ഫോക്‌സ്‌വാഗന്റെ കുഞ്ഞൻ എസ്‌യുവിയുടെ പണിതുടങ്ങി, വില അറിയാൻ ഇനി മണിക്കൂറുകൾ മാത്രം മതി

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ വമ്പൻമാരെ വിറപ്പിക്കാനായി പുതുരൂപം ആവാഹിച്ച് വിപണിയിലെത്താൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണിന്റെ കുഞ്ഞൻ എസ്‌യുവി. കുറഞ്ഞ വിലയും ഉഗ്രൻ സേഫ്റ്റിയും ഗംഭീര പെർഫോമൻസുമെല്ലാം കൂടി ഒത്തുചേർന്നെത്തി ആളുകളെ ചാക്കിലാക്കിയ ടൈഗൂണിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് (Volkswagen Taigun Facelift SUV) മോഡലാണ് അടുത്തതായി വിപണിയിലെത്തുന്നത്. ഏപ്രിൽ ഒമ്പതാം തീയതി ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ നിർമാണം ചക്കൻ പ്ലാന്റിൽ നിന്നും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ഇതോടൊപ്പം മുഖംമിനുക്കിയെത്തുന്ന മോഡലിന്റെ രൂപവും സ്റ്റൈലും ജർമൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

2021-ൽ രാജ്യത്ത് അരങ്ങേറ്റം കുറിച്ചതിന് ശേഷമുള്ള ടൈഗൂണിനുള്ള ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ജർമൻ വാഹന നിർമാതാക്കൾ വരാനിരിക്കുന്ന മിഡ്‌-സൈസ് എസ്‌യുവിയുടെ ഡിസൈൻ കാര്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പുതിയതും മെച്ചപ്പെടുത്തിയതുമായ നിരവധി ഫീച്ചറുകളും കുത്തിനിറച്ചാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വരവ്. ആദ്യം രൂപത്തിൽ നിന്നും തന്നെ തുടങ്ങാം. ടൈറോണിൽ നിന്നും കടമെടുത്ത സ്റ്റൈലിംഗാണ് ഇപ്പോൾ ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

Volkswagen Taigun Facelift Design Revealed

നീണ്ടുനിൽക്കുന്ന ചിൻ, ക്രോമിൽ അലങ്കരിച്ച വലിയ വെർട്ടിക്കൽ സ്ലാറ്റുകൾ എന്നിവയുള്ള പുതിയ ബമ്പർ, കണക്റ്റഡ് എൽഇഡി എലമെന്റുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോയുള്ള സ്ലീക്ക് ഗ്രിൽ എന്നിവയാണ് ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുൻവശത്തെ ഗ്ലാമറാക്കുന്നത്. എസ്‌യുവിയുടെ ജിടി ട്രിമിൽ ഈ ഡിസൈൻ ഭൂരിഭാഗവും അതേപടി പകർത്തിയിട്ടുണ്ട്. എന്നാൽ ബമ്പറിലെ ക്രോമിന് പകരം ഗ്ലോസ്-ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നത്.

അതുകൂടാതെ 2026 ടൈഗൂൺ ജിടിയിൽ ഫ്രണ്ട് ഡിഫ്യൂസർ, അലോയ് വീലുകൾ, ഔട്ട്‌സൈഡ് റിയർവ്യൂ മിറർ (ORVM) ഹൗസിംഗ്, റൂഫ് റെയിലുകൾ എന്നിവയ്ക്കും കറുപ്പ് നിറം നൽകിയിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലിലും ഫ്രണ്ട് ഡോറുകളിലും ചുവന്ന 'ജിടി' ബാഡ്ജുകളും ഇടംപിടിച്ചിരിക്കുന്നത് കാണാം. അതേസമയം നോൺ-ജിടി ട്രിമ്മുകളിൽ സിൽവർ ഫ്രണ്ട് ഡിഫ്യൂസർ, ടു-ടോൺ അലോയ് വീലുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, സിൽവർ റൂഫ് റെയിലുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുന്നത്.

Volkswagen Taigun Facelift Design Revealed

കറുത്ത ലോവർ-ബോഡി ക്ലാഡിംഗും വീൽ ആർച്ചുകളും എസ്‌യുവിക്ക് മസ്ക്കുലർ ലുക്ക് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. 2026 ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ റിയർ ഡിസൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുക്കിയ എൽഇഡി ടെയിൽ-ലാമ്പുകളും ഇലുമിനേറ്റഡ് ഫോക്‌സ്‌വാഗൺ ലോഗോയും ഇതിലുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

എങ്കിലും പ്രീമിയംനെസ് ഉയർത്തുന്ന ധാരാളം മാറ്റങ്ങൾ അകത്തളത്തിലുണ്ടാവും. ഒപ്പം പനോരമിക് സൺറൂഫ്, മസാജിംഗ് റിയർ സീറ്റുകൾ, പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച്-ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സംയോജനം എന്നിവ പോലുള്ള ഫീച്ചറുകളും പുതിയ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്‌തേക്കും. മാത്രമല്ല, മെച്ചപ്പെട്ട കൂളിംഗിനായി എയർ കണ്ടീഷനിംഗ് സിസ്റ്റവും ജർമൻ ബ്രാൻഡ് അപ്‌ഗ്രേഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Volkswagen Taigun Facelift Design Revealed

2026 ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഉണ്ടാവില്ല. മുമ്പുണ്ടായിരുന്ന അതേ 1.0 ലിറ്റർ, 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും വാഹനം നിലനിർത്തുക. ഇതിൽ ആദ്യത്തേത് 115 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള ത്രീ സിലിണ്ടർ യൂണിറ്റാണ്. രണ്ടാമത്തേത് 150 bhp പവറും 250 Nm ടോർക്കും നൽകുന്ന ഫോർ സിലിണ്ടർ യൂണിറ്റാണ്.

2026 ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ 1.5 ടി‌എസ്‌ഐ എഞ്ചിൻ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലായി 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് നിലനിർത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും 1.0 ടി‌എസ്‌ഐ എഞ്ചിൻ ഇപ്പോൾ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം പുതിയ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാഗ്ദാനം ചെയ്യും. എസ്‌യുവിക്ക് നിലവിൽ 11.42 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതിൽ നിന്ന് അൽപം കൂടുതൽ പ്രതീക്ഷിക്കാം പുതുമോഡലിന്.

More from DriveSpark

Article Published On: Tuesday, April 7, 2026, 14:08 [IST]
English summary
Volkswagen taigun facelift design revealed india launch on april 9 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X