വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

Written By:

സ്വന്തമായി ഒരു കാര്‍ എന്ന ആഗ്രഹം കൊണ്ടു നടക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ഏറെനാളത്തെ കഷ്ടപ്പാടിനും, കാത്തിരിപ്പിനും ശേഷമാകും പലര്‍ക്കും കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുക. അതിനാല്‍ പുതിയ കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ അതീവ സൂക്ഷ്മത നാം പുലര്‍ത്താറുമുണ്ട്.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

കാഴ്ചഭംഗി, ഇന്ധനക്ഷമത, എഞ്ചിന്‍ മികവ് എന്നതിനൊപ്പം റീസെയില്‍ മൂല്യവും പുതിയ കാർ വാങ്ങുന്നതിന് മുമ്പ് മിക്കവരും പരിശോധിക്കാറുണ്ട്.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

കാര്‍ വാങ്ങി അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ 50 ശതമാനത്തിലേറെ മൂല്യത്തകര്‍ച്ച കാര്‍ നേരിടും. കാറിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ ഉത്പാദന വര്‍ഷം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

പുതുവര്‍ഷത്തിലേക്ക് ഇനി കഷ്ടിച്ച് നാല് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ കാര്‍ എപ്പോള്‍ വാങ്ങണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങളും?

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

2017 വര്‍ഷാവസാനം വാങ്ങുന്ന കാറുകളുടെയും, 2018 പുതുവര്‍ഷത്തില്‍ വാങ്ങുന്ന കാറുകളുടെയും ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം —

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

വര്‍ഷാവസാനം കാര്‍ വാങ്ങിയാലുള്ള ഗുണം

2017 വര്‍ഷാവസാനം വാങ്ങുന്ന കാറുകളില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കും.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

പുതുവര്‍ഷത്തിന് മുന്നോടിയായി സ്‌റ്റോക്ക് വിറ്റഴിക്കാനുള്ള തിടുക്കത്തിലായിരിക്കും മിക്ക കാര്‍ ഡീലര്‍മാരും. അതിനാല്‍ കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

ചില അവസരങ്ങളില്‍ ജനുവരി മാസം മുതല്‍ കാറുകളുടെ വിലയില്‍ ചെറിയ വര്‍ധനവും നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. അതിനാല്‍ 2017 വര്‍ഷാവസാനം തന്നെ കാര്‍ വാങ്ങുന്നത് സാമ്പത്തികമായി കൂടുതല്‍ ഗുണം ചെയ്യും.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

വര്‍ഷാവസാനം കാര്‍ വാങ്ങിയാലുള്ള ദോഷം

2018 ജനുവരിയില്‍ എത്തുന്ന കാറിനെ അപേക്ഷിച്ച് 2017 ഡിസംബര്‍ മാസം വാങ്ങുന്ന കാറില്‍ ഒരു വര്‍ഷത്തെ പഴക്കമാണ് വിലയിരുത്തപ്പെടുക.

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

2018 മോഡലുമായി കേവലം ആഴ്ചകളുടെ വ്യത്യാസമേയുള്ളുവെങ്കിലും 2017 മോഡലില്‍ ഒരു വര്‍ഷം പഴക്കം കുറിക്കപ്പെടും. അതിനാല്‍ 2017 വര്‍ഷാവസാനം വാങ്ങുന്ന കാറിന്റെ റീസെയില്‍ മൂല്യം പുതുവര്‍ഷത്തില്‍ വാങ്ങുന്ന കാറിനെ അപേക്ഷിച്ച് കുറവായിരിക്കും.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

ഇതിന് പുറമെ വര്‍ഷാവസാനം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കാനിരിക്കുന്ന അപ്‌ഡേറ്റുകളും ഫീച്ചറുകളും ലഭിച്ചില്ലായെന്നും വരാം.

Trending On DriveSpark Malayalam:

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങിയാലുള്ള ഗുണം

പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുക എന്നത് മിക്കവരെയും സംബന്ധിച്ച് ഒരു വൈകാരിക തീരുമാനമാണ്. കാരണം പുതുവര്‍ഷത്തില്‍ പുതിയ കാര്‍ എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംതൃപ്തിയേകാം.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

മുകളില്‍ സൂചിപ്പിച്ചത് പോലെ 2017 നെ അപേക്ഷിച്ച് 2018 മോഡല്‍ കാറുകള്‍ക്ക് കൂടുതല്‍ റീസെയില്‍ മൂല്യം ലഭിക്കും.

വര്‍ഷാവസാനം കാര്‍ വാങ്ങുന്നതോ, പുതുവര്‍ഷത്തില്‍ കാര്‍ വാങ്ങുന്നതോ — ഏതാണ് കൂടുതൽ ഉചിതം?

വര്‍ഷാവസാനം വില്‍ക്കപ്പെടുന്ന കാറുകളുടെ ഡിസ്‌കൗണ്ട് ഒരു പ്രലോഭനമല്ലെന്നുണ്ടെങ്കില്‍ 2018 മോഡല്‍ കാറുകള്‍ തെരഞ്ഞെടുക്കുന്നതാകും കൂടുതല്‍ ഉചിതം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto tips #hatchback
English summary
When Is The Best Time To Buy A New Car? 2017 Year-End Or 2018 - Read in Malayalam.
Story first published: Tuesday, November 28, 2017, 15:25 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark