കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇന്ന് വരുന്ന ഒട്ടുമിക്ക ഡീസല്‍ കാറുകളും ടര്‍ബ്ബോചാര്‍ജറിന് ഒപ്പമാണ് ഒരുങ്ങുന്നത്. കൂടുതല്‍ കരുത്തും മികവാര്‍ന്ന ഇന്ധനക്ഷമതയും ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ കാഴ്ചവെക്കുമ്പോഴും ശ്രദ്ധയോടെയുള്ള പരിചരണം ഇവയ്ക്ക് ആവശ്യമാണ്.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടര്‍ബ്ബോ പ്രവര്‍ത്തിക്കുന്നത് എങ്ങനെ, ലൂബ്രിക്കേഷന്‍ അനിവാര്യമാണെന്ന് പറയാന്‍ കാരണം?

എഞ്ചിന് സഹായമേകുകയാണ് ടര്‍ബ്ബോയുടെ ലക്ഷ്യം. കറങ്ങുന്ന ടര്‍ബൈന്‍ മുഖേന കമ്പസ്റ്റ്യന്‍ സിലിണ്ടറിലേക്ക് കൂടുതല്‍ അളവില്‍ വായുവിനെ കടത്തി വിടുകയാണ് ടര്‍ബ്ബോ ചെയ്യുന്നത്.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്റെ 6000-7000 rpm പരിധിയില്‍ നിന്നും വ്യത്യസ്തമായി 2,00000 rpm ല്‍ വരെ പ്രവര്‍ത്തിക്കാന്‍ ടര്‍ബ്ബോയ്ക്ക് സാധിക്കും. സാധാരണ ഗതിയില്‍ ബെയറിങ്ങുകളോ, ബ്രാസ് ബുഷിങ്ങോ ടര്‍ബ്ബോയില്‍ ഇല്ല.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിനാല്‍ ടര്‍ബ്ബോയുടെ ദീര്‍ഘായുസിന് ലൂബ്രിക്കേഷന്‍ ഏറെ അനിവാര്യമാണ്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടര്‍ബ്ബോയുടെ ആയുസ് കുറയ്ക്കുന്ന ഘടകം?

ലൂബ്രിക്കേഷന്‍ അനിവാര്യമാണെന്നിരിക്കെ, വൈകിയുള്ള ഓയില്‍ മാറ്റം ടര്‍ബ്ബോയുടെ ആയുസിനെ ബാധിക്കും.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അതിവേഗതയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി 160-180 ഡിഗ്രി വരെ താപം ടര്‍ബ്ബോയ്ക്ക് ഉള്ളില്‍ ഉത്പാദിപ്പിക്കപ്പെടും. കൂടാതെ ഇഗ്നീഷന്‍ നിര്‍ത്തിയാല്‍ എഞ്ചിന്‍ ഉടനടി ഓഫാകുന്നത് പോലെ ടര്‍ബ്ബോ നില്‍ക്കില്ല.

Recommended Video

Mahindra KUV100 NXT Launched In India | In India - DriveSpark മലയാളം
കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

എഞ്ചിന്‍ ഓഫായാലും ഇനേര്‍ഷ്യയുടെ പശ്ചാത്തലത്തില്‍ ടര്‍ബ്ബോ കുറച്ച് നേരം കൂടി കറങ്ങും. ടര്‍ബ്ബോയുടെ ലൂബ്രിക്കേഷന് എഞ്ചിന്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നതിനാല്‍, ഉടനടി എഞ്ചിന്‍ ഓഫാക്കുന്നത് ടര്‍ബ്ബോയുടെ ആയുസ് കുറയ്ക്കും.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടര്‍ബ്ബോയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ എന്ത് ചെയ്യാം?

സമയക്രമമായ ഓയില്‍ മാറ്റമാണ് ടര്‍ബ്ബോയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ സ്വീകരിക്കേണ്ട ആദ്യ നടപടി. രണ്ടാമതായി കാര്‍ ഉടനടി ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഒരു മിനിട്ട് നേരമെങ്കിലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തിടുക (ഐഡില്‍).

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഇത് ടര്‍ബ്ബോയുടെ ആയുസിനെ സ്വാധീനിക്കും. കൂടാതെ, ഡ്രൈവ് ചെയ്യുന്ന ആദ്യ അഞ്ച് മിനിട്ട് എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം ചെലുത്താതെ പതുക്കെ നീങ്ങുക.

കാറില്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അവസാനമായി എഞ്ചിനും ടര്‍ബ്ബോയ്ക്കും കൂള്‍-ഡൗണ്‍ സമയം നല്‍കുക; അതായത് ഉടനടി എഞ്ചിന്‍ ഓഫ് ചെയ്യുന്നതിന് പകരം ഒരു മിനിട്ട് നേരമെങ്കിലും കാര്‍ ഐഡില്‍ ചെയ്ത് നിര്‍ത്തുക.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Turbo Care Tips For Your Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X