49 ലക്ഷം രൂപയിൽ നിന്നും VF7 എസ്‌യുവിക്ക് 20.89 ലക്ഷം രൂപയിൽ നിന്നുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

അടുത്തിടെ വിൻഫാസ്റ്റ് ഇന്ത്യയ്ക്കായുള്ള മൂന്നാമത്തെ ഇലക്ട്രിക് വാഹനവും പുറത്തിറക്കിയിരുന്നു. VF MPV 7 എന്ന് പേരിട്ടിരിക്കുന്ന ഫാമിലി ഇലക്ട്രിക് എംപിവിക്ക് 24.49 ലക്ഷം രൂപ മുതലാണ് രാജ്യത്തെ എക്സ്ഷോറൂം വില വരുന്നത്. 60.13 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് 517 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വരെ നൽകാൻ യോഗ്യമാണ്. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

VinFast Reached 10 000 Units Production Milestone In India

സെവൻ സീറ്റർ കോൺഫിഗറേഷനിൽ മാത്രമായി ലഭ്യമാകുന്ന ഇലക്ട്രിക് എംപിവി 2+3+2 സീറ്റിംഗ് കോൺഫിഗറേഷനിലാണ് വരുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് തരത്തിൽ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, PM 2.5 എയർ ഫിൽട്ടറുള്ള സിംഗിൾ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫോർ-വേ മാനുവലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, രണ്ട് USB ടൈപ്പ്-C പോർട്ടുകൾ, രണ്ട് USB ടൈപ്പ്-A പോർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളോടെയാണ് ഇൻ്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

നാല് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, റിവേഴ്‌സ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും വിൻഫാസ്റ്റ് ഇലക്ട്രിക് എംപിവിയുടെ ഭാഗമായിരിക്കും. 201 bhp പവറിൽ പരമാവധി 280 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിൽ മാത്രമേ വിൻഫാസ്റ്റ് VF MPV 7 വാഗ്ദാനം ചെയ്യുകയുള്ളൂ.

Article Published On: Tuesday, June 2, 2026, 17:21 [IST]
English summary
Vinfast reached 10000 units production milestone in india vf6 vf7 and vf mpv 7
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X