10.99 ലക്ഷത്തിന് ഇത്രയും സേഫ്റ്റിയുള്ള എസ്‌യുവി കൊടുത്താൽ ജനം അടങ്ങിയിരിക്കുമോ? കച്ചോടം കുതിച്ചുയർന്നു

പോളോയും വെന്റോയും പടിയിറങ്ങിയതോടെ ഫോക്‌‌സ്‌വാഗൺ ഷോറൂമിൽ ഇനിയാള് കയറില്ലെന്ന് പറഞ്ഞവരാണ് പലരും. എന്നാൽ പകരക്കാരായി ടൈഗൂൺ എസ്‌യുവിയും (Volkswagen Taigun SUV) വെർട്ടിസ് സെഡാനും എത്തിയപ്പോൾ സംശയങ്ങളെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു വിൽപ്പന കണക്കുകൾ. ഈ വിലയ്ക്ക് എന്നെങ്കിലും ഇത്തരത്തിലൊരു ജർമൻ സ്പോർട് യൂട്ടിലിറ്റി വാഹനം കിട്ടുമെന്ന് വണ്ടിഭ്രാന്തൻമാർ പോലും കരുതിയിട്ടുണ്ടാവില്ല. തുടക്കം ഗംഭീരമാക്കിയെങ്കിലും മോഡേൺ എതിരാളികൾക്ക് മുന്നിൽ അടിപതറിയ ടൈഗൂൺ വിപണിയിലെത്തിയതിന് ശേഷം കാര്യമായ നവീകരണങ്ങളൊന്നും അവതരിപ്പിച്ചിരുന്നില്ല. ആയതിനാൽ വിൽപ്പന കഴിഞ്ഞ കുറച്ച് കാലമായി പിന്നോക്കമായിരുന്നുവെന്ന് വേണം പറയാൻ.

അടുത്തിടെ മുഖംമിനുക്കി കൂടുതൽ ചെത്ത് ലുക്കിൽ എത്തിയതോടെ പിന്നോട്ട് പോയ വിൽപ്പന മുന്നോട്ട് കുതിച്ചിരിക്കുകയാണ്. 2026 ഏപ്രിലിൽ മാസത്തെ വിൽപ്പന കണക്കുകളിൽ ടൈഗൂൺ ശക്തമായ വിൽപ്പനയാണ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയിലെ കടുത്ത മത്സരം നിറഞ്ഞ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൈഗൂണിന്റെ ഉയർന്നുവരുന്ന ജനപ്രീതിയാണ് ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ എടുത്തുകാണിക്കുന്നത്.

Volkswagen Taigun Posts 1 543 Units Sales In April 2026

2025 ഏപ്രിലിൽ 1,155 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 2026 ഏപ്രിലിൽ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ 1,543 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം ഉണ്ടായിരുന്നിട്ടും വാർഷികാടിസ്ഥാനത്തിൽ 34 ശതമാനത്തിന്റെ വർധനവ് ഈ മിടുക്കൻ സ്വന്തമാക്കി. പ്രതിമാസ കണക്കുകളിലും നേട്ടമുണ്ടാക്കിയാണ് മോഡൽ അവസാനിപ്പിച്ചത്.

2026 മാർച്ചിൽ നിരത്തിലെത്തിച്ച 908 യൂണിറ്റുകളിൽ നിന്ന് 2026 ഏപ്രിലിൽ 1,543 യൂണിറ്റുകളായി വിൽപ്പന വർധിച്ചത് കൈയടി അർഹിക്കുന്ന കാര്യമാണ്. പ്രതിമാസ വിൽപ്പനയിൽ 70 ശതമാനത്തിന്റെ മികച്ച നേട്ടമാണ് വാഹനം നേടിയെടുത്തത്. അടുത്തിടെ മുഖംമിനുക്കി അവതരിപ്പിച്ചതാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന് അനുകൂലമായി പ്രവർത്തിച്ച കാര്യങ്ങൾ. ഡിസൈൻ, ഫീച്ചറുകൾ, സാങ്കേതികവിദ്യ എന്നിവയിലുടനീളം സമഗ്രമായ അപ്‌ഡേറ്റുകൾ നൽകിക്കൊണ്ടാണ് എസ്‌യുവിക്ക് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരിക്കുന്നത്.

Volkswagen Taigun Posts 1 543 Units Sales In April 2026

വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുവാനായി എസ്‌യുവി ഒന്നിലധികം വേരിയന്റുകളിലാണ് പുതിയ ടൈഗൂൺ തെരഞ്ഞെടുക്കാനാവുക. ബേസ് കംഫർട്ട്ലൈൻ മാനുവലിന് 10.99 ലക്ഷം, ഹൈലൈൻ മാനുവലിന് 12.69 ലക്ഷം, ഹൈലൈൻ ഓട്ടോമാറ്റിക്കിന് 13.79 ലക്ഷം, ഹൈലൈൻ പ്ലസ് മാനുവലിന് 14.29 ലക്ഷം, ഹൈലൈൻ പ്ലസ് 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 15.44 ലക്ഷം എന്നിങ്ങനെയാണ് ഫോക്‌സ്‌വാഗൺ വില നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം ഫോക്‌സ്‌വാഗൺ ടൈഗൂൺ ഫെയ്‌സ്‌ലിഫ്റ്റ് ജിടി ലൈൻ മാനുവലിന് 14.59 ലക്ഷം, ജിടി ലൈൻ 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 15.74 ലക്ഷം, ടോപ്പ്ലൈൻ മാനുവലിന് 15.99 ലക്ഷം, ടോപ്പ് ലൈൻ 8-സ്പീഡ് ഓട്ടോമാറ്റിക്കിന് 17.17 ലക്ഷം, ജിടി പ്ലസ് ക്രോം ഡിസ്‌ജി പതിപ്പിന് 18.99 ലക്ഷം, ജിടി പ്ലസ് സ്പോർട്ട് ഡിഎസ്‌ജിക്ക് 19.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്ക് വണ്ടി വീട്ടിലെത്തിക്കാനാവുമെന്ന് ചുരുക്കം.

Volkswagen Taigun Posts 1 543 Units Sales In April 2026

6 സ്പീഡ് മാനുവൽ, പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയുമായി ജോടിയാക്കിയ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, TSI പെട്രോൾ, 7 സ്പീഡ് ഡിസിടി ട്രാൻസ്മിഷൻ മാത്രമുള്ള 1.5 ലിറ്റർ, ഫോർ സിലിണ്ടർ, TSI പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലെത്തുന്നത്. ഇതിൽ ആദ്യത്തേത് 114 bhp കരുത്തിൽ പരമാവധി 178 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വലിയ 1.5 ലിറ്റർ എഞ്ചിൻ 148 bhp പവറിൽ പരമാവധി 250 Nm ടോർക്ക് വരെ നിർമിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മൈലേജിന്റെ കാര്യത്തിൽ ടൈഗൂൺ 1.0 ലിറ്റർ മാനുവൽ പതിപ്പുകൾക്ക് യഥാക്രമം 19.98 കിലോമീറ്ററും 19.54 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ DSG പതിപ്പിന് 18.85 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്നാണ് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നത്. എന്തായാലും വിൽപ്പന കൂടിയതിൽ ജർമൻ ബ്രാൻഡിന് ആഘോഷിക്കാം.

Article Published On: Thursday, May 14, 2026, 14:27 [IST]
English summary
Volkswagen taigun posts 1543 units sales in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X