സേഫ്റ്റിയുടെ കാര്യത്തിൽ നമ്പർ വൺ, 475 കിലോമീറ്റർ റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി നിർത്തലാക്കി വോൾവോ

ലോകത്തിൽ ഏറ്റവും സേഫ്റ്റിയുള്ള വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രസിദ്ധരായ കമ്പനിയാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ (Volvo). മൾട്ടി ആക്‌സിൽ ബസ് മുതൽ പാസഞ്ചർ കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിലും തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്നവരാണ്. പ്രധാനമായും ഇവികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രാൻഡ് കൂടുതൽ പണംവാരുന്നതും വൈദ്യുത വാഹനങ്ങളിൽ നിന്നുമാണ്. ഇപ്പോഴിതാ തങ്ങളുടെ നിരയിൽ ഒരുകാലത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നായിരുന്ന മോഡൽ നിർത്തലാക്കിയിരിക്കുകയാണ് വോൾവോ.

വോൾവോ കാർസ് ഇന്ത്യ EX40 ഇവിയാണ് ഇന്ത്യയിൽ നിന്നും നിർത്തലാക്കിയിരിക്കുന്നത്. കാർവാലെ വെബ്സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ മോഡൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതാണ് ഇതിന്റെ കാരണമായി പറയുന്നത്. പക്ഷേ EX40 എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുന്നതിന്റെ ഭാഗമായാണ് ഈ നിർത്തലാക്കൽ എന്നാണ് വിവരം.

Volvo EX40 Electric SUV Temporarily Discontinued In India

ഇന്ത്യയിൽ ഏറെക്കാലമായി വിപണനത്തിന് എത്തിയിരുന്ന മോഡലായിരുന്നു EX40. വോൾവോയുടെ എൻട്രി ലെവൽ എസ്‌യുവിയായി ഇടംപിടിച്ചിരുന്ന വാഹനം 2018-ലാണ് ആദ്യമായി ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് വലിയ വിജയമായതോടെ 2020-ൽ വാഹനത്തിന് ഒരു പെട്രോൾ മോഡൽ കൂടി കമ്പനി അവതരിപ്പിച്ചു. അവിടുന്ന 2022 ആയപ്പോഴേക്കും ഇലക്ട്രിക് XC40 റീചാർജും വിപണിയിലെത്തി.

പിന്നീട് ഇതിന്റെ പല വേരിയന്റുകളും പുറത്തിറക്കി സ്വീഡിഷ് വാഹന നിർമാതാക്കൾ പരീക്ഷണം തുടർന്നപ്പോൾ വോൾവോയുടെ ഇലക്ട്രിക് ലൈനപ്പിന്റെ റീബ്രാൻഡിംഗിന്റെ ഭാഗമായി കഴിഞ്ഞ വർഷം XC40 ഇവിയുടെ പേര് EX40 ആയി പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്‌തു. EX40 താൽക്കാലികമായി ഒഴിവാക്കിയതോടെ വോൾവോ ഇന്ത്യയുടെ ഇലക്ട്രിക് വാഹന നിരയിൽ നിലവിൽ രണ്ട് മോഡലുകളുണ്ട്.

Volvo EX40 Electric SUV Temporarily Discontinued In India

അതിൽ 41 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള EX30 ഇവിയാണ് ഇതിൽ എൻട്രി ലെവൽ മോഡലായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് ശേഷം 59 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള EC40 കൂപ്പെ എസ്‌യുവിയുമാണുള്ളത്. കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (CKD) റൂട്ട് വഴി ഇന്ത്യയിൽ വിപണനത്തിന് എത്തുന്നതിനാൽ വോൾവോ EX40 ഇവിക്ക് ഇന്ത്യയിൽ 56.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വന്നിരുന്നത്. 69kWh ബാറ്ററി പായ്ക്കാണ് എസ്‌യുവിയുടെ ഹൃദയം.

WLTP സൈക്കിൾ അനുസരിച്ച് സിംഗിൾ ചാർജിൽ വോൾവോ കാറിന് ഏകദേശം 475 കിലോമീറ്റർ റേഞ്ച് നൽകാനാവുമായിരുന്നു. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 238 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കാൻ EX40 ഇവിക്ക് കഴിയും. ഫീച്ചറുകളുടെ കാര്യത്തിൽ ഇലക്ട്രിക് എസ്‌യുവിക്ക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാമുണ്ട്.

Volvo EX40 Electric SUV Temporarily Discontinued In India

ഇതോടൊപ്പം 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റ്, പാർക്ക് അസിസ്റ്റ്, പനോരമിക് സൺറൂഫ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഇതുകൂടാതെ 360-ഡിഗ്രി ക്യാമറ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും വോൾവോയുടെ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ലക്ഷ്വറി ഇലക്ട്രിക് കാർ സെഗ്മെന്റിൽ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നീ എതിരാളികൾക്ക് പുറമെ കിയ, ഹ്യുണ്ടായി പോലുള്ള വമ്പൻമാരേയും വേൾവോ എതിരിടുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, June 3, 2026, 11:29 [IST]
English summary
Volvo ex40 electric suv temporarily discontinued in india here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X