സിയറയേക്കാൾ വില കുറവ്, വിക്ടോറിസിനും ഉറക്കം പോവും! 10.99 ലക്ഷത്തിന് പുത്തൻ എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ

കാത്തിരിപ്പുകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ജർമൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ കുഞ്ഞൻ എസ്‌യുവിയിതാ വിപണിയിലെത്തിയിരിക്കുകയാണ്. മുഖംമിനുക്കി കുട്ടപ്പനായി എത്തിയ ടൈഗൂണിനെ അടുത്തിടെ കമ്പനി ഇന്ത്യക്കായി സമർപ്പിച്ചിരുന്നുവെങ്കിലും വില സർപ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാൽ അധികം മുഷിപ്പിക്കാതെ വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് കമ്പനി. 10.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എക്സ്ഷോറൂം വിലയിലാണ് ഹ്യുണ്ടായി ക്രെറ്റ പോലുള്ള മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കാനിറങ്ങുന്ന ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. അതായത് ടാറ്റ സിയറ പോലുള്ള മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ ജർമൻ എസ്‌യുവി വാങ്ങിക്കാമെന്ന് സാരം.

ഡിസൈൻ, ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയിലുടനീളം സമഗ്രമായ അപ്‌ഡേറ്റുകൾ നൽകിക്കൊണ്ടാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് പണിതിറക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുവാനായി എസ്‌യുവി ഒന്നിലധികം വകഭേദങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. കംഫർട്ട്‌ലൈൻ മാനുവലിന് 10.99 ലക്ഷം രൂപ മുതൽ ജിടി പ്ലസ് സ്‌പോർട് ഡിഎസ്‌ജിക്ക് 19.29 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

Volkswagen Taigun Facelift SUV Launched In India

ഇനി വേരിയന്റ് തിരിച്ചുള്ള കൃത്യമായ വില കൂടി പറഞ്ഞുതരാം. ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് ബേസ് കംഫർട്ട്ലൈൻ മാനുവലിന് 10.99 ലക്ഷം, ഹൈലൈൻ മാനുവലിന് 12.69 ലക്ഷം, ഹൈലൈൻ ഓട്ടോമാറ്റിക്കിന് 13.79 ലക്ഷം, ഹൈലൈൻ പ്ലസ് മാനുവലിന് 14.29 ലക്ഷം, ഹൈലൈൻ പ്ലസ് 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 15.44 ലക്ഷം എന്നിങ്ങനെയാണ് ഫോക്‌സ്‌വാഗൺ വില നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് ജിടി ലൈൻ മാനുവലിന് 14.59 ലക്ഷം, ജിടി ലൈൻ 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 15.74 ലക്ഷം, ടോപ്പ്ലൈൻ മാനുവലിന് 15.99 ലക്ഷം, ടോപ്പ് ലൈൻ 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 17.17 ലക്ഷം, ജിടി പ്ലസ് ക്രോം ഡിസ്‌ജി പതിപ്പിന് 18.99 ലക്ഷം, ജിടി പ്ലസ് സ്പോർട്ട് ഡിഎസ്‌ജിക്ക് 19.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

Volkswagen Taigun Facelift SUV Launched In India

ലോഞ്ചിനൊപ്പം ഉറപ്പായ ബൈബാക്ക് പ്രോഗ്രാമും ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് വർഷം വരെയോ 30,000 കിലോമീറ്റർ വരെയോ ഉടമസ്ഥാവകാശത്തിന് എക്സ്ഷോറൂം വിലയുടെ 75 ശതമാനം വരെ തിരിച്ചുനൽകുന്ന സംവിധാനമാണിത്. പിന്നീടൊരു ഘട്ടത്തിൽ വിൽക്കാൻ തോന്നിയാൽ കമ്പനിക്ക് തന്നെ കൊടുത്ത് പൈസ വാങ്ങിക്കാം. ഇതിന് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

2026 മെയ് 31 വരെ നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഇത് ബാധകമാവൂ എന്നതും കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ടൈറോണിൽ നിന്നും കടമെടുത്ത എക്സ്റ്റീരിയർ സ്റ്റൈലിംഗാണ് പുതിയ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും മനോഹരമായി പണിതിറക്കിയിരിക്കുന്നതിനാൽ ആരും മോഹിച്ചുപോവും. പിന്നെ മോഡേൺ ഫീച്ചറുകളുടെ വലിയ നിര കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസ മുതലാവുകയും ചെയ്യും.

Volkswagen Taigun Facelift SUV Launched In India

ക്യാബിൻ അതിന്റെ അടിസ്ഥാന ലേഔട്ട് നിലനിർത്തിയിട്ടുണ്ടെങ്കിലും പുതുക്കിയ ട്രിമ്മുകൾ, അപ്ഹോൾസ്റ്ററി, ഡ്യുവൽ-ടോൺ തീമുകൾ എന്നിവയോടെയാണ് പ്രീമിയംനെസ് ഉയർത്താൻ ഫോക്‌സ്‌വാഗണിന് സാധിച്ചിരിക്കുന്നത്. പ്രധാന അപ്‌ഗ്രേഡുകളിൽ വലിയ 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും മെച്ചപ്പെട്ട ഗ്രാഫിക്സും AI പിന്തുണയുള്ള വോയ്‌സ് പ്രവർത്തനക്ഷമതയുമുള്ള പുത്തൻ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നു.

ഈ വിഭാഗത്തിൽ ഏറെക്കാലമായി ഫോക്‌സ്‌വാഗൺ പ്രേമികൾ കാത്തിരുന്ന പനോരമിക് സൺറൂഫും പുത്തൻ ടൈഗൂണിൽ ചേർത്തിട്ടുണ്ട്. വെന്റിലേറ്റഡ്, പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, മെച്ചപ്പെട്ട എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. സേഫ്റ്റിയും വേറെ ലെവലാണ്.

ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഐസോഫിക്സ് മൗണ്ടുകൾ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതിനാൽ ടൈഗൂണിലെ യാത്രകൾ അങ്ങേയറ്റം സുരക്ഷിതമായിരിക്കും. 2026 ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റിന് മെക്കാനിക്കൽ നവീകരണങ്ങളൊന്നുമില്ല കേട്ടോ. മുമ്പുണ്ടായിരുന്ന അതേ 1.0 ലിറ്റർ, 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് എസ്‌യുവി നിലനിർത്തിയിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 14, 2026, 16:00 [IST]
English summary
Volkswagen taigun facelift suv launched in india price starts at rs 10 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X