പെട്രോളടിക്കാൻ നയാപൈസ വേണ്ട, 500+ KM റേഞ്ചുള്ള 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുടെ ബുക്കിംഗ് തുടങ്ങി വിൻഫാസ്റ്റ്

വലിയ 7-സീറ്റർ വാഹനം വാങ്ങുന്നവർക്കെല്ലാം അവയുടെ ഇന്ധനക്ഷമത എത്രത്തോളമുണ്ടെന്നുള്ള ആശങ്കകൾ എപ്പോഴുമുണ്ടാവും. ഇങ്ങനെ ടെൻഷൻ അടിക്കുന്നവർക്ക് മാരുതി സുസുക്കി എർട്ടിഗ (Maruti Suzuki Ertiga) പോലുള്ള ഉത്തരം വിപണിയിലുണ്ടെങ്കിലും ഉയർന്ന് നിൽക്കുന്ന ഇന്ധന വില എപ്പോഴും ഒരു തലവേദനയായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ പെട്രോളടിക്കാൻ നയാപൈസ വേണ്ടാത്തൊരു വാഹനം കിട്ടിയാൽ എങ്ങനെയുണ്ടാവും. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രചാരമേറി വരുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. ഇപ്പോഴിതാ രാജ്യത്തെ പെട്രോൾ 7-സീറ്റർ മോഡലുകളുടെ പെട്ടിയിൽ അവസാനത്തെ ആണിയടിക്കുവാനായി പുത്തനൊരു അവതാരം പിറവിയെടുക്കാൻ പോവുകയാണ്.

അതും വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റാണ് തങ്ങളുടെ നിരയിലേക്ക് പുതിയ 7-സീറ്റർ ഇലക്ട്രിക് എംപിവിയെ കൊണ്ടുവരുന്നത്. ഈ മാസം പകുതിയോടെ വിപണിയിലെത്താനിരിക്കുന്ന ഇവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. VF MPV 7 എന്നുപേരിട്ടിരിക്കുന്ന വൈദ്യുത കാർ സ്വന്തമാക്കാൻ താത്പര്യമുള്ളവർക്ക് 21,000 രൂപ ടോക്കൺ തുക നൽകി ഇവി പ്രീ-ബുക്ക് ചെയ്‌തിടാം.

VinFast VF MPV 7 Electric MPVs Booking Started In India At Rs 21 000

മാരുതി സുസുക്കി എർട്ടിഗയ്ക്ക് പുറമെ പെട്രോൾ, പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുകളിൽ ലഭ്യമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായി മത്സരിക്കാനും വിൻഫാസ്റ്റിന്റെ ഇലക്ട്രിക് എംപിവിക്ക് സാധിക്കുന്നതായിരിക്കും. 2+3+2 സീറ്റിംഗ് കോൺഫിഗറേഷനിൽ വിപണിയിലെത്തുന്ന VF MPV 7 ഇവിക്ക് 4,740 മില്ലീമീറ്റർ നീളവും 1,872 മില്ലീമീറ്റർ വീതിയും 1,734 മില്ലീമീറ്റർ ഉയരവുമാണുള്ളത്. അതായത് നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മാസ്-മാർക്കറ്റ് ഇലക്ട്രിക് എംപിവിയായ കിയ കാരെൻസ് ക്ലാവിസ് ഇവിയെക്കാൾ ഉയർന്ന സെഗ്‌മെന്റിലായിരിക്കും ഇത് സ്ഥിതി ചെയ്യുക എന്നതാണ്.

VF MPV 7 Fഇവിക്ക് 2,840 മില്ലീമീറ്റർ വീൽബേസും 185 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടാവും. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങളെ നേരിടാൻ വിൻഫാസ്റ്റ് ഗ്രൗണ്ട് ക്ലിയറൻസിൽ മാറ്റം വരുത്തിയേക്കാം. ഇലക്ട്രിക് സെവൻ സീറ്റർ 1,240 ലിറ്റർ വരെ കാർഗോ സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു ഹൈലൈറ്റ്. 1,875 കിലോഗ്രാം ഭാരമാണ് എംപിവിക്കുണ്ടാവുക. 60.2 kWh LFP ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.

VinFast VF MPV 7 Electric MPVs Booking Started In India At Rs 21 000

201 bhp പവറിൽ പരമാവധി 280 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് വേരിയന്റിൽ മാത്രമേ വിൻഫാസ്റ്റ് VF MPV 7 വാഗ്ദാനം ചെയ്യുകയുള്ളൂ. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ എസി ചാർജർ വഴി 6.9 kW വരെയും ഡിസി ചാർജർ വഴി 80 kW വരെയും ചാർജ് ചെയ്യാൻ വിൻഫാസ്റ്റിന്റെ പുതിയ ഇലക്ട്രിക് എംപിവിക്കാവും. ഫുൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ചും മോഡൽ നൽകുന്നതായിരിക്കും.

അങ്ങനെ ഉപഭോക്താക്കൾക്ക് 30 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 70 ശതമാനം വരെ വാഹനം ചാർജ് ചെയ്യാൻ കഴിയുമെന്ന് വിൻഫാസ്റ്റ് പറയുന്നു. VF MPV 7 ഇവിയിൽ ഇക്കോ, നോർമൽ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ടാവും. കൂടാതെ ഡ്രൈവറെ അതിന്റെ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ തീവ്രത ക്രമീകരിക്കാൻ അനുവദിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും ഇലക്ട്രിക് എംപിവിയുടെ ഹൈലൈറ്റായുണ്ടാവും.

VinFast VF MPV 7 Electric MPVs Booking Started In India At Rs 21 000

മണിക്കൂറിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ VF MPV 7 Fഇവിക്ക് 10 സെക്കൻഡ് മതിയാവും. എൽഇഡി ഹെഡ്‌ലൈറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് എക്സ്റ്റീരിയറിനെ അഴകുറ്റതാക്കുന്ന കാര്യങ്ങൾ. PM 2.5 എയർ ഫിൽട്ടറുള്ള സിംഗിൾ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ്-വേ മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് പോലുള്ള സവിശേഷതകളാവും ഇന്റീരിയറിൽ ഒരുക്കുക.

കൂടാതെ ഫോർ-വേ മാനുവലായി ക്രമീകരിക്കാവുന്ന ഫ്രണ്ട് പാസഞ്ചർ സീറ്റ്, രണ്ട് USB ടൈപ്പ്-C പോർട്ടുകൾ, രണ്ട് USB ടൈപ്പ്-A പോർട്ടുകൾ എന്നിവയുണ്ട്. നാല് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റോൾ-ഓവർ മിറ്റിഗേഷൻ, റിവേഴ്‌സ് ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും വിൻഫാസ്റ്റ് ഇലക്ട്രിക് എംപിവിയുടെ ഭാഗമായിരിക്കും.

പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ സിസ്റ്റം, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയുൾപ്പെടെ ആളുകൾ പ്രതീക്ഷിക്കുന്ന നിരവധി പ്രീമിയം സവിശേഷതകൾ VF MPV 7 മോഡലിനുണ്ടാവില്ല. എന്തായാലും വിപണിയിലെത്തുമ്പോൾ വില നിർണയം വലിയൊരു ഘടകമായിരിക്കും. ഇവി സെഗ്മെന്റിൽ കിയ കാരെൻസ് ക്ലവിസ് ഇവി, ബിവൈഡി ഇമാക്‌സ്7 പോലുള്ളവയോടായിരിക്കും വിൻഫാസ്റ്റിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Thursday, April 2, 2026, 11:30 [IST]
English summary
Vinfast vf mpv 7 electric mpvs booking started in india at rs 21000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X