500+ KM റേഞ്ച്, 20 ലക്ഷത്തിന് കിട്ടിയാൽ എല്ലാവരും വാങ്ങും; വിൻഫാസ്റ്റിന്റെ മൂന്നാമൻ നാളെ എത്തും

ഹ്യുണ്ടായി, മാരുതി സുസുക്കി, കിയ തുടങ്ങിയ പ്രമുഖരെയെല്ലാം കടത്തിവെട്ടി ഇലക്ട്രിക് വാഹന വിപണിയിൽ നേട്ടമുണ്ടാക്കി കുതിക്കുകയാണ് വിയറ്റ്നാമീസ് വൈദ്യുത വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡാണ് നിലവിൽ വിൻഫാസ്റ്റ്. VF6, VF7 എന്നീ രണ്ട് മോഡലുകളിലൂടെ വെന്നിട്ടിക്കൊടി പാറിച്ച വിൻഫാസ്റ്റ് ഇപ്പോഴിതാ ഇന്ത്യയിലേക്ക് തങ്ങളുടെ മൂന്നാമനേയും കൊണ്ടുവരാൻ ഒരുങ്ങിക്കഴിഞ്ഞു. അതൊരു 7-സീറ്റർ ഇലക്ട്രിക് എംപിവിയായിരിക്കുമെന്ന കാര്യം എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ്.

VF MPV 7 എന്നുപേരിട്ടിരിക്കുന്ന ഇലക്‌ട്രിക് എംപിവി വിഷു ദിനമായ 2026 ഏപ്രിൽ 15-ന് അതായത് നാളെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. കിയ കാരെൻസ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്‌സ് 7 തുടങ്ങിയ ഇവികൾക്കെതിരെയാവും വിൻഫാസ്റ്റിന്റെ 7 സീറ്റർ ഇലക്ട്രിക് എംപിവി മാറ്റുരയ്ക്കുക. ഏപ്രിൽ രണ്ട് മുതൽ വിൻഫാസ്റ്റ് ഇന്ത്യയിൽ VF MPV 7 ഇവിക്കായുള്ള പ്രീ-ബുക്കിംഗും ആരംഭിച്ചിരുന്നു. താത്പര്യമുള്ളവർക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി മോഡൽ ബുക്ക് ചെയ്‌തിടാനാവുന്നതാണ്.

Vinfast VF MPV 7 Electric MPV To Launch Tomorrow In India

സെവൻ സീറ്റർ കോൺഫിഗറേഷനിൽ മാത്രമായി ലഭ്യമാകുന്ന ഇലക്ട്രിക് എംപിവി ടാക്‌സി സെഗ്മെന്റിലും കരുത്തുകാട്ടുന്നതായിരിക്കും. അതായത് ഇവികൾക്ക് പുറമെ മാരുതി സുസുക്കി എർട്ടിഗയ്ക്ക് പുറമെ പെട്രോൾ, പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുകളിൽ ലഭ്യമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി മത്സരിക്കാനും വിൻഫാസ്റ്റിന്റെ ഇലക്ട്രിക് എംപിവിക്ക് സാധിക്കുന്നതായിരിക്കുമെന്ന് ചുരുക്കം.

2+3+2 സീറ്റിംഗ് കോൺഫിഗറേഷനിൽ വിപണിയിലെത്തുന്ന VF MPV 7 ഇലക്ട്രിക് വലിപ്പത്തിന്റെ കാര്യത്തിലും സ്പേസിന്റെ കാര്യത്തിലും യാതൊരു വിധ പിശുക്കും കാണിക്കുന്നതായിരിക്കില്ല. ഇവിക്ക് മൊത്തത്തിൽ 4,740 മില്ലീമീറ്റർ നീളവും 1,872 മില്ലീമീറ്റർ വീതിയും 1,734 മില്ലീമീറ്റർ ഉയരവുമാണുള്ളത്. ഇലക്ട്രിക് സെവൻ സീറ്റർ 1,240 ലിറ്റർ വരെ കാർഗോ സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്.

Vinfast VF MPV 7 Electric MPV To Launch Tomorrow In India

1,875 കിലോഗ്രാം ഭാരമാണ് വിൻഫാസ്റ്റിന്റെ മൂന്നാമനുണ്ടാവുക. എൽഇഡി ഹെഡ്‌ലൈറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്ന കാര്യങ്ങൾ. പുതിയ വിൻഫാസ്റ്റ് VF MPV 7 ആകർഷകമായ ഏഴോളം കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കുന്നതായിരിക്കും. വീട് പോലെ തോന്നിക്കുന്ന അകത്തളമായിരിക്കും മോഡലിന്റെ മറ്റൊരു പ്രത്യേകത.

10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് തരത്തിൽ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, PM 2.5 എയർ ഫിൽട്ടറുള്ള സിംഗിൾ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫോർ-വേ മാനുവലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, രണ്ട് USB ടൈപ്പ്-C പോർട്ടുകൾ, രണ്ട് USB ടൈപ്പ്-A പോർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകളോടെയാണ് ഇൻ്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

Vinfast VF MPV 7 Electric MPV To Launch Tomorrow In India

നാല് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, റിവേഴ്‌സ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും വിൻഫാസ്റ്റ് ഇലക്ട്രിക് എംപിവിയുടെ ഭാഗമായിരിക്കും. 60.13 kWh ശേഷിയുള്ള LFP ബാറ്ററി പായ്ക്കാണ് വിൻഫാസ്റ്റിന്റെ പുതിയ ഇലക്ട്രിക് 7 സീറ്ററിന്റെ ഹൃദയം. റേഞ്ച് എത്രത്തോളമുണ്ടാവുമെന്ന് നാളെ അവതരണ വേളയിൽ കമ്പനി പ്രഖ്യാപിക്കും.

VF MPV 7 ഇവിയിൽ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ടാവും. കൂടാതെ ഡ്രൈവറെ അതിന്റെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ തീവ്രത ക്രമീകരിക്കാൻ അനുവദിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും ഇലക്ട്രിക് എംപിവിയുടെ ഹൈലൈറ്റായുണ്ടാവും. 201 bhp പവറിൽ പരമാവധി 280 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്.

ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിൽ മാത്രമേ വിൻഫാസ്റ്റ് VF MPV 7 വാഗ്ദാനം ചെയ്യുകയുള്ളൂ. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ എസി ചാർജർ വഴി 6.9 kW വരെയും ഡിസി ചാർജർ വഴി 80 kW വരെയും ചാർജ് ചെയ്യാൻ വിൻഫാസ്റ്റിന്റെ പുതിയ ഇലക്ട്രിക് എംപിവിക്കാവും. അങ്ങനെ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 70 ശതമാനം വരെ വാഹനം ചാർജ് ചെയ്യാം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ 20 ലക്ഷത്തിൽ താഴെ പ്രാരംഭ വിലയിട്ടാൽ സംഗതി ക്ലിക്കാവുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Tuesday, April 14, 2026, 18:53 [IST]
English summary
Vinfast vf mpv 7 electric mpv to launch tomorrow in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X