40 ലക്ഷത്തിന് ഫോക്‌സ്‌വാഗൻ്റെ പുതിയ 7-സീറ്റർ എസ്‌യുവി വരുന്നു, ഫോർച്യൂണറിൻ്റെ അന്ത്യം അടുത്തോ

പുതുവർഷത്തോട് അനുബന്ധിച്ച് വമ്പൻ പദ്ധതികളുമായി മുമ്പോട്ട് എത്തുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. തങ്ങളുടെ മോഡൽ നിരയിലേക്ക് പുത്തനൊരു അവതാരത്തെ പുറത്തിറക്കിക്കൊണ്ട് ന്യൂഇയർ ആഘോഷിക്കാനാണ് കമ്പനിയുടെ തീരുമാനം. ടെയ്‌റോൺ R-ലൈൻ (Volkswagen Tayron R-Line) എന്ന ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ ഇന്ത്യക്ക് സമ്മാനിക്കുന്ന വർഷമായിരിക്കും ഇത്. 2026 ആദ്യ പാദത്തിൽ മോഡൽ ആഭ്യന്തര വിപണിയിൽ വിപണനത്തിന് എത്തുമെന്ന് ബ്രാൻഡ് ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. 2021 അവസാനത്തോടെ ടിഗുവാൻ ഓൾസ്‌പേസ് നിർത്തലാക്കിയതിനുശേഷം ഇന്ത്യയിലേക്കുള്ള ഫോക്‌സ്‌വാഗണിൻ്റെ ഏക 7 സീറ്റർ എസ്‌യുവിയാവുമിത്.

സ്‌പോർട്ടിയറായ R-ലൈൻ പതിപ്പിൻ്റെ വരവ് സാക്ഷാൽ ടൊയോട്ട ഫോർച്യൂണറിന് വരെ ഭീഷണിയായേക്കും. അതോടൊപ്പം തന്നെ ഫുൾ-സൈസ് സ്പോർട്ട് യൂട്ടിലിറ്റി സെഗ്മെൻ്റിലെ സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാനും ഇതിനാവും. ഛത്രപതി സംഭാജിനഗർ പ്ലാൻ്റിൽ അസംബിൾ ചെയ്‌താവും മോഡൽ വിപണനത്തിന് എത്തിക്കുക. അതായത് വില 50 ലക്ഷത്തിൽ താഴെ പിടിച്ചുനിർത്താൻ കമ്പനിക്കാവുമെന്ന് സാരം.

Volkswagen Tayron R-Line India Launch Officially Confirmed

സിബിയു റൂട്ടിന് പകരം സികെഡി യൂണിറ്റായി അവതരിപ്പിക്കുന്നത് സ്വാഗതാർഹമായ കാര്യമാണ്. ടെയ്‌റോണിൻ്റെ നീളം 4.8 മീറ്ററിനടുത്താണെന്നത് തന്നെ കണക്കിലെടുക്കുമ്പോൾ മനസിലാക്കാം ഇൻ്റീരിയറിൽ എത്രത്തോളം സ്പേസുണ്ടെന്ന്. അതേസമയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയുടെ വീൽബേസ് 2.8 മീറ്ററിനടുത്താണ്. ടിഗുവാൻ R-ലൈനിൽ നിലവിൽ ഇല്ലാത്ത മൂന്നാം നിര ഇരിപ്പിടങ്ങൾ ഉൾക്കൊള്ളുന്നതിനാണ് ഈ അധിക നീളം ഉപയോഗിച്ചിരിക്കുന്നത്.

ഡിസൈനിലേക്ക് നോക്കിയാലും ആളുകൾക്ക് ഏറെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ഫോക്‌സ്‌വാഗൺ ടെയ്റോൺ പണികഴിപ്പിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ഫോക്‌സ്‌വാഗൺ ലോഗോകൾ, മുന്നിലും പിന്നിലും കണക്റ്റഡ് ലൈറ്റിംഗ് ഘടകങ്ങൾ, എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും പോലുള്ള പ്രീമിയം ഫീച്ചറുകളെല്ലാം മോഡലിൻ്റെ പ്രീമിയം ആകർഷണം വർധിപ്പിക്കും. 15 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഡിജിറ്റൽ കോക്ക്പിറ്റ്, HUD എന്നിവയായിരിക്കും അകത്തളത്തിലെ പ്രധാന സവിശേഷതകൾ.

Volkswagen Tayron R-Line India Launch Officially Confirmed

തീർന്നില്ല, ഇതുകൂടാതെ സ്‌പോർട്‌സ് സീറ്റുകൾ, മൈക്രോഫൈബർ ലെതറെറ്റ് അപ്ഹോൾസ്റ്ററി, പ്രീമിയം മെറ്റീരിയലുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ് പാഡ്, സ്‌പോർട്ടി ആർ-ലൈൻ സ്റ്റിയറിംഗ്, ആർ-ലൈൻ ബാഡ്ജുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മസാജിംഗ് സീറ്റുകൾ, 3-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, പ്രീമിയം ഹർമൻ ഓഡിയോ, അത്യാധുനിക ലെവൽ-2 ADAS എന്നിവയും ടെയ്റോണിലുണ്ടാവും.

നിലവിലുള്ള ടിഗുവാൻ R-ലൈനിലുള്ള അതേ 2.0 ലിറ്റർ TSI EVO ടർബോ പെട്രോൾ എഞ്ചിനായിരിക്കും ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എസ്‌യുവിയുടേയും ഹൃദയം. ഇത് 204 bhp പവറിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ജർമൻ ബ്രാൻഡിൻ്റെ 4MOTION AWD സിസ്റ്റവും 7-സ്പീഡ് DSG ട്രാൻസ്മിഷനുമായിട്ടാവും എഞ്ചിൻ ജോടിയാക്കുക. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഫോക്‌സ്‌വാഗൺ മോഡലുകളിൽ ആദ്യത്തേതാവും ടെയ്‌റോൺ.

Volkswagen Tayron R-Line India Launch Officially Confirmed

വിലയുടെ കാര്യത്തിലേക്ക് വന്നാൽ ഏകദേശം 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ ടെയ്റോൺ R-ലൈൻ എസ്‌യുവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. എന്തായാലും ടെയ്റോൺ അധികം വൈകാതെ ഇന്ത്യൻ നിരത്തുകൾ കീഴടക്കാനെത്തുമ്പോൾ എതിരാളികളെല്ലാം ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. ഇതുകൂടാതെ ടൈഗൂൺ, സ്ലാവിയ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും ജർമൻ ബ്രാൻഡ് ഈ വർഷം പുറത്തിറക്കുന്നതായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 9, 2026, 9:02 [IST]
English summary
Volkswagen tayron r line india launch officially confirmed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X