കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

പുതിയ കാര്‍ സ്വന്തമാക്കാനുള്ള തീരുമാനം ഏവരിലും ആവേശം പകരുന്ന കാര്യമാണ്. പുതിയ കാര്‍ വാങ്ങുമ്പോള്‍ തന്നെ അവയ്ക്ക് എന്ത് റീസെയില്‍ മൂല്യം പ്രതീക്ഷിക്കാമെന്ന് നാം ചിന്തിക്കുമോ?

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

കാര്‍ വാങ്ങുന്നത് വില്‍ക്കാന്‍ അല്ലല്ലോ എന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍ പുതിയ കാറിനെ സംബന്ധിച്ചും റീസെയില്‍ മൂല്യം ഏറെ പ്രധാനപ്പെട്ടതാണ്. പുതിയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

കേട്ടുകേള്‍വിയില്ലാത്ത ബ്രാന്‍ഡ്

വിപണിയില്‍ കാറുകളുടെ പ്രചാരത്തെ അശ്രയിച്ചാണ് റീസെയില്‍ മൂല്യം നിശ്ചയിക്കപ്പെടുക. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞ കാറിന്, റീസെയില്‍ മൂല്യം കൂടുതല്‍ വേണമെന്ന് ശഠിക്കാനാകില്ല.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

ഷെവര്‍ലെ കാറുകളെ അപേക്ഷിച്ച് മാരുതി കാറുകള്‍ക്ക് വിപണിയില്‍ ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് തന്നെ ഇതിന് ഉദ്ദാഹരണമാണ്.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

തിളങ്ങുന്ന നിറങ്ങള്‍

പിങ്ക്, മഞ്ഞ, ഗ്രീന്‍ പോലുള്ള ഫാന്‍സി നിറങ്ങളും ഇന്ന് കാറുകളില്‍ ലഭ്യമാണ്. ആള്‍ക്കൂട്ടത്തില്‍ വേറിട്ട് നില്‍ക്കാന്‍ ഇത്തരം കാറുകള്‍ക്ക് സാധിക്കുമെങ്കിലും റീസെയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ ഇവര്‍ പിന്നോക്കം പോകാം.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

സില്‍വര്‍, വെള്ള, ബ്ലാക് നിറങ്ങളിലുള്ള കാറുകളാണ് റീസെയില്‍ മൂല്യത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്.

പരിതാപകരമായ സര്‍വീസ്

കാറിനെ സംബന്ധിച്ച് സര്‍വീസ് സെന്റര്‍ ഒഴിച്ച് കൂടാനാകാത്ത ഘടകമാണ്.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

കാറിനെ നിങ്ങള്‍ പൊന്ന് പോലെ കൊണ്ട് നടന്നാലും മോശം സര്‍വീസാണ് കാര്‍ നിര്‍മ്മാതാവ് ഒരുക്കുന്നതെങ്കില്‍ റീസെയില്‍ മൂല്യം ഇടിയും.

Trending On DriveSpark Malayalam:

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Recommended Video

[Malayalam] Tata Tiago XTA AMT Launched In India - DriveSpark
കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

ശരിയായ ഇന്‍ഷൂറന്‍സിന്റെ അഭാവം

കാറില്‍ ബമ്പര്‍-ടു-ബമ്പര്‍ ഇന്‍ഷൂറന്‍സ് പോളിസിയാണെങ്കില്‍ ഭേദപ്പെട്ട റീസെയില്‍ മൂല്യമാകും നിങ്ങള്‍ക്ക് ലഭിക്കുക. കാറിന്റെ ഇന്‍ഷൂറന്‍സ് പോളിസി എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ സാധിക്കും.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

എക്സ്റ്റന്‍ഡഡ് വാറന്റിയുടെ അഭാവം

എക്സ്റ്റന്‍ഡഡ് വാറന്റി എന്നത് ഒരല്‍പം ചെലവേറിയ കാര്യമാണ്. എന്നാല്‍ എക്സ്റ്റന്‍ഡ് വാറന്റിയുടെ പശ്ചാത്തലത്തിലും കാറിന്റെ റീസെയില്‍ മൂല്യം ഗണ്യമായി വര്‍ധിക്കും.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

നിര്‍മ്മാതാക്കള്‍ നല്‍കുന്ന വാറന്റി കാലാവധിക്കുള്ളിലാണ് കാര്‍ വില്‍ക്കുന്നതെങ്കിലും റീസെയില്‍ മൂല്യം താരതമ്യേന വര്‍ധിക്കും.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

മോഡഫിക്കേഷന്‍

മോഡിഫിക്കേഷനുകള്‍ കാറിന്റെ റീസെയില്‍ മൂല്യത്തെ സാരമായാണ് ബാധിക്കുക.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

സ്വന്തം താത്പര്യപ്രകാരം നടത്തുന്ന മോഡിഫിക്കേഷനുകള്‍ ഒരുപക്ഷെ മറ്റൊരാളുടെ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തില്ല. ഇതാണ് കസ്റ്റം കാറുകളുടെ റീസെയില്‍ മൂല്യം കുറയാനുള്ള പ്രധാന കാരണം.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

ആഫ്റ്റര്‍മാര്‍ക്കറ്റ് ICE, പവര്‍ അപ്‌ഗ്രേഡുകള്‍, വലിയ റിമ്മുകള്‍, കസ്റ്റം ടയറുകള്‍, താഴ്ത്തിയ സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കും.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

സര്‍വീസ് രേഖകളുടെ അഭാവം

കാറിന് കൃത്യമായ സര്‍വീസും, മെയിന്റനന്‍സും ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തുന്ന സര്‍വീസ് റെക്കോര്‍ഡും റീസെയില്‍ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

കാറില്‍ എന്തൊക്കെ മാറ്റിയിട്ടുണ്ട്, ഇനി എന്തൊക്കെ ഭാവിയില്‍ മാറ്റേണ്ടി വരും എന്നത് സംബന്ധിച്ച വ്യക്തമായ ചിത്രവും സര്‍വീസ് റെക്കോര്‍ഡ് നല്‍കും. അതിനാല്‍ സര്‍വീസ് രേഖകളുടെ അഭാവം തീര്‍ച്ചയായും കാറിന്റെ റീസെയില്‍ മൂല്യത്തെ ബാധിക്കും.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

അപകടങ്ങള്‍

കാറിന് മുന്‍കാല അപകട ചരിത്രമുണ്ടെങ്കിലും റീസെയില്‍ മൂല്യം ഇടിയാം. കൂടാതെ കാഴ്ചയില്‍ തന്നെ പരിതാപകരമായ കാറിന് ഉയര്‍ന്ന റീസെയില്‍ മൂല്യം ആവശ്യപ്പെടാന്‍ സാധിക്കുകയുമില്ല.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

തുരുമ്പ്

കാര്‍ ശരിയാംവിധം സൂക്ഷിച്ചിട്ടില്ലെന്നതിനുള്ള സൂചനയാണ് തുരുമ്പ്. കാറിലുണ്ടാകും സ്‌ക്രാച്ചുകള്‍ സമയക്രമമായി പരിഹരിച്ചില്ലെങ്കില്‍, തുരുമ്പ് അതിവേഗം പടരും. സാധാരണ ഗതിയില്‍ തുരുമ്പെടുത്ത ഏത് കാറിനും കുറഞ്ഞ റീസെയില്‍ മൂല്യമാണ് ലഭിക്കുക.

കാറിന്റെ റീസെയില്‍ മൂല്യം തകര്‍ക്കുന്ന പത്ത് കാരണങ്ങള്‍

ഉടമസ്ഥരുടെ എണ്ണം വര്‍ധിച്ചാല്‍

കാറിന്റെ ഉടമസ്ഥാവകാശം കേവലം ഒരാളില്‍ മാത്രം നിക്ഷിപ്തമെങ്കില്‍, ഭേദപ്പെട്ട റീസെയില്‍ മൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഒന്നിലേറെ ഉടമസ്ഥരില്‍ നിന്നും കൈമാറി എത്തുന്ന കാറുകള്‍ക്ക് റീസെയില്‍ മൂല്യം പൊതുവെ കുറവാണ്.

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Things That Destroy Car Resale Value. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X