ഇടിക്കൂട്ടിലും വിന്നറായി വിൻഫാസ്റ്റ്, ടാറ്റയെ വെല്ലുന്ന സേഫ്റ്റി റേറ്റിംഗുമായി വിയറ്റ്നാമീസ് ഇവികൾ

ഇലക്ട്രിക് കാർ വിപണിയിൽ അതിവേഗം തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കുതിക്കുകയാണ് വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast). കച്ചോടം ആരംഭിച്ച് വെറും 4 മാസത്തിനുള്ളില്‍ 1,000 വാഹനങ്ങള്‍ എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ട് കമ്പനി എതിരാളികളെ ഞെട്ടിച്ചിരുന്നു. ഇതോടെ ടാറ്റ മോട്ടോര്‍സ്, എംജി മോട്ടോര്‍, മഹീന്ദ്ര എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി വിന്‍ഫാസ്റ്റ് മാറി. മാരുതി സുസുക്കിക്കും ഹ്യുണ്ടായിക്കുമെല്ലാം മുമ്പേ ഈ നേട്ടത്തിലെത്താൻ കമ്പനിക്കായത് വലിയ നേട്ടം തന്നെയാണ്.

ഇപ്പോഴിതാ VF6, VF7 ഇവികളുടെ ക്രാഷ് ടെസ്റ്റ് ഫലങ്ങളും പുറത്തുവിട്ട് വിറപ്പിച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. രണ്ട് ഇലക്ട്രിക് എസ്‌യുവികളും ഭാരത് NCAP ഇടിപ്പരീക്ഷയിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് നേടിയതായി ബ്രാൻഡ് അറിയിച്ചു. ഇതോടെ ഇടിപ്പരീക്ഷയിലും മികച്ച സുരക്ഷാ ബഹുമതികൾ നേടി വിൻഫാസ്റ്റ് വിന്നായെന്ന് പറയാം. മുതിർന്നവരുടെ സുരക്ഷയിൽ VF 6 ഇവി 32 പോയിൻ്റുകളിൽ 27.13 പോയിൻ്റുകളും കുട്ടികളുടെ സുരക്ഷയിൽ 49 പോയിൻ്റിൽ 44.41 പോയിൻ്റുകളും നേടി.

VinFast VF6 And VF7 Electric SUVs Score 5-Star Safety Rating In Bharat NCAP Crash Test

അതേസമയം വിൻഫാസ്റ്റ് VF7 ഇവി മുതിർന്നവരുടെ സുരക്ഷയിൽ 32 പോയിൻ്റുകളിൽ 28.54 പോയിൻ്റുകളും കുട്ടികളുടെ സേഫ്റ്റിയിൽ 49 പോയിൻ്റിൽ 45.25 പോയിൻ്റുകളും നേടിയാണ് മടങ്ങിയത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൻ്റെ ഔദ്യോഗിക വിലയിരുത്തലിൽ ഒന്നിലധികം ഇംപാക്ട് സാഹചര്യങ്ങളിൽ ക്രാഷ് ടെസ്റ്റ് പ്രകടനം മികച്ചതായി തുടർന്നു. ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റുകളിൽ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും തല, കഴുത്ത്, മുകളിലെ കാലുകൾ എന്നിവയുടെ സംരക്ഷണത്തിനായി രണ്ട് മോഡലുകളും പരമാവധി 4,000 പോയിൻ്റ് കരസ്ഥമാക്കി.

അതേസമയം സൈഡ് ഇംപാക്ട് പരീക്ഷണവും വിജയകരമായിട്ടാണ് വിൻഫാസ്റ്റിൻ്റെ ഇലക്ട്രിക് എസ്‌യുവികൾ പൂർത്തിയാക്കിയത്. ഇതിൽ മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ ഫുൾ മാർക്കാണ് VF6, VF7 ഇവികൾ കരസ്ഥമാക്കിയത്. പോൾ സൈഡ് ഇംപാക്ട് ടെസ്റ്റിംഗും അനുകൂല ഫലമാണ് വാഹനങ്ങൾക്ക് നേടാനായിരിക്കുന്നത്. അങ്ങനെ നിലവിൽ ഇന്ത്യൻ വിപണിയിൽ വിലയിരുത്തപ്പെടുന്ന ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിൽ ഒന്നായി ഇരുവർക്കും പേരെടുക്കാനായി.

VinFast VF6 And VF7 Electric SUVs Score 5-Star Safety Rating In Bharat NCAP Crash Test

വിൻഫാസ്റ്റിൻ്റെ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ബ്രാൻഡിൻ്റെ തമിഴ്‌നാട് നിർമാണ കേന്ദ്രത്തിലാണ് അസംബിൾ ചെയ്യുന്നത്. സ്റ്റാൻഡേർഡായി 7 എയർബാഗുകളും ഉയർന്ന കരുത്തുള്ള ബോഡി ഘടനയുമെല്ലാം ലഭിക്കുന്ന വിയറ്റ്നാമീസ് ഇവികളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എമർജൻസി ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോ ലെയ്ൻ ചേഞ്ച് അസിസ്റ്റ് തുടങ്ങിയ നൂതന ഡ്രൈവർ സഹായ സംവിധാനങ്ങളെല്ലാം ലഭ്യമാണ്.

പിന്നെ ഏത് ഇടിപ്പരീക്ഷയിലും 5-സ്റ്റാർ സേഫ്റ്റി തൂക്കിയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ. നിലവില്‍ VF6, VF7 എന്നീ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ മാത്രമാണ് വിന്‍ഫാസ്റ്റ് വിപണിയിലെത്തിക്കുന്നത് എങ്കിലും ഈ വർഷം പുതിയ മോഡലുകളാൽ ഇവി നിര സമ്പന്നമാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലുള്ള VF6 ഇവിക്ക് 17.29 ലക്ഷം രൂപയും മിഡ്സൈസ് എസ്‌യുവിയായ VF7 ഇവിക്ക് 21.89 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

VinFast VF6 And VF7 Electric SUVs Score 5-Star Safety Rating In Bharat NCAP Crash Test

59.6 kWh ബാറ്ററി പായ്ക്കുമായി വരുന്ന വിൻഫാസ്റ്റ് VF6 ഫുൾ ചാർജിൽ 468 കിലോമീറ്റർ വരെ റേഞ്ച് നൽകുമ്പോൾ VF7 ഇവിയിൽ ഉപയോഗിച്ചിരിക്കുന്ന 75.3 kWh ബാറ്ററി പായ്ക്കിന് സിംഗിൾ ചാർജിൽ 431 കിലോമീറ്റർ റേഞ്ച് വരെയും നൽകുമെന്നാണ് വിയറ്റ്നാമീസ് ബ്രാൻഡ് പറയുന്നത്. കമ്പനി ഉടൻ തന്നെ ഒരു ഇലക്ട്രിക് എംപിവി പുറത്തിറക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 21, 2026, 16:48 [IST]
English summary
Vinfast vf6 and vf7 electric suvs score 5 star safety rating in bharat ncap crash test
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X