സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

Written By:

പതിവായി സ്‌പോര്‍ട് മോഡില്‍ കാറോടിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? സാധാരണ കാറുകളിലേക്ക് സ്‌പോര്‍ട് മോഡിനെ പകര്‍ത്താനുള്ള ശ്രമങ്ങള്‍ നിര്‍മ്മാതാക്കള്‍ തുടങ്ങി കഴിഞ്ഞു. നാനോയിലും നെക്‌സോണിലും സ്‌പോര്‍ട് മോഡിനെ നല്‍കിയ ടാറ്റയാണ് ഇടത്തരം കാറുകളില്‍ ആദ്യം സാഹസം കാട്ടിയത്.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

കാറിലെ സ്‌പോര്‍ട് മോഡ്

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍, സസ്‌പെന്‍ഷന്‍ എന്നിവയെ പുനഃക്രമീകരിച്ച് കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുകയാണ് സ്‌പോര്‍ട് മോഡിന്റെ ലക്ഷ്യം.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

സ്‌പോര്‍ട് മോഡില്‍ കടന്നാല്‍ സ്റ്റീയറിംഗ് കൂടുതല്‍ ദൃഢപ്പെട്ടതായി അനുഭവപ്പെടും. ഒപ്പം ത്രോട്ടില്‍ പ്രതികരണം സൂക്ഷ്മമാകും. സ്‌പോര്‍ട് മോഡില്‍ കാറിലെ ഗിയര്‍ഷിഫ്റ്റ് നില ഉയരും.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

അതായത് ഓട്ടോമാറ്റിക് ഗിയറില്‍ ഗിയര്‍മാറ്റം ഒരല്‍പം വൈകിയാകും അരങ്ങേറുക. ചില കാറുകളില്‍ സസ്‌പെന്‍ഷനെയും സ്‌പോര്‍ട് മോഡ് സ്വാധീനിക്കും. നൂതനമായ അത്യാധുനിക ഫീച്ചറാണിത്.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

നിലവില്‍ ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് കാറുകളില്‍ മാത്രമാണ് സ്‌പോര്‍ട് മോഡിന്റെ ഭാഗമായി സസ്‌പെന്‍ഷന് മാറ്റം സംഭവിക്കാറ്. കാറിന്റെ സ്ഥിരതയും ഘര്‍ഷണവും സ്‌പോര്‍ട് മോഡില്‍ വര്‍ധിക്കും.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചിലര്‍ പതിവായി സ്‌പോര്‍ട് മോഡില്‍ കാറോടിക്കുമ്പോള്‍, ചിലര്‍ ആനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സ്‌പോര്‍ട് മോഡിലേക്ക് കടക്കാറ്.

Recommended Video - Watch Now!
Auto Expo 2018: Mahindra Thar Wanderlust Specs, Features, Details - DriveSpark
സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

അജ്ഞത കാരണം കാറില്‍ സ്‌പോര്‍ട് മോഡ് തെരഞ്ഞെടുക്കാന്‍ മടിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. എന്നാല്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ സ്‌പോര്‍ട് മോഡിലേക്ക് കടക്കുന്നതാണ് ഉത്തമമായ ശീലം.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

പതിവായി സ്‌പോര്‍ട് മോഡില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ആര്‍പിഎം നിലയും കരുത്തുത്പാദനവും വര്‍ധിപ്പിക്കുകയാണ് മിക്ക കാറുകളിലും സ്‌പോര്‍ട് മോഡുകളുടെ അടിസ്ഥാന ലക്ഷ്യം. സ്‌പോര്‍ട് മോഡില്‍ ഗിയര്‍മാറ്റം വൈകും. ഇതുമുഖേന കാറിന്റെ വേഗത വര്‍ധിക്കും.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

സ്‌പോര്‍ട് മോഡ് പതിവെങ്കില്‍ കാറിലെ ആര്‍പിഎം നില ഉയരും. എന്നാല്‍ ഉയര്‍ന്ന ആര്‍പിഎം നില കൈവരിക്കാനുള്ള ആക്‌സിലറേഷന്‍ സാധാരണ ഡ്രൈവിംഗില്‍ മിക്കവരും നല്‍കണമെന്നില്ല.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

അതുകൊണ്ടു പതിവ് ഡ്രൈവിംഗ് സന്ദര്‍ഭങ്ങളില്‍ സ്‌പോര്‍ട് മോഡ് കാര്യമായ ഗുണം ചെയ്യില്ല. സ്‌പോര്‍ട് മോഡില്‍ പതിവായി ഡ്രൈവ് ചെയ്യുമ്പോള്‍ എഞ്ചിന് ആവശ്യമായ ആക്‌സിലറേഷന്‍ നല്‍കാതെ ആര്‍പിഎം ഉയര്‍ത്താനാണ് ഫലത്തില്‍ നാം ചെയ്യുന്നത്.

സ്‌പോര്‍ട് മോഡില്‍ പതിവായി കാര്‍ ഓടിച്ചാല്‍

ഇതു ഇന്ധനഉപഭോഗം വര്‍ധിപ്പിക്കും. എഞ്ചിനില്‍ തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യതയും കൂട്ടും.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ചൈനാ സന്ദര്‍ശനവും ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ട്രെയിനും!

02.പരുക്കനാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്!

03.ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടം ഈ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്; അറിയേണ്ട ചില കാര്യങ്ങള്‍

04.വിമാനങ്ങള്‍ ഇപ്പോഴും പറക്കുന്നത് അറുപതുകളിലെ വേഗതയില്‍; കാരണം ഇതാണ്

05.ഇരിക്കേണ്ടത് മണിക്കൂറുകള്‍; ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുകള്‍

കൂടുതല്‍... #auto tips
English summary
Driving In Sport Mode All The Time. Read in Malayalam.
Story first published: Wednesday, March 28, 2018, 18:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark