ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

Written By:

ഇരു ചക്രവാഹനങ്ങളെ ദൂരസ്ഥലങ്ങളില്‍ എത്തിക്കാന്‍ ഇന്ന് മിക്കവരും ട്രെയിനുകളെയാണ് ആശ്രയിക്കാറുള്ളത്. ട്രെയിന്‍ മാര്‍ഗം മോട്ടോര്‍സൈക്കിളുകളെ എങ്ങനെ കയറ്റി അയക്കാം എന്നത് സംബന്ധിച്ച് പലര്‍ക്കും വലിയ ധാരണയുമുണ്ടാകില്ല.

To Follow DriveSpark On Facebook, Click The Like Button
ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ട്രെയിനിൽ ഇരുചക്ര വാഹനങ്ങളെ കയറ്റി അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാര്‍സല്‍, ലഗ്ഗേജ് എന്നീ രണ്ട് വിധത്തില്‍ ഇരു ചക്രവാഹനങ്ങളെ ട്രെയിനുകളില്‍ ബുക്ക് ചെയ്യാം. പാര്‍സലായാണ് മോട്ടോര്‍സൈക്കിളിനെ ട്രെയിനില്‍ ബുക്ക് ചെയ്യേണ്ടതെങ്കില്‍ സ്റ്റേഷനിലുള്ള പാര്‍സല്‍ ഓഫീസില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടാം.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിനെ പാര്‍സലായി കയറ്റി അയക്കാന്‍ പ്രത്യേകം യാത്രാടിക്കറ്റ് എടുക്കേണ്ടതില്ല. ഓഫീസ് സമയത്ത് മാത്രമാണ് പാര്‍സലായി അയച്ച മോട്ടോര്‍സൈക്കിളിനെ ലക്ഷ്യസ്ഥാനത്ത് നിന്നും സ്വീകരിക്കാൻ സാധിക്കുകയുള്ളു.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

യാത്രക്കാരനൊപ്പം ലഗ്ഗേജായും മോട്ടോര്‍സൈക്കിളിനെ ട്രെയിനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഷനിലെത്തി ലഗ്ഗേജ് ഓഫീസുമായി യാത്രക്കാരന്‍ ബന്ധപ്പെടണം.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ലഗ്ഗേജായി മോട്ടോര്‍സൈക്കിളിനെ കൊണ്ടു പോകണമെങ്കില്‍ അതേ വണ്ടിയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബന്ധപ്പെട്ട യാത്രക്കാരന്റെ പക്കല്‍ വേണം.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ഏത് സമയത്ത് ട്രെയിനിറങ്ങിയാലും ലഗ്ഗേജായുള്ള മോട്ടോര്‍സൈക്കിളിനെ യാത്രക്കാരന് ഉടന്‍ ലഭിക്കും. മോട്ടോര്‍സൈക്കിളിനൊപ്പം ഉടമസ്ഥനല്ല സഞ്ചരിക്കുന്നതെങ്കില്‍, ഉടമസ്ഥനില്‍ നിന്നുള്ള സമ്മത പത്രവും സാക്ഷപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഉപയോഗിച്ച് ട്രെയിനില്‍ മോട്ടോര്‍സൈക്കിളിനെ കൊണ്ടു പോകാം.

Recommended Video
[Malayalam] Yamaha Fazer 25 Launched In India - DriveSpark
ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിന്റെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (RC), ഇന്‍ഷൂറന്‍സ് രേഖകള്‍ എന്നിവ ബുക്കിംഗ് വേളയില്‍ ലഗ്ഗേജ് ഓഫീസില്‍ ഹാജരാക്കണം.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിന്റെ വില, എഞ്ചിന്‍ നമ്പര്‍, ചാസി നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള വിവരങ്ങളും ലഗ്ഗേജ് ഓഫീസില്‍ വെച്ച് യാത്രക്കാരന്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ആവശ്യമായ രേഖകള്‍

  • യാത്രാ ടിക്കറ്റ്
  • ആര്‍സി ബുക്ക് (ഒറിജിനല്‍, പകര്‍പ്പ്)
  • തിരിച്ചറിയല്‍ രേഖ (പാസ്‌പോര്‍ട്ട്, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് മുതലായവ)
  • ഇന്‍ഷൂറന്‍സ് രേഖകളുടെ പകര്‍പ്പ്
  • ലഗ്ഗേജ് ഫോം (പാര്‍സല്‍/ലഗ്ഗേജ് ഓഫീസുകളില്‍ ലഭ്യമാണ്)

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

കയറ്റി അയക്കുന്നതിന് മുമ്പ്

മോട്ടോര്‍സൈക്കിളിനെ ട്രെയിനില്‍ കയറ്റി അയക്കുന്നതിന് മുമ്പ് ഇന്ധന ടാങ്ക് പൂര്‍ണമായും കാലിയാക്കുക.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ശേഷം റെയില്‍വേ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിധത്തില്‍ തെര്‍മക്കോള്‍, ചാക്ക്, ചണം എന്നിവ കൊണ്ട് മോട്ടോര്‍സൈക്കിളിനെ പാക്ക് ചെയ്യണം. ഇതിനായി പോര്‍ട്ടര്‍മാരുടെ സഹായം ലഭ്യമാണ്.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിന് മേല്‍ ആവശ്യമായ അടയാളങ്ങള്‍ കുറിച്ചതിന് ശേഷം റെയില്‍വേ അധികൃതര്‍ ബന്ധപ്പെട്ട യാത്രക്കാരന് രേഖകളുടെ പകര്‍പ്പ് കൈമാറും.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

ഈ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമാണ് മറുസ്റ്റേഷനില്‍ നിന്നും മോട്ടോര്‍സൈക്കിളിനെ യാത്രക്കാരന് തിരികെ ലഭിക്കുക.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിള്‍ എങ്ങനെ സുരക്ഷിതമായി പാക്ക് ചെയ്യാം

പഴയ ഉപയോഗശൂന്യമായ മെത്ത ഉപയോഗിച്ച് മോട്ടോര്‍സൈക്കിളിനെ പാക്ക് ചെയ്താല്‍ പെയിന്റ് നഷ്ടപ്പെടുന്നത് ഒരുപരിധി വരെ പ്രതിരോധിക്കാം.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിനെ പാക്ക് ചെയ്യുന്നതിന് മുമ്പ് ക്ലച്ച്, ബ്രേക്ക് ലെവറുകള്‍ അയച്ചു വെക്കണം. യാത്രയ്ക്കിടെ ലെവറുകള്‍ പൊട്ടിപോകാതിരിക്കാനുള്ള നടപടിയാണിത്.

ട്രെയിനില്‍ ബൈക്ക് കയറ്റി അയക്കേണ്ടത് എങ്ങനെ? — അറിയേണ്ടതെല്ലാം

സമാന രീതിയില്‍ ഹാന്‍ഡില്‍ ബാര്‍ മൗണ്ടുകളും അയച്ചിടുക.

കൂടുതല്‍... #auto tips
English summary
Transporting Your Motorcycle By Train? Here Are Some Must Know Details. Read in Malayalam.
Please Wait while comments are loading...

Latest Photos