ഫോർച്യൂണറിൻ്റെ ടോപ്പ് വേരിയൻ്റിനേക്കാൾ വില കുറവ്, ഞെട്ടിച്ച് ഫോക്‌സ്‌വാഗൺ 7-സീറ്റർ എസ്‌യുവി

കുറച്ചുനാളുകളായുള്ള കാത്തിരിപ്പിന് ശേഷം ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിൻ്റെ പുതുപുത്തൻ 7-സീറ്റർ ഫാമിലി എസ്‌യുവി ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്‌തിരിക്കുകയാണ്. ടൊയോട്ട ഫോർച്യൂണർ പോലുള്ള അതികായകൻമാർ അരങ്ങുവാഴുന്ന ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹന നിരയിലേക്ക് എത്തിയിരിക്കുന്നത് ടെയ്റോൺ R-ലൈൻ (Volkswagen Tayron R-Line) എന്ന സുന്ദരനാണ്. കാഴ്ച്ചയിൽ മാത്രമല്ല, വിലയിലും മറ്റ് കാര്യങ്ങളിലും സുമുഖനായിട്ടാണ് കക്ഷിയുടെ വരവ്. ഫോർച്യൂണറിൻ്റെ ടോപ്പ് വേരിയന്റിനേക്കാൾ കുറഞ്ഞ വിലയാണ് ഫോക്‌സ്‌വാഗൺ ടെയ്റോണിന് നിശ്ചയിച്ചിരിക്കുന്നത് എന്നത് ടൊയോട്ടയുടെ ഉറക്കം കെടുത്തുന്ന കാര്യമാണ്.

46.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗൺ ടെയ്റോൺ R-ലൈൻ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് പകരം പെർഫോമൻസ് അധിഷ്ഠിത ഫാമിലി എസ്‌യുവി പ്രാദേശികമായി അസംബിൾ ചെയ്‌താണ് വിപണനത്തിന് എത്തിക്കുന്നത് എന്നതിനാലാണ് വില പിടിച്ചുനിർത്താൻ ജർമൻ ബ്രാൻഡിനായത്.

Volkswagen Tayron R-Line 7-Seater SUV Launched at Rs 46 99 Lakh

2021-ൽ ടിഗുവാൻ ഓൾസ്‌പേസ് നിർത്തലാക്കിയതിന് ശേഷം പ്രീമിയം ത്രീ-റോ എസ്‌യുവി ശ്രേണിയിലേക്കുള്ള ഫോക്‌സ്‌വാഗൻ്റെ രണ്ടാംവരവാണിത്. ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലായിട്ടാണ് ആശാൻ ആഭ്യന്തര വിപണിയിൽ സ്ഥാനം പിടിക്കുന്നതും. ഒറ്റനോട്ടത്തിൽ പുതിയ 7-സീറ്റർ എസ്‌യുവി മുമ്പുണ്ടായിരുന്ന 5 സീറ്റർ ടിഗുവാനുമായി സാമ്യമുള്ളതായി ചിലർക്കെങ്കിലും തോന്നിയേക്കാം.

എന്നാൽ സൂക്ഷ്മമായി നോക്കുമ്പോൾ ഒരുപിടി ഡിസൈൻ വ്യത്യാസങ്ങൾ പ്രകടമായി കാണാനാവും. ഡോൾഫിൻ ഗ്രേ മെറ്റാലിക്, ഒറിക്സ് വൈറ്റ് മദർ-ഓഫ്-പേൾ ഇഫക്റ്റ്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക് തുടങ്ങിയ ആകർഷകമായ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കൂടിയാവുമ്പോൾ പ്രീമിയം ലുക്ക് തന്നെ കൈവരിക്കാൻ ടെയ്റോൺ R-ലൈന് സാധിക്കുന്നുണ്ട്. സെഗ്‌മെന്റിൽ ആദ്യമായി HD മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളുള്ള IQ ലൈറ്റുകൾ, ബമ്പറുകളിലും ഫ്രണ്ട് ഡോറുകളിലും സ്‌പോർട്ടി R-ലൈൻ ഡിസൈൻ എന്നിവയാണ് രൂപം ഗ്ലാമറാക്കുന്നത്.

Volkswagen Tayron R-Line 7-Seater SUV Launched at Rs 46 99 Lakh

എസ്‌യുവിക്ക് ഇലുമിനേറ്റഡ് ഫ്രണ്ട്, റിയർ ഫോക്‌സ്‌വാഗൺ ലോഗോകൾ, ഗ്രില്ലിലും ഡോറുകളിലും വ്യത്യസ്തമായ ബാഡ്ജിംഗ്, 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയവ ഫീച്ചറുകളും ഡിസൈൻ കിടിലമാക്കുവാനായി ഒരുക്കിയിട്ടുണ്ട്. മൊത്തത്തിൽ 4,792 മില്ലീമീറ്റർ നീളം, 1,866 മില്ലീമീറ്റർ വീതി, 1,665 മില്ലീമീറ്റർ ഉയരം, 2,789 മില്ലീമീറ്റർ വീൽബേസുമാണ് ഫോക്‌സ്‌വാഗണിൻ്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിക്കുള്ളത്.

ഇനി അകത്തളത്തിലേക്ക് വന്നാൽ ഡാഷ്‌ബോർഡിലെ സിൽവർ ട്രിം ഒഴികെ ടെയ്‌റോൺ R-ലൈൻ എസ്‌യുവിയുടെ ഇൻ്റീരിയർ ടിഗുവാനുമായി സാമ്യമുള്ളതാണ്. 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 3-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ എസ്‌യുവിക്ക് ആഡംബരത്തം സമ്മാനിക്കുന്നു. സീറ്റുകൾക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററി ലഭിക്കുന്നതും ശ്രദ്ധേയമാണ്.

Volkswagen Tayron R-Line 7-Seater SUV Launched at Rs 46 99 Lakh

എല്ലാ യാത്രക്കാർക്കും ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകളും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, മെമ്മറി, മസാജ്, വെന്റിലേഷൻ ഫംഗ്‌ഷനുകൾ എന്നിവയുള്ള 12-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, 11-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പവർഡ് ടെയിൽഗേറ്റ്, 30-കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ടെയ്റോണിലെ പ്രധാന ഫീച്ചറുകൾ.

സുരക്ഷയുടെ കാര്യത്തിൽ ജർമൻ കാറുകൾ എത്രത്തോളം മിടുക്കരാണെന്ന കാര്യം അറിയാമല്ലോ അല്ലേ. 9 എയർബാഗുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS, ഹിൽ സ്റ്റാർട്ട്, ഹോൾഡ് അസിസ്റ്റ് പോലുള്ള സംവിധാനങ്ങളെല്ലാം ടെയ്‌റോണിൽ ലഭ്യമാണ്. യൂറോ NCAP ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടെയ്റോണിന് 5-സ്റ്റാർ റേറ്റിംഗും നേടാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ നേട്ടമാണ്.

2.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ടെയ്റോൺ R-ലൈനിൻ്റെ ഹൃദയം. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4MOTION ഓൾ-വീൽ ഡ്രൈവുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും. വെറും 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ടോപ്പ് സ്പീഡ് മണിക്കൂറിൽ 224 കിലോമീറ്ററാണ്.

More from DriveSpark

Article Published On: Thursday, February 19, 2026, 15:40 [IST]
English summary
Volkswagen tayron r line 7 seater suv launched at rs 46 99 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X